പുതിയേടത്ത് ആനന്ദന് ഗുരുവായൂർ ദേവസ്വത്തിന്റെ ആദരം

തന്റെ കർമ്മം ഭഗവാൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പണമായി കരുതി രാപ്പകൽ ഭേദമില്ലാതെ, മാനവസേവയാണ് മാധവസേവ എന്നു സ്വയം ഉറച്ചു തന്നിലേൽപ്പിക്കപ്പെടുന്ന ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ കഴക പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. പുതിയേടത്ത് ആനന്ദനെ ഗുരുവായൂർ ദേവസ്വം ഭരണസമിതി 2022 മാർച്ച്‌ മുപ്പത്തൊന്നാം തിയ്യതി സാമൂചിതമായി ആദരിച്ചു.

പരേതനായ പുതിയേടത്ത് പിഷാരത്ത് ശ്രീ. അച്ചുത പിഷാരോടിയുടെയും, വെള്ളാറക്കാട് പിഷാരത്ത് ശ്രീമതി നാരായണിക്കുട്ടി പിഷാരസ്യാരുടേയും മകനാണ് ശ്രീ ആനന്ദൻ. പത്നി മാന്നനൂർ പിഷാരത്ത് ശ്രീമതി കാർത്തിക, മകൾ ലക്ഷ്മി.

ശ്രീ ആനന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

Leave a Reply

Your email address will not be published. Required fields are marked *