പാലക്കാട് ശാഖ 2023 ഒക്ടോബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 22 /10 /2023 ന് വൈകിട്ട് നാലുമണിക്ക് ഗൂഗിൾ മീറ്റിലൂടെ നടത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം അർപ്പിച്ചു. അതിനു ശേഷം നമ്മെ വിട്ടുപിരിഞ്ഞു പോയ എല്ലാ ആത്മാക്കളുടെയും നിത്യ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

പ്രസിഡണ്ട് ശ്രീ എ.പി. ഉണ്ണികൃഷ്ണൻ തൻ്റെ പ്രസംഗത്തിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ വാർഷികത്തിന്റെ വിജയം എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണെന്ന് പറയുകയും ഏവരെയും അഭിനന്ദിക്കുകയും ചെയ്തു. എല്ലാ അംഗങ്ങളും സഹകരിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും അറിയിച്ചു. വാർഷികം വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചത് അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് എന്നും അഭിപ്രായപ്പെട്ടു.

തുടർന്ന് ട്രഷറർ ശ്രീ കെ. ഗോപി വാർഷികത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. യോഗത്തിൽ കൂടിയിരുന്നവർ അത് അംഗീകരിച്ചു. സ്പോൺസർ ചെയ്ത മെമ്പർമാരെയും യോഗം അഭിനന്ദിച്ചു. ശാഖയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സെക്രട്ടറി സംസാരിച്ചു. മെമ്പർഷിപ്പ്, PE&WS, തുളസീദളം സംഖ്യകൾ കേന്ദ്രത്തിലേക്ക് കഴിയുന്നതും വേഗം അടക്കണമെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു. അടുത്തുതന്നെ അത് സാധ്യമാകും എന്ന് Treasurer അറിയിച്ചു.

പുതിയ മെമ്പർമാരെ ശാഖയിൽ ചേർക്കുവാൻ കൂടുതൽ ഉത്സാഹിക്കണമെന്ന് യോഗത്തിൽ കൂടിയവർ അഭിപ്രായപ്പെട്ടു. ഡിസംബർ മാസം അവസാനം ഗുരുവായൂരിൽ വച്ച് കേന്ദ്രം നടത്തുന്ന ഏകദിന ക്യാമ്പിൽ ശാഖയിൽ നിന്നും ഉചിതമായ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. ശാഖയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇനിയും ചേരാത്ത വരെ ഉടനെ ചേർക്കാൻ ശ്രമിക്കണമെന്ന് സെക്രട്ടറി അഭിപ്രായ പെട്ടത് എല്ലാവരും അനുകൂലിച്ചു. കേന്ദ്രം സംഘടിപ്പിച്ച അവാർഡ് ചടങ്ങ് വളരെ ഭംഗിയായി നടത്തിയതിൽ കേന്ദ്രത്തെ ആശംസിച്ചു. ശാഖയിൽ നിന്നും അവാർഡ് നേടിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന് ചർച്ചകളിൽ ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.

ക്ഷേമനിധി നടത്തി . അടുത്ത മാസയോഗം സെക്രട്ടറിയുടെ ഭവനമായ അനുഗ്രഹയിൽ വെച്ച് നടത്താമെന്ന് തീരുമാനിച്ചു.

സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ യോഗം 5 .15 ന് സ മംഗളം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *