സംസ്ഥാന മുന്നോക്കെ സമുദായ ക്ഷേമ കോർപറേഷൻ നടപ്പാക്കുന്ന ഭവന സമയുന്നതി പദ്ധതിയെലക്കു (2021-2022) അപേക്ഷ നൽകുമ്പോൾ ബാധ്യത രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന(പഴയ ഫോമിലെ Sr. 14) ഒഴിവാക്കി. അപേക്ഷ നൽകുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 30 വരെ നീട്ടിയതായി ഡയറക്ടർ K C സോമൻ നമ്പ്യാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://www.kswcfc.orgസന്ദർശിക്കാം. പുതുക്കിയ ഫോം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം. bhavana_samunnathi_application (1) ആദ്യ അറിയിപ്പ്
"ഭവന സമുന്നതി: ബാധ്യത രഹിത സർട്ടിഫിക്കറ്റ് വേണ്ട"Archives: News
News about Sakhas
Devika Harikrishnan got USS Scholarship as also Scholarship for Sanskrit.
"USS Scholarship & Sanskrit Scholarship for Devika Harikrishnan"കുറുവംകുന്ന് പിഷാരത്ത് KP നന്ദകുമാർ എഴുതിയ, പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച, കെ. എം. ഉദയൻ ഈണം പകർന്ന ആരിലും കനിയുമെന്നയ്യൻ എന്ന അയ്യപ്പ ഭക്തിഗാനം ഇനി മുതൽ ദിവസവും രാവിലെ ശബരിമല സന്നിധാനത്ത് ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കും. ഇന്നലെ രാവിലെ മുതലാണ് ഇത് ആരംഭിച്ചത് . മലയാള ഭക്തിഗാന രചന രംഗത്ത് തന്റേതായ ശൈലി കൊണ്ട് ഏവരുടെയും ശ്രദ്ധ നേടിയ നന്ദകുമാർ മണക്കുളങ്ങര പിഷാരത്ത് എം. പി. ഗോവിന്ദ പിഷാരടിയുടെയും കുറുവംകുന്ന് പിഷാരത്ത് കെ. പി. സരോജിനി പിഷാരസ്യാരുടെയും മകനാണ്. ഭാര്യ. വിജയ കുമാരി. മക്കൾ. കൃഷ്ണ, അരുണ മരുമകൻ. പ്രദീപ് പേരക്കുട്ടി: ആനയ് പ്രദീപ് നന്ദകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ…
"നന്ദകുമാറിന്റെ ഗാനം ഇനി മുതൽ ശബരിമലയിലെ സുപ്രഭാതം"SHREYA.T.V secured First Rank in M. Sc. Counselling Psychology from Bangalore University and is awarded with Gold Medal. She is daughter of T. Ajayan of Kizhakke Thonnangamath Pisharam , Thrissur and Vimala (Praseeda, Karikode), settled at Bangalore. Pisharody Samajam, Website and Thulaseedalam Congratulate Shreya on this great achievement !
"Shreya secure First Rank in M. Sc. Counselling Psychology"കാരാക്കുറുശ്ശി നെല്ലമ്പാനി പിഷാരത്ത് രവി – സിത്താര ദമ്പതികളുടെ മക്കളായ ശ്രേയ രവി(8 വയസ്സ്), സിദ്ധാർത്ഥ് രവി(6 വയസ്സ്) എന്നിവർ സംസ്‌കൃതം സ്കോളർഷിപ്പ് നേടി. ശ്രേയ കാരാക്കുറുശ്ശി AMUP സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും സിദ്ധാർത്ഥ് അതേ സ്‌കൂളിലെ തന്നെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഇരുവർക്കും പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
"സഹോദരങ്ങൾക്ക് സംസ്കൃത സ്കോളർഷിപ്പ്"കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS സ്കോളർഷിപ്പ് പരീക്ഷയിൽ ചൊവ്വര ശാഖയിലെ ചെങ്ങൽ പിഷാരത്ത് കൃഷ്ണകുമാർ – ഉഷകൃഷ്ണൻ ദമ്പതികളുടെ മകൻ ആദികേശവ് കെ.യു. വിജയം കരസ്ഥമാക്കി. ആദികേശവ്.കാലടിയിലെ B S U P സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ആദികേശവ് കെ.യു. വിന് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിൻ്റേയും അഭിനന്ദനങ്ങൾ!
"ആദികേശവിന് LSS സ്കോളർഷിപ്പ്"കർമ്മ മേഖലകൾ നിരവധിയുണ്ട്. അവ ഓരോന്നും കണ്ടെത്തുന്നതിനും, സ്വായത്തമാക്കുന്നതിനും ഉള്ള ഇച്ഛാ ശക്തി വേണമെന്ന് മാത്രം. അത്തരത്തിൽ വിവിധ പരീക്ഷണങ്ങളുമായി ജീവിതം വെട്ടി പിടിക്കുന്ന ഒരു യുവതാരത്തെ ഇവിടെ പരിചയപ്പെടുത്തുന്നു….. Bow and Meow എന്ന പേരിൽ കോടാലിയിൽ Pets Special Shop കൂടി ആരംഭിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണൻ, മാങ്കുറ്റിപ്പാടം. ആടും നായും മീനും ഒക്കെ നിറഞ്ഞ ഫാമിനു തുല്യമായ പുരയിടം…. പിതൃ ദേവോ ഭവഃ എന്ന ആപ്തവാക്യം അർത്ഥവത്താക്കിയും കർമ്മ മേഖല സ്വയം വെട്ടി തെളിച്ചും നീങ്ങുന്ന ഉണ്ണികൃഷ്ണൻ, മാങ്കുറ്റിപ്പാടം…… അഞ്ചേരി പിഷാരത്ത് ചന്ദ്രശേഖരന്റെയും പരേതയായ മേക്കാട്ട് പിഷാരത്ത് പത്മിനിയുടെയും മകൻ…. ഭാര്യ ബിന്ദിയ മകൾ അനിക ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ…
"വേറിട്ടൊരു സംരംഭവുമായി കൊടകര ശാഖ അംഗം"കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ USS സ്‌കോളർഷിപ്പ് പരീക്ഷയിലും സംസ്കൃത സ്കോളർഷിപ്പ് പരീഷയിലും വിജയം നേടിയ അഭിനന്ദ് ദാസിന് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്തെ ഹരിദാസിൻ്റേയും പാറക്കടവ് ചെങ്ങന്നാത്ത് പിഷാരത്ത് സ്മിതയുടേയും മകനാണ് അഭിനന്ദ്.
"അഭിനന്ദ് ദാസിന് USS സ്‌കോളർഷിപ്പും സംസ്കൃത സ്കോളർഷിപ്പും"തുളസീദളം 2022 വിഷുപ്പതിപ്പിന്റെ, ഏപ്രിൽ ലക്കം പ്രകാശനം ഇന്ന്, 10-04-2022നു തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ ആദ്യ പ്രതി രേഖാ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണന് നൽകി നിർവ്വഹിച്ചു. ദളം നാളെ നിങ്ങളിലേക്ക് പുറപ്പെടുന്നു.
"തുളസീദളം വിഷുപ്പതിപ്പ് പ്രകാശനം ചെയ്തു"വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെയും മഹാദേവമംഗലം പിഷാരത്ത് രമ്യയുടെയും മകൾ നിരഞ്ജനക്ക് പട്ടാമ്പി സബ് ഡിസ്‌ട്രിക്റ്റ് പരിധിയിൽ സംസ്കൃത സ്കോളർഷിപ്പിൽ ഒന്നാം റാങ്ക് ലഭിച്ചു. പട്ടാമ്പി CGM English മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ് നിരഞ്ജന നിരഞ്ജനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
"നിരഞ്ജനക്ക് സംസ്കൃത സ്കോളർഷിപ്പിൽ ഒന്നാം റാങ്ക്"









Recent Comments