ആലത്തൂർ ശാഖ 2023 നവംബർ മാസ യോഗം

ആലത്തൂർ ശാഖയുടെ 2023 നവംബർ മാസ യോഗം 04-11-23നു ഉച്ചക്ക് കുത്തനൂർ നടുമന്ദം പിഷാരത്ത് വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീ ശശിധരൻ അദ്ധ്യക്ഷതയിൽ കൂടി.

വൈഗ കുമാർ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഗീത രാജൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

ശ്രീമതി സുനന്ദ ആനന്ദിന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് നാരായണീയം അവതാരം ഭക്തി സാന്ദ്രമായി പാരായണം ചെയ്തു. രോഗാവസ്ഥകളോട് പൊരുതി MBBS പൂർത്തിയാക്കിയ ഡോ. അർച്ചന വിജയനെ യോഗം അനുമോദിച്ചു.

സെക്രട്ടറി ശ്രീ ആനന്ദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ശാഖാ പ്രവർത്തനത്തെക്കുറിച്ചും വാർഷികം നടത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു. വാർഷികം ജനുവരിയിൽ നടത്തുവാൻ തീരുമാനിച്ചു. കലാപരിപാടികളുടെ കോ ഓർഡിനേറ്റർമാരായി സരസ്വതി, സുനന്ദ എന്നിവരെ തിരഞ്ഞെടുത്തു. വാർഷികത്തിന്റെ സ്ഥലവും തിയതിയും പിന്നീട് നിശ്ചയിക്കാമെന്ന് തീരുമാനിച്ചു. മൂന്ന് മാസത്തിലൊരിക്കൽ ശാഖാ യോഗങ്ങൾ നടത്തണം എന്നും തീരുമാനിച്ചു.

സുമ ജ്യോതിഷിന്റെ നന്ദി പ്രകാശനത്തോടെ, ചായ സൽക്കാര ശേഷം യോഗം 4 മണിക്ക് സമംഗളം പര്യവസാനിച്ചു.

ആഗസ്ത് മാസ യോഗം

ശാഖയുടെ 2023 ആഗസ്ത് മാസ യോഗം കൊല്ലങ്കോട് പെരുമാൾ കോവിൽ ഗ്രാമം ചക്രപാണി പിഷാരോടിയുടെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് 05-08-23നു കൊല്ലങ്കോട് ബാലു മെമ്മോറിയൽ മണ്ഡപത്തിൽ വെച്ച് കൂടി. ലേഖ മനോജ്, അഞ്ജന വിനോദ് എന്നിവർ ചേർന്ന് ദീപം തെളിയിച്ച്, സുനന്ദ ആനന്ദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മനോജ് ചക്രപാണി ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു.

രക്ഷാധികാരി ശ്രീ അച്ചുക്കുട്ടി പിഷാരോടിയും സെക്രട്ടറി ശ്രീ ആനന്ദ് കുമാറും ചേർന്ന് ശ്രീ ചക്രപാണി പിഷാരോടിയെ പൊന്നാടയണിച്ച് ആദരിക്കുകയും രക്ഷാധികാരി തന്റെ ആശംസാ പ്രസംഗത്തിൽ ലത ചക്രപാണിയുടെ ഷഷ്ടിപൂർത്തി വേളയിൽ ശാഖാ വാർഷികത്തിന് അന്നദാനം നൽകിയ കാര്യം സന്തോഷപൂർവ്വം അറിയിക്കുകയും ചെയ്തു. ശാഖാ മുൻ സെക്രട്ടറി ശ്രീ മധു കുഴൽമന്ദം ശാഖക്കു വേണ്ടി മെമെന്റോ സമ്മാനിച്ചു.

ശാഖാ പ്രതിനിധികളും കുടുംബാംഗങ്ങളും ചക്രപാണി പിഷാരോടിക്കും കുടുംബത്തിനും ആശംസകൾ നേർന്നു. ശ്രീ വിനോദ് ചക്രപാണിയുടെ നന്ദിപ്രകാശനത്തിന് ശേഷം വിപുലമായ സദ്യയോടെ യോഗം 2 PM നു പര്യവസാനിച്ചു.

1+

One thought on “ആലത്തൂർ ശാഖ 2023 നവംബർ മാസ യോഗം

  1. ആലത്തൂർ ശാഖ പഴയ പ്രൗഢിയിലേക്ക് തിരിച്ചു വരുന്നതിൽ സന്തോഷം. ആശംസകൾ.

    1+

Leave a Reply

Your email address will not be published. Required fields are marked *