വടക്കാഞ്ചേരി ശാഖ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും

വടക്കാഞ്ചേരി ശാഖയുടെ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും സെപ്റ്റംബർ 9ന് 10AMനു ശാഖാ ആസ്ഥാന മന്ദിരത്തിൽ വച്ച് ശാഖാ പ്രസിഡണ്ട് പതാക ഉയർത്തിക്കൊണ്ട് തുടങ്ങി. യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ .എ. പി. രാജൻ അധ്യക്ഷൻ ആയിരുന്നു. കുമാരി അഖില, മാസ്റ്റർ അതുൽ എന്നിവരുടെ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു .ആദ്യമായി മാലകെട്ട് മത്സരം നടന്നു. അതിനുശേഷം യോഗ നടപടികൾ ആരംഭിച്ചു കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി. സുപ്രസിദ്ധ കഥകളി പാട്ട് കലാകാരനും അദ്ധ്യാപകനുമായ ശ്രീ ലക്ഷ്മണൻ തിരുമേനി നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ശാഖയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെകുറിച്ചും ശാഖ നടത്തിയ തീർത്ഥയാത്രകളെക്കുറിച്ചും വിനോദയാത്രയെക്കുറിച്ചും സംസാരിച്ചു. വീണ്ടും അത്തരം പരിപാടികൾക്ക് നേതൃത്വം നൽകാൻ ശാഖാ ഭാരവാഹികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ശേഷം ഉദ്ഘാടകൻ ശ്രീ ലക്ഷ്മണൻ മാഷ് അമ്പലവാസികളെ കുറിച്ച് പ്രത്യേകം പരാമർശിക്കുകയും എല്ലാ അമ്പലവാസി സമുദായങ്ങൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചു എന്ന് പറയുകയും അതിന് വേണ്ടി വിവിധ സംഘടനകളുടെ ഭാരവാഹികൾ ഒന്നിച്ചിരുന്ന് കൂട്ടായ ഒരു തീരുമാനം എടുക്കണമെന്നും അഭ്യർത്ഥിച്ചു.

ശാഖാ സെക്രട്ടറി ശ്രീ. എം പി. സന്തോഷ് റിപ്പോർട്ട് വായിക്കുകയും ട്രഷറർ ശ്രീമതി എ.പി .ഗീത വരവ് ചെലവ് കണക്ക് അവതരപ്പിക്കുകയും, ആയത് യോഗം പാസാക്കുകയും ചെയ്തു. ശേഷം വടക്കാഞ്ചേരി ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. അമ്മമ്മ ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ സ്മരണാർത്ഥം ശ്രീ.എം.പി. ഉണ്ണികൃഷ്ണൻ കുമാരി അഖിലയ്ക്ക്(SSC Full A+) സമ്മാനിച്ചു. അച്ഛൻ ശ്രീ രാമപിഷാരോടിയുടെ സ്മരണാർത്ഥം ശ്രീ. എൻ .പി .കൃഷ്ണനുണ്ണി കുമാരി ഗാർഗിക്കും(SSC), അമ്മ മങ്കുക്കുട്ടി പിഷാരസ്യാരുടെ സ്മരണാർത്ഥം കുമാരി ഗൗരിക്കും(SSC) ശ്രീ.എൻ. പി. കൃഷ്ണനുണ്ണി അവാർഡ് നൽകി. ശാഖ പ്രസിഡണ്ട് ശ്രീ.എ. പി രാജൻ ആരൃവിശ്വനാഥിനുവേണ്ടി(SSC) മായയും അരുണാ രവിക്കുവേണ്ടി(+2) ഏട്ടൻ ആദിത്യൻ രവിയും അവാർഡ് ഏറ്റുവാങ്ങി.

യോഗത്തിനുശേഷം തിരുവാതിര കളി(ശ്രീമതി പത്മിനി ഗോപിനാഥൻ, മായാ രവി,പ്രസീദ ലക്ഷ്മണൻ ,ജീന നാരായണൻ, കുമാരി അഖില, കുമാരി നവമി) ഗൗരിയുടെ ഗാനം, അഖിലയുടെ നൃത്തം, നവമിയുടെ നൃത്തം, അതുൽ കൃഷ്ണയുടെ നൃത്തം, ഉമയുടെ കവിതാലാപനം, പത്മിനി, മായ, അതുൽ കൃഷ്ണ എന്നിവരുടെ ഗാനം എന്നിവയും ഉണ്ടായി. വടക്കാഞ്ചേരി ശാഖ പ്രത്യേകം ആയി അവതരിപ്പിച്ച സർപ്രൈസ് ഗിഫ്റ്റ് ലതാ ശശിക്ക് ലഭിച്ചു. പിഷാരസ്യാർമാരുടെ കസേര കളിയിൽ ഒന്നാം സ്ഥാനം ശ്രീമതി സിന്ധു നാരായണനും, രണ്ടാം സ്ഥാനം ശ്രീമതി പ്രസന്ന ബാലചന്ദ്രനും നേടി. കുട്ടികളുടെ കസേരകളിയിൽ ഒന്നാം സ്ഥാനം മാസ്റ്റർ അതുൽ കൃഷ്ണയും രണ്ടാം സ്ഥാനം കുമാരി നവമിയുംനേടി. ശേഷം ലക്ഷ്മണൻ മാഷുടെ നേതൃത്വത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ്സ് മത്സരത്തിൽ ഫസ്റ്റ് അഖില & അതുൽ കൃഷ്ണ ,സെക്കൻഡ് നവമി & ഉമ, തേഡ് ഗൗരി & ലക്ഷ്മി എന്നിവരും നേടി. ശേഷം നടന്ന ശ്രീ ലക്ഷ്മണൻ നമ്പൂതിരിയുടെ കഥകളി പദവും സദസ്സിന് വളരെയധികം ഊർജ്ജം നൽകി. മാലകെട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീമതി പ്രസന്നയും രണ്ടാം സ്ഥാനം ശ്രീമതി പത്മിനിയും മൂന്നാം സ്ഥാനം കുമാരി ഭവ്യയും നേടി. ശാഖയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നവ്യക്കും( സെറ്റ് സാരി സ്പോൺസേർഡ് ബൈ ശ്രീ.എ. പി രാജൻ) രണ്ടാം സമ്മാനം ഡബിൾ മുണ്ട് അനശ്വരക്കും( സ്പോൺസേർഡ് ബൈ പീതാംബരൻ) മൂന്നാം സമ്മാനംക്ലോക്ക്( സ്പോൺസേർഡ് ബൈ ഗോപിനാഥൻ) മായയ്ക്കും ലഭിച്ചു.10 പ്രോത്സാഹന സമ്മാനങ്ങളും നൽകി (സ്പോൺസേർഡ് ബൈ ശ്ര എം .പി സന്തോഷ്). മാലകെട്ട് മത്സരത്തിൽ പങ്കെടുത്തവർ (രമണി, പത്മിനി ഗോപിനാഥ്, കുമാരി ഗൗരി, കുമാരി ഉമ,കുമാരി ഭവ്യ, മായ സന്തോഷ്, പ്രസന്ന ബാലചന്ദ്രൻ). മാലകെട്ട് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനം നൽകി. കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനം നൽകി . ക്വിസ്സിൽ പങ്കെടുത്ത വർക്ക് cash prize നൽകി. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ശ്രീ വി.പി ഗോപിനാഥൻറ നന്ദിയോടുകൂടി ഈ വർഷത്തെ വാർഷികവും ഓണാഘോഷവും സമാപിച്ചു.

Pl click on the link below to see photos of the event.

https://samajamphotogallery.blogspot.com/2023/09/blog-post.html

4+

Leave a Reply

Your email address will not be published. Required fields are marked *