ദേവധേയം ഓഡിറ്റോറിയം

പിഷാരോടി സമാജം ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ പുതുതായി നിർമ്മിച്ച എയർ കണ്ടിഷൻഡ് മിനി ഓഡിറ്റോറിയത്തിന് ഇനി മുതൽ പേർ ദേവധേയം.

ഇന്ന് രാവിലെ ഗുരുവായൂരിൽ 10 മണിക്ക് നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഓഡിറ്റോറിയത്തിന്റെ സമർപ്പണം രേഖ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണൻ നിർവ്വഹിച്ചു.

കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷനായിരുന്നു.

മുൻ പ്രസിഡണ്ടുമാർ ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ. കെ എ പിഷാരോടി, ശ്രീ വി പി ബാലകൃഷ്ണൻ, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, പി പി & ടി ഡി ടി വൈസ് പ്രസിഡണ്ട് ശ്രീ കെ വേണുഗോപാൽ, പി പി & ടി ഡി സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ, ട്രഷറർ ശ്രീ കെ പി രവി എന്നിവർ വേദിയിൽ സന്നിഹിതരായതോടോപ്പം വിവിധ ശാഖാ പ്രസിഡണ്ട്-സെക്രട്ടറിമാരും, പ്രതിനിധികളും പങ്കെടുത്തു.

ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷൻ ശ്രീ എ രാമചന്ദ്ര പിഷാരോടി മുഖ്യ പ്രഭാഷണം നടത്തി. ശ്രീ മോഹന കൃഷ്ണൻ ആശംസാ പ്രസംഗം നിർവ്വഹിച്ചു.

ഓഡിറ്റോറിയം പുതുക്കി നിർമ്മിച്ച ശ്രീ മോഹന കൃഷ്ണനെ സമാജം ആദരിച്ചു.

തുടർന്ന് ട്രസ്റ്റ് അംഗങ്ങളിൽ നിന്നും ലഭിച്ച വിവിധ പേരുകളിൽ നിന്നും ഗുരുവായൂരിൽ ഇപ്പോൾ നിലവിൽ ഇല്ലാത്ത പേരുകൾ തിരഞ്ഞെടുത്ത് ഇന്ന് വേദിയിൽ വെച്ച് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ആണ് ദേവധേയം എന്ന പേര് നല്കാൻ തീരുമാനിച്ചത്. ദേവധേയം എന്ന ഈ പേര് നിർദ്ദേശിച്ച് സമ്മാനാർഹയായത് ശ്രീമതി ശോഭ സുജിത് ആണ്.

ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീ വേണുഗോപാൽ നന്ദി പ്രകാശിപ്പിച്ചു.

സമർപ്പണ ചടങ്ങിന്റെ ഫോട്ടോസ് കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

https://samajamphotogallery.blogspot.com/2022/05/blog-post.html

 

3+

3 thoughts on “ദേവധേയം ഓഡിറ്റോറിയം

  1. Super achievement for Samajam! A very commendable gesture by Rekha Mohan Foundation and Mr.Mohanakrishnan! Much appreciated.

    1+
  2. Hats off to Shri Mohanakrishnan 🙏 Money alone is not enough! It is the generous mentality that matters. The whole pisharody community is grateful to you 🌹. People behind the effort like office bearers deserve high appreciation 🙏

    1+
  3. A big Thanks to Shri. Mohanakrishnan for the kind gesture to the whole Pisharady community. Let’s thank him whole heartedly by all of us.

    1+

Leave a Reply

Your email address will not be published. Required fields are marked *