ഇരിങ്ങാലക്കുട ശാഖ 2023 നവംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 19-11-23 ന് 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് സി.ജി. മോഹനന്റെ വസതി ശാസ്താ നിവാസിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ സി.ജി. മോഹനൻ എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലെ വിവരങ്ങൾ പങ്കുവെച്ചു . ജ്യോതിർഗമയ, നാരായണീയ ദിനം എന്നിവയെ പറ്റി ചർച്ച ചെയ്തു. ഡിസംബർ 14 ന് നാരായണീയ ദിനം ഭംഗിയായി കാറളത്ത് വെച്ച് ആഘോഷിക്കാൻ തീരുമാനിച്ചു . സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ടും, ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകളും യോഗം പാസ്സാക്കി. ശാഖ 2023-24 വർഷത്തെ സമാജം കേന്ദ്ര വരിസംഖ്യ, തുളസീദളം, PE&WS എന്നി വിഭാഗങ്ങളിലേക്ക് കൊടുക്കേണ്ടതായ വിഹിതങ്ങൾ കൊടുത്തു കഴിഞ്ഞതായി ട്രഷറർ യോഗത്തെ അറിയിച്ചു.

ഡിസംബർ 29, 30 തിയ്യതികളിൽ PE&WS ഉം PP&TDTയും ചേർന്ന് ഗുരുവായുർ ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തുന്ന ദ്വിദിന ക്ലാസ്സിന്റെ വിശദമായ വിവരങ്ങൾ യോഗത്തിൽ സെക്രട്ടറിയും , ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ ഇപ്പോഴത്തെ സ്ഥിതി വിവരങ്ങൾ ജോ. സെക്രട്ടറി പി. മോഹനനും പങ്കു വെച്ചു. ശാഖയിൽ നിന്നും പങ്കെടുക്കുന്ന കുട്ടികൾ ഗൂഗിൾ ഫോം വഴിയോ നേരിട്ടോ വിവരങ്ങൾ PE&WS സെക്രട്ടറിയെ അറിയിക്കണമെന്നും , ശാഖയിൽ നിന്നും ഗുരുവായുർ ക്ഷേത്ര ദർശനത്തിന് പോകുന്നവർ താമസത്തിന് ഗസ്റ്റ് ഹൗസ് പരമാവധി ഉപയോഗിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.

മസ്ക്കറ്റിലെ തന്റെ ഔദ്യോദിക ജീവിതത്തിന് വിരാമം ഇട്ട് കൊണ്ട് തിരിച്ച് മാപ്രാണത്ത് സ്ഥിര താമസമാക്കിയ പി മുരളി പിഷാരോടിയും, ജയശ്രീയും വളരെ നാൾക്കു ശേഷം യോഗത്തിൽ പങ്കെടുക്കുകയും അംഗങ്ങളോട് ആശയ വിനിമയം നടത്തുകയും ചെയ്തു. തുടർന്ന് ശാഖയുടെ മുന്നോട്ട് ഉള്ള പ്രവർത്തനത്തിൽ മുരളിയുടെ പങ്കും ഉണ്ടാകണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. ശാഖ പ്രസിഡണ്ട് മായ ദേവിയുടെ ഭർത്താവ് സുന്ദരേശ്വരന്റെ 84-ാം പിറന്നാൾ ഭംഗിയായി ആഘോഷിച്ചു. സമാജം കുടുംബാംഗങ്ങൾ പിറന്നാൾ ആഘോഷത്തിൽ പങ്ക് കൊണ്ടു് ആശംസകൾ അറിയിച്ചു. ശാഖ സുന്ദരേശ്വരൻ അവർകളെ പൊന്നാട അണിയിച്ചും, പാരിതോഷികം നൽകിയും ആദരിച്ചു. പിറന്നാളിന്റെ ഭാഗമായി തുളസീദളത്തി ലേക്ക് ഒരു ഫുൾ പേജ് കളർ ( പിറന്നാൾ ആശംസകൾ) കൊടുക്കുവാൻ തീരുമാനിച്ച വിവരം പ്രസിഡണ്ട് മായാ ദേവി യോഗത്തെ അറിയിച്ചു. സമാജം കേന്ദ്രം ചടങ്ങു ക്ലാസുകൾ ആരംഭിക്കുന്ന കാര്യവും, ശാഖയിൽ നിന്ന് സന്തോഷ് ജി.കുട്ടി ചടങ്ങു പഠിക്കുവാൻ തയ്യാറായതിൽ യോഗം സന്തോഷവും രേഖപ്പെടുത്തി.
ക്ഷേമനിധി നടത്തി.

യോഗത്തിൽ പങ്കെടുത്തവർക്കും, യോഗത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്ത് തന്ന സി.ജി. മോഹനൻ പുഷ്പ കുടുംബത്തിനും പി. മുകുന്ദൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം 6 മണിക്ക് സമാപിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

0

Leave a Reply

Your email address will not be published. Required fields are marked *