ഊരകം കിടയ്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്രം വിളക്കിനോടാനുബന്ധിച്ച ചടങ്ങിൽ(12-5-2022), പ്രശസ്ത തിമില വിദ്വാൻ പെരുവനം തെക്കേ പിഷാരത്ത് കൃഷ്ണകുമാറിനെ ക്ഷേത്രം ഊരാളൻ ചെറുവത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് പൊന്നാടയും സുവർണമുദ്രയും നൽകി ആദരിച്ചു.

കൃഷ്ണകുമാറിന്റെ ഭാര്യ കൊടകര ആറേശ്വരം പിഷാരത്ത് അംബിക.

മക്കൾ: ഐശ്വര്യ വൈഭവ് ,അശ്വതി, മരുമകൻ വൈഭവ് (ചെറുകാട് പിഷാരം).

ശ്രീ കൃഷ്ണ കുമാറിന് പിഷാരോടി സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് സേവരത്ന അവാർഡ്

റിട്ട. അദ്ധ്യാപകരെ ആദരിക്കുന്നതിന് വേണ്ടി മാക്സ് ലൈഫ് ഇൻഷുറൻസ് നൽകുന്ന ആദ്യത്തെ സേവരത്ന പുരസ്കാരം മഹാദേവമംഗലം പിഷാരത്ത് ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർക്ക് ലഭിച്ചു. 17-05-2022 ന് തൃശൂരിൽ മാക്സ് ലൈഫ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മാക്സ് ഭാരവാഹികളായ ശ്രീ രാം പ്രസാദും കുമാരി വിദ്യയും ചേർന്ന് പുരസ്കാരം അദ്ദേഹത്തിന് സമർപ്പിച്ചു. അദ്ദേഹത്തിന്റെ മാതൃകാ അദ്ധ്യാപനത്തിനു ആദരമായി ഈയിടെ നാടും ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർക്ക് പുരസ്‌ക്കാരം സമർപ്പിച്ചിരുന്നു. ചെറുകര പിഷാരത്ത് ഉഷയാണ് ഭാര്യ. ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!

"എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് സേവരത്ന അവാർഡ്"

അക്ഷയ് സുരേഷിന് തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തല കഥാമത്സരത്തിൽ ഒന്നാം സ്ഥാനം

തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തലത്തിൽ നടത്തിയ കഥാരചന മത്സരത്തിൽ അക്ഷയ് സുരേഷിൻെറ “ആത്മാവിൻെറ ബലി” മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടു. ജീസസ് ട്രൈനിംഗ് കോളേജ് മാളയിൽ B.Ed ( മലയാളം) വിദ്യാർത്ഥിയായ അക്ഷയ് സുരേഷ്, പാലക്കാട് ശാഖാംഗങ്ങളായ കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന ശുകപുരം പിഷാരത്ത് ശ്രീ സുരേഷിൻെറയും ആണ്ടാം പിഷാരത്ത് ശ്രീമതി ഹേമ സുരേഷിൻെറയും മകനാണ്. അക്ഷയ് സുരേഷിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

"അക്ഷയ് സുരേഷിന് തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തല കഥാമത്സരത്തിൽ ഒന്നാം സ്ഥാനം"

സൗമ്യ ബാലഗോപാലിന് കലാസാഗർ പുരസ്‌കാരം

യശ:ശരീരനായ കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളുടെ സ്മരണാർത്ഥം നൽകി വരുന്ന കലാസാഗർ പുരസ്‌കാരത്തിന് (ഭരതനാട്യം) പ്രശസ്ത നർത്തകി സൗമ്യ ബാലഗോപാൽ അർഹയായി.

"സൗമ്യ ബാലഗോപാലിന് കലാസാഗർ പുരസ്‌കാരം"

പുതിയേടത്ത് ആനന്ദന് ഗുരുവായൂർ ദേവസ്വത്തിന്റെ ആദരം

തന്റെ കർമ്മം ഭഗവാൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പണമായി കരുതി രാപ്പകൽ ഭേദമില്ലാതെ, മാനവസേവയാണ് മാധവസേവ എന്നു സ്വയം ഉറച്ചു തന്നിലേൽപ്പിക്കപ്പെടുന്ന ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ കഴക പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. പുതിയേടത്ത് ആനന്ദനെ ഗുരുവായൂർ ദേവസ്വം ഭരണസമിതി 2022 മാർച്ച്‌ മുപ്പത്തൊന്നാം തിയ്യതി സാമൂചിതമായി ആദരിച്ചു. പരേതനായ പുതിയേടത്ത് പിഷാരത്ത് ശ്രീ. അച്ചുത പിഷാരോടിയുടെയും, വെള്ളാറക്കാട് പിഷാരത്ത് ശ്രീമതി നാരായണിക്കുട്ടി പിഷാരസ്യാരുടേയും മകനാണ് ശ്രീ ആനന്ദൻ. പത്നി മാന്നനൂർ പിഷാരത്ത് ശ്രീമതി കാർത്തിക, മകൾ ലക്ഷ്മി. ശ്രീ ആനന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

"പുതിയേടത്ത് ആനന്ദന് ഗുരുവായൂർ ദേവസ്വത്തിന്റെ ആദരം"

മരണാനന്തര ചടങ്ങുകളിലെ പെൺ തുടർച്ച

പിഷാരോടിമാരുടെ മരണാനന്തര ചടങ്ങുകൾ സ്ത്രീകൾ ചെയ്ത രണ്ടാമത്തെ സന്ദർഭമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ 26നു നടന്നത്. അതിന് വേദിയായത് പട്ടാമ്പി ശാഖാ മന്ദിരം. കോവിഡ് താണ്ഡവമാടിയ കാലത്ത് അന്തരിക്കുകയും മരണാനന്തര ചടങ്ങുകൾ നടത്താൻ കഴിയാതിരിക്കുകയും ചെയ്ത കാണിനാട് പിഷാരത്ത് അംബിക പിഷാരസ്യാരുടെ പിണ്ഡമടിയന്തിരം 26-04-2022 ഞായറാഴ്ച പിഷാരോടി സമാജം പട്ടാമ്പി ശാഖാ മന്ദിരത്തിൽ വെച്ച് ശ്രീ എ പി രാമകൃഷ്ണൻ, ശ്രീ പാലൂർ അച്ചുതൻ എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി. പെണ്മക്കളായ സ്വാതി അജയകുമാർ, സ്മൃതി അജയകുമാർ എന്നിവരാണ് ചടങ്ങുകൾ ചെയ്തത്. ചടങ്ങുകൾ പൂർണ്ണരൂപത്തിൽ വിവരിച്ചു കൊടുത്തിരുന്നു എന്നും കൃത്യതയോടെ ചെയ്യിച്ചു എന്നും ഇതു കാരണം വളരെ സംതൃപ്തരാണെന്നും അവർ അഭിപ്രായപ്പെട്ടു. ആചാര്യന്മാരോടും ഭംഗിയായി നടത്തിയ പട്ടാമ്പി ശാഖയോടും…

"മരണാനന്തര ചടങ്ങുകളിലെ പെൺ തുടർച്ച"

തുവ്വൂർ ഗോവിന്ദ പിഷാരോടി ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ചന്ദ്രലേഖ സന്തോഷിൻറെ കഥകളി സംഗീത അരങ്ങേറ്റവും

പ്രശസ്ത സംഗീതജ്ഞനായിരുന്ന തുവ്വൂർ ഗോവിന്ദ പിഷാരോടി ഭാഗവതരുടെ ഓർമ്മക്കായി നടത്തുന്ന സംഗീതോത്സവം ഇന്ന്, 2022 മെയ് 1നു ശ്രീ ചെമ്മന്തട്ട വിഷ്ണു ക്ഷേത്രത്തിൽ വെച്ച് ഉച്ചക്ക് 2 മണി മുതൽ നടത്തുന്നു. ഇതിനായി രൂപം നൽകിയ തുവ്വൂർ ജി പി ഗോവിന്ദ പിഷാരോടി ഭാഗവതർ സ്മാരക  ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ഇന്ന് ഇതേ വേദിയിൽ വെച്ച് സുപ്രസിദ്ധ ഗാനരചയിതാവും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. വൈകീട്ട് നടക്കുന്ന കുചേല വൃത്തം കഥകളിക്ക് ഗോവിന്ദ പിഷാരോടി ഭാഗവതരുടെ മകൾ ചന്ദ്രലേഖ സന്തോഷ് പദം ആലപിച്ച് കഥകളി സംഗീതത്തിൽ അരങ്ങേറ്റവും കുറിക്കുന്നു. ശ്രീമതി ചന്ദ്രലേഖക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !

"തുവ്വൂർ ഗോവിന്ദ പിഷാരോടി ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ചന്ദ്രലേഖ സന്തോഷിൻറെ കഥകളി സംഗീത അരങ്ങേറ്റവും"

ദേവധേയം ഓഡിറ്റോറിയം

പിഷാരോടി സമാജം ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ പുതുതായി നിർമ്മിച്ച എയർ കണ്ടിഷൻഡ് മിനി ഓഡിറ്റോറിയത്തിന് ഇനി മുതൽ പേർ ദേവധേയം. ഇന്ന് രാവിലെ ഗുരുവായൂരിൽ 10 മണിക്ക് നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഓഡിറ്റോറിയത്തിന്റെ സമർപ്പണം രേഖ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണൻ നിർവ്വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷനായിരുന്നു. മുൻ പ്രസിഡണ്ടുമാർ ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ. കെ എ പിഷാരോടി, ശ്രീ വി പി ബാലകൃഷ്ണൻ, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, പി പി & ടി ഡി ടി വൈസ് പ്രസിഡണ്ട് ശ്രീ കെ വേണുഗോപാൽ, പി പി…

"ദേവധേയം ഓഡിറ്റോറിയം"

രമേഷ് പിഷാരടിയുടെ No Way Out ഇന്ന് റിലീസ്

രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രം No Way Out ഇന്ന് റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ നിതിൻ ദേവിദാസും സഹതാരങ്ങളായി ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും ഒത്തു ചേരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് Remosh M Sഉം സംഗീതം ഒരുക്കിയിരിക്കുന്നത് കെ ആർ രാഹുലും ആണ്. ക്യാമറാമാൻ വർഗീസ് ഡേവിഡ്, എഡിറ്റർ കെ ആർ മിഥുൻ. ഏപ്രിൽ 22 നു തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണ്. രമേഷിനും ചിത്രത്തിനും ഭാവുകങ്ങൾ നേരുന്നു.  

"രമേഷ് പിഷാരടിയുടെ No Way Out ഇന്ന് റിലീസ്"