ചൊവ്വര ശാഖ 2023 ഒക്ടോബർ മാസ യോഗം

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 28-10-23 ഞായറാഴ്ച 3.30PMനു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജോൽസ്നയുടെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

ഈയിടെ നിര്യാതരായ അനിത കുമാരി (ചെങ്ങമനാട് ), രമ പിഷാരസ്യാർ (കിടങ്ങൂർ ), നാരായണ പിഷാരോടി (മാങ്കുറ്റിപ്പാടം, തിരുവൈരാണിക്കുളം ) മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ഗൃഹനാഥൻ ശ്രീ രവി സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം സെക്രട്ടറി ശ്രീ വിജയൻ ഡിസംബറിൽ ഗുരുവായൂർ വെച്ച് നടത്തുന്ന ജ്യോതിർഗമയ പ്രോഗ്രാമിനെ പറ്റി സംസാരിച്ചു. അതനുസരിച്ചു ശാഖയിൽ നിന്നും കുട്ടികളെ പങ്കെടുപ്പിക്കണം എന്നും പറഞ്ഞു. മുൻ യോഗ റിപ്പോർട്ട്‌ ശ്രീ വിജയൻ വായിച്ചത് യോഗം അംഗീകരിച്ചു.പെരുവാരം രാധാകൃഷ്ണ പിഷാരോടി സ്മാരക വിദ്യാഭ്യാസ അവാർഡ് കുമാരി പവിത്ര മനോജിന് കൊടുക്കുവാൻ തീരുമാനിച്ചു. ശാഖയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് ഫെഡറൽ ബാങ്കിൽ തുടങ്ങുവാനും നിലവിൽ കോഓപ്പറേറ്റീവ് ബാങ്കിൽ ഉള്ള അക്കൗണ്ട് അവസാനിപ്പിക്കുവാനും തീരുമാനിച്ചു.

ശ്രീമതി സ്വപ്ന (മേക്കാട് ), ശ്രീ ജയരാജ്‌. A. P(കടുങ്ങല്ലൂർ ) എന്നിവരെ ശാഖയിൽ പുതിയ അംഗങ്ങളാക്കി.

ക്ഷേമനിധി നറുക്കെടുപ്പു നടത്തി.

തുടർന്ന് ശ്രീ ദിവാകര പിഷാരടി, ശ്രീ കൃഷ്ണ കുമാർ, ശ്രീമതി ജ്യോൽസ്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീ K. ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

0

One thought on “ചൊവ്വര ശാഖ 2023 ഒക്ടോബർ മാസ യോഗം

  1. പല ജോലിത്തരകൾക്ക് ഇടയിലും ചൊവ്വര ശാഖയുടെ ഈ മാസത്തെ മീറ്റിംഗ് വിജയകരമായി നടത്തിയ ഭാരവാഹികൾക്കും അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *