എറണാകുളം ശാഖ 2023 ഒക്ടോബർ മാസ യോഗം


ഒക്ടോബർ മാസയോഗം 8-10-2023 ഞായറാഴ്ച 3 – PM – ന് കടവന്ത്ര ചിലവന്നൂർ റോഡിലുള്ള ശ്രീമതി മിനി മന്മഥന്റെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ഭദ്രദീപം കൊളുത്തി പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിലെ നിര്യാതരായവർക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. ഗൃഹനാഥൻ ശ്രീ മന്മഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡണ്ട് സെപ്റ്റംബർ മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ക്ഷേമനിധിയുടെ ചീഫ് കോഓർഡിനേറ്റർ ആയ ശ്രീമതി പ്രീതി ദിനേശിന്റെ നേതൃത്വത്തിൽ ക്ഷേമനിധി നടന്നു.

PE&WS സെക്രട്ടറി Dr. പി ബി രാംകുമാർ, ഡിസംബർ 29, 30 തീയതികളിൽ നടത്താൻ ഉദ്ദേശിക്കുന്ന ജ്യോതിർഗമയ – 2023 എന്ന ആശയത്തെക്കുറിച്ച് പ്രതിപാദിച്ചു. ചെറുപ്പക്കാർ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. PSC ഓൺലൈൻ കോച്ചിങ് ഇടയ്ക്കു വച്ച് നിന്ന് പോയതിനെക്കുറിച്ചും, കഥകളി തുടങ്ങിയ കലകൾക്കായി ഒരു ക്ലാസ് തൃശൂർ ആസ്ഥാനമന്ദിരത്തിൽ വച്ച് വിജയദശമിയോട് അനുബന്ധിച്ചു ആരംഭിക്കാൻ ഉദ്ദേശമുണ്ട് എന്നും അറിയിച്ചു.

സമാജം അംഗങ്ങളുടെ ഒരു സമ്പൂർണ ഡാറ്റാബേസ് ഉണ്ടാക്കേണ്ടതുണ്ട് എന്നും എല്ലാവരും അതിനുവേണ്ട ഡീറ്റെയിൽസ് ഗൂഗിൾ ലൊക്കേഷൻ അടക്കം തരണമെന്നും പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

അവശത അനുഭവിക്കുന്ന സമുദായ അംഗങ്ങൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിയിൽ എല്ലാവരും അവരവരുടെ കഴിവനുസരിച്ചു സംഭാവന ചെയ്യണമെന്ന് രക്ഷാധികാരി ശ്രീ ഋഷികേശ് പിഷാരോടിയും Dr. പി ബി രാംകുമാറും അഭ്യർത്ഥിച്ചു.

ശാഖ ഒരു ടൂർ സംഘടിപ്പിക്കണമെന്നു അംഗങ്ങൾക്കിടയിൽ നിന്ന് ഒരു അഭിപ്രായം ഉണ്ടാവുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തു. യോഗത്തിൽ 2023 – 2024 വാർഷിക വരിസംഖ്യ അംഗങ്ങളിൽ നിന്നും സ്വീകരിക്കുകയുണ്ടായി. ഇനിയും നൽകാനുള്ളവർ എത്രയും നേരത്തെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

നവംബർ മാസത്തെ യോഗം, നെട്ടൂർ ഉള്ള ശ്രീ സന്തോഷ് കൃഷ്ണന്റെ വസതിയിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു. ചായ സൽക്കാരത്തിനു ശേഷം ശ്രീ സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *