കഴിഞ്ഞ രണ്ടു വർഷങ്ങളിലെപ്പോലെ ഈ വർഷവും വെബ്സൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി രാമായണ പാരായണം സംഘടിപ്പിക്കുന്നു. കർക്കിടകം ഒന്ന്(ജൂലൈ 17 ഞായറാഴ്ച) മുതൽ 30(ആഗസ്ത് 15) വരെ നീണ്ടു നിൽക്കുന്ന ഒരു മാസക്കാലയളവിലാണ് പാരായണം യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ നടത്തുന്നത്. താഴെക്കൊടുക്കുന്ന ഗൂഗിൾ ഫോമിൽ എൻട്രികൾ നൽകി പാരായണത്തിൽ പങ്കെടുക്കുവാൻ പ്രായഭേദമെന്യേ, താല്പര്യമുള്ള എല്ലാ അംഗങ്ങളും ഈ സത്സംഗത്തിൽ പങ്കു ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കെ പി ഹരികൃഷ്ണൻ ജന. സെക്രട്ടറി https://docs.google.com/forms/d/1Hy7169vd4kK0cL6EgLObqOyRBl4beKEhbrr5h7F5B1Q/
"പിഷാരോടി സമാജം രാമായണ മാസം ആചരിക്കുന്നു"Archives: News
News about Sakhas
കോഴിക്കോട് മെഡിക്കൽ കോളേജിൻറെ സ്ഥാപക പ്രിൻസിപ്പൽ, കേരളകലാമണ്ഡലം ചെയർമാൻ, അനേകം കഥകളി ക്ളബ്ബുകളുടെ സ്ഥാപക പ്രസിഡണ്ട്, ആദ്യകാല സമസ്ത കേരള പിഷാരോടി സമാജത്തിന്റെ സജീവ പ്രവർത്തകൻ എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്ര രംഗത്തും കലാസാംസ്കാരിക രംഗത്തും നേതൃത്വപരമായ വ്യക്തിമുദ്ര പതിപ്പിച്ച യശഃശരീരനായ ഡോ. കെ എൻ പിഷാരോടിയുടെ അമ്പതാം അനുസ്മരണ ദിനം പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് 08-06-2022 ബുധനാഴ്ച രാവിലെ 11 മണിക്ക് സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ ആദ്ധ്യക്ഷതയിൽ ആചരിച്ചു. മുഖ്യാതിഥി കലാമണ്ഡലം മുൻ പ്രിസിപ്പൽ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. കെ എൻ പിഷാരോടിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ ഏവരും പുഷ്പാർച്ചന നടത്തി.…
"ഡോ കെ എൻ പിഷാരോടിയുടെ അൻപതാം ചരമവാർഷികം ആചരിച്ചു"ഗോപികാ നാരായണൻ കേരള സംസ്ഥാന കോളേജ് തല കായിക മത്സരത്തിൽ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ എം.എക്ക് പഠിക്കുന്ന ഗോപിക കാരൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെയും നായത്തോട് പിഷാരത്ത് സീതാ നാരായണന്റേയും മകളാണ്. ഗോപികക്ക് പിഷാരോടി സമാജത്തിന്റെയും വെമ്പ് സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!
"ഗോപികാ നാരായണന് ജാവലിൻ ത്രോയിൽ സ്വർണ്ണം"ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും 2021-22 അദ്ധ്യയന വർഷത്തിലെ മികച്ച അദ്ധ്യാപകരിലൊരാളായി ശ്രീകല അനിൽ കുമാറിനെ തിരഞ്ഞെടുത്തു. മെയ് 28നു ഇന്ത്യൻ അംബാസിഡർ പങ്കെടുത്ത ചടങ്ങിലാണ് “സർട്ടിഫിക്കറ്റ് ഓഫ് റെക്കഗ്നിഷൻ” ലഭിച്ചത്. കഴഞ്ഞ 14 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകലക്ക് ഇത് രണ്ടാം തവണയാണ് ഇതേ അംഗീകാരം ലഭിക്കുന്നത് . നെല്ലായി “ശോഭനം” പിഷാരത്തെ കെ പി ഗോവിന്ദന്റെയും ശോഭനയുടെയും മകളാണ് ശ്രീകല. മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്. മകൾ ശ്രീലക്ഷ്മി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് .
"ശ്രീകല അനിൽ കുമാർ രണ്ടാം തവണയും ഒമാനിലെ മികച്ച അദ്ധ്യാപിക"എം ജി സർവ്വകലാശാല പുതുതായി ആരംഭിച്ച മ്യൂസിക് തെറാപ്പി കേന്ദ്രത്തിലെ തെറപ്പിസ്റ്റ് ആയി ഡോ. സ്മിത പിഷാരോടി നിയമിതയായി.
രാഗ ചികിത്സക്കായി എം ജി സർവ്വകലാശാലയിൽ ഈയിടെയാണ് പുതിയ കേന്ദ്രം തുറക്കുന്നത്. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക്കിന്റെ ഭാഗമായാണ് സ്ഥിരമായി ഒരു മ്യൂസിക് തെറപ്പി കേന്ദ്രമാരംഭിക്കുന്നത്.
24 തരത്തിലുള്ള സംഗീതോപകരണങ്ങളിലൂടെ ഡോ. സ്മിത പിഷാരോടിയാണ് ഇത് സാധ്യമാക്കുന്നത്. ശാസ്ത്രീയ ചികിത്സക്ക് പുറമെ വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനും സൗകര്യമൊരുക്കുന്നുണ്ട് കേന്ദ്രം. ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസാണ് നിർവ്വഹിച്ചത്.
സ്മിത പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും, വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
മാതൃഭൂമി ലേഖകൻ കാണക്കാരി രവിയുടെ എറണാകുളം-കോട്ടയം പാതയിലെ ആദ്യ യാത്രയുടെ ഓർമ്മയും കോട്ടയം സ്റ്റേഷനിലെ പിഷാരോടിയുടെ(പരേതനായ സമാജം മുൻ പ്രസിഡണ്ട് എ പി കെ പിഷാരോടി) ഓർമ്മയും പങ്കു വെക്കുന്ന ലേഖനം ഇവിടെ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു. https://epaper.mathrubhumi.com/Home/ShareArticle?OrgId=a7542a77&imageview=0
"എറണാകുളം-കോട്ടയം ഇരട്ടപ്പാതയും കോട്ടയം സ്റ്റേഷനിലെ പിഷാരോടിയും"പിഷാരോടി സമുദായത്തിന്റെ ചടങ്ങുകൾ നടത്തിക്കൊടുക്കാനുള്ള യത്നത്തിലേക്കായി സ്വജീവിതത്തെ വിനിയോഗിക്കയും ചടങ്ങുകളുടെ അന്തസത്ത മാറ്റാതെ കാലാനുസൃതമായി പരിഷ്ക്കരിച്ച് നടപ്പിൽ വരുത്തുകയും നമ്മുടെ സമുദായ അംഗങ്ങൾക്ക് ചടങ്ങുകൾ തുടർന്ന് കൊണ്ടുപോവാനുള്ള പ്രേരണ നല്കുകയും ചടങ്ങുഗ്രന്ഥം കാലാനുസൃതമായി പരിഷ്ക്കരിച്ച് സമർപ്പിക്കുകയും ചെയ്ത ശ്രീ കെ പി ഗോപാലപിഷാരോടിയെ( അനിയമ്മാൻ) “ആചാര്യ രത്നം ” എന്ന ബഹുമതി നല്കി ആദരിക്കാൻ 29/ 05/2022 ന് കൂടിയ വാർഷിക പൊതുയോഗം തീരുമാനിച്ചു. ശ്രീ കെ പി ഗോപാല പിഷാരടിക്ക് വെബ്സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!
"ശ്രീ കെ പി ഗോപാല പിഷാരടിക്ക് ആചാര്യരത്നം ബഹുമതി"
ഏഷ്യ എജുക്കേഷൻ കോൺക്ലേവ് നൽകുന്ന ഏഷ്യൻ എജുക്കേഷൻ അവാർഡ് 2022 ലെ Outstanding Leadership Award നു ഗാന്ധി നഗർ(ഗുജറാത്ത്) സിദ്ധാർത്ഥ്’സ് മിറക്കിൾസ് സ്കൂൾ ഡയറക്ടർ ശ്രീ സതീഷ് പിഷാരോടി അർഹനായി.

അദ്ധ്യാപനമെന്നത് അറിവ് പകരുന്നതിനപ്പുറം, മാറ്റത്തിന് പ്രചോദനമേകുന്നതാകണം. പഠനമെന്നത് വസ്തുതകൾ ഉൾക്കൊള്ളുന്നതിനപ്പുറം, ധാരണകൾ രൂപപ്പെടുന്നതിനുതകുന്നതാകണം എന്നതാണ് ഏഷ്യൻ അവാർഡ്സിന്റെ മുദ്രാവാക്യം.

പെരുവനം വടക്കേ പിഷാരത്ത് നാരായണ പിഷാരോടിയുടെയും പനങ്ങാട്ടുകര പിഷാരത്ത് സരോജിനി പിഷാരസ്യാരുടെയും മകനാണ് ശ്രീ സതീഷ് പിഷാരോടി.
പത്നി: ശുകപുരത്ത് പിഷാരത്ത് ഗീത. മകൾ അനന്യ പിഷാരോടി.
സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
പഴുവിൽ തെക്കേ പിഷാരത്ത് ശ്രീമതി ടി. പി മാലതിക്ക് പഴുവിൽ നാട് ഗംഭീരമായ യാത്രയയപ്പും സ്നേഹാദരവും നൽകി. 22-05-2022 ഞായറാഴ്ച്ച ശ്രീ എൻ.ജി. ജയരാജ് കൺവീനർ ആയി ചാഴൂർ പഞ്ചായത്തും ദേശവാസികളും ചേർന്ന് സംഘടിപ്പിച്ച സംഘാടക സമിതിയാണ് ആദര, പുരസ്കാരങ്ങൾ നൽകിയത്.
നാൽപ്പത് വർഷത്തിലേറെയായി ദേശത്തെ പ്രകാശ് അംഗൻവാടിയിൽ ഹെൽപ്പറായി സേവനമനുഷ്ടിച്ചതിനുള്ള നാടിന്റെ നന്ദിയും സ്നേഹവുമാണ് ഈ ആദരത്തിലൂടെ സമർപ്പിച്ചത്. ഹെൽപ്പർ ആയിരുന്നെങ്കിലും അവരെ എല്ലാവരും ടീച്ചർ എന്നാണ് വിളിച്ചത്.
നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ അംഗൻ വാടികൾ വ്യാപകമായി ആരംഭിച്ച സമയത്താണ് ശ്രീമതി മാലതിക്കും സഹ പ്രവർത്തകയായ ശ്രീമതി ജലജക്കും അവിടെ ജോലി ലഭിക്കുന്നത്. ചാഴൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പഴുവിൽ ദേശത്ത് നാട്ടുകാരുടെ സഹായത്താൽ സ്ഥാപിച്ച പ്രകാശ് അംഗൻ വാടിയിൽ അവർ ജോലിയിൽ ചേരുമ്പോൾ ഒരു ഓലഷെഡ്ഡ് മാത്രമായിരുന്നു. അതും വാടകക്ക്. അതിൽ ഇവരായിരുന്നു ആദ്യത്തെ ജീവനക്കാർ.
നാട്ടുകാരുടെ സ്ഥിരോൽസാഹത്തിന്റെ പ്രതിഫലനമായി ഇന്ന് പഞ്ചായത്തിലെ ഏറ്റവും മുഖ്യമായ അംഗൻവാടിയാണ് ഇത്. സ്വന്തം സ്ഥലം. കെട്ടിടം. ഇപ്പോൾ ശീതീകരിക്കുകയും ചെയ്തിരിക്കുന്നു.
മാലതിയും ജലജയും ഈ നാൽപ്പത് വർഷത്തിൽ ഏറെയായി അവിടെ ആദ്യാക്ഷരങ്ങൾ പഠിക്കാനെത്തിയ കുഞ്ഞുങ്ങൾക്ക് വെറും ഹെൽപ്പറും ടീച്ചറും മാത്രമായിരുന്നില്ല. അക്ഷരങ്ങൾ നൽകി, കളിപ്പാട്ടങ്ങൾ നൽകി, അവരുടെ കുഞ്ഞു പരിഭവങ്ങൾക്ക് ക്ഷമയോടെയും സ്നേഹത്തോടെയും പരിഹാരം നൽകി, സമയത്ത് ഭക്ഷണം നൽകി, കിടത്തി ഉറക്കിയിരുന്ന രണ്ടാം അമ്മമാർ കൂടിയായിരുന്നു. ഇതേ ചിന്തയും സുരക്ഷിതത്വബോധവും അവരെപ്പറ്റി രക്ഷാകർത്താക്കൾക്കും ഉണ്ടായിരുന്നു.
പ്രകാശ് അംഗൻവാടിയിൽ ആദ്യ കാലത്ത് വിദ്യാർഥികൾ ആയിരുന്നവരിൽ പലരും ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തി. അവരുടെ കുട്ടികളും ഇതേ അംഗൻവാടിയിൽ ആദ്യ വിദ്യാഭ്യാസത്തിനെത്തി. തലമുറയിൽനിന്നും തലമുറയിലേക്ക് പകരുന്ന സ്നേഹക്കരുതൽ അവരും ഏറ്റുവാങ്ങി.
ശ്രീമതി മാലതി കഴിഞ്ഞ വർഷം വിരമിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്രയയപ്പ് നടന്നില്ല. ഇപ്പോൾ കോവിഡ് നിയന്ത്രങ്ങൾ അകന്നതോടെയാണ് യാത്രയയപ്പ് സംഘാടകസമിതി രൂപീകരിക്കപ്പെട്ടത്.
പഞ്ചായത്ത് ഭരണാധികാരികൾ, വിവിധ രാഷ്ട്രീയ പ്രമുഖർ, പൗര പ്രമുഖർ, മുൻ വിദ്യാർത്ഥികളടക്കമുള്ള നാട്ടുകാർ എന്നിങ്ങനെ വിപുലമായ സദസ്സിനെയും വേദിയെയും സാക്ഷ്യമാക്കി സംഘാടക സമിതി ചെയർ പേഴ്സൺ ശ്രീമതി ദീപ വസന്തന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി കൺവീനർ ശ്രീ എൻ. ജി. ജയരാജ് സ്വാഗതം പറഞ്ഞു. ചാഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി. ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. ഒന്നോ രണ്ടോ കുട്ടികൾ മാത്രം ഉള്ള വീടുകളിൽ ഓരോ കുട്ടിയേയും നോക്കി വളർത്താനുള്ള ബുദ്ധിമുട്ട് നമുക്കെല്ലാവർക്കും അറിയാം. ആ ബുദ്ധിമുട്ടുകൾ കുട്ടികൾ വളരുന്നത് വരെയേ ഉള്ളൂ. എന്നാൽ 40 വർഷത്തിലധികമായി അംഗൻ വാടിയിൽ ഉള്ള ഓരോ കുട്ടിയേയും വളരെ ശ്രദ്ധയോടെ പരിപാലിച്ചതിന്റെ നന്ദി സ്മരണ എല്ലാവരിലും ഉള്ളത് കൊണ്ടാണ് ഈ ആദരണത്തിന് നാടൊരുമിച്ച് മുന്നോട്ടിറങ്ങിയത് എന്ന് ശ്രീ ഇന്ദുലാൽ പറഞ്ഞു. തുടർന്ന് ശ്രീമതി മാലതിയെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീന പറയങ്ങാട്ടിൽ സ്നേഹോപഹാരങ്ങളായ ഫലകവും പൊൻവളയും സമർപ്പിച്ചു.
ശ്രീ എൻ. എൻ. ജോഷി ശ്രീ കെ. രാമചന്ദ്രൻ, ശ്രീമതി പ്രിയ ഷോബിരാജ്, ശ്രീ കെ. കെ. വിദ്യാനന്ദൻ, ശ്രീ ഉല്ലാസ് കണ്ണോളി, ശ്രീ സി. എം. പരമേശ്വരൻ, ശ്രീ എൻ. എം. മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടങ്ങിയ കാലം മുതൽ നാളിതുവരെ നാട്ടുകാർ നൽകിയ ശക്തമായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഈ അംഗൻ വാടി വളരെ നന്നായി കൊണ്ട് പോകാൻ സാധിക്കുന്നത് എന്ന് മറുപടി ഭാഷണത്തിൽ ശ്രീമതി മാലതി ടീച്ചർ പറഞ്ഞു. അതിന്റെ തുടക്കം മുതൽ ഒപ്പമുണ്ടാകാൻ സാധിച്ചത് എന്റെ ഭാഗ്യം. ഇങ്ങനെ ഒരു ആദരം തന്നതിൽ നിങ്ങളോരോരുത്തരോടും ഞാൻ കടപ്പെടുന്നു.
സംഘാടക സമിതി ട്രഷറർ ശ്രീ കെ.വി മുരളീധരൻ നന്ദി പറഞ്ഞു.
ശ്രീമതി ടി. പി മാലതിയുടെ മകൻ പ്രവീൺ (ഗൾഫ്).
സഹോദരങ്ങൾ: സതി, രവീന്ദ്രൻ, ഗോപൻ പഴുവിൽ
തൃശൂർ ശാഖ അംഗമാണ് ശ്രീമതി മാലതി ടീച്ചർ. ടീച്ചർക്കുള്ള ഒരു നാടിന്റെ ആദരത്തോടൊപ്പം പിഷാരോടി സമാജവും പങ്കു ചേരുന്നു.








Recent Comments