ചിത്ര അരുണിന് ഭരത് മുരളി മീഡിയ ഹബ്ബ് “ബെസ്റ്റ് സിംഗർ” അവാർഡ്

ഭരത് മുരളി മീഡിയ ഹബ്ബിന്റെ ഇന്റർ നാഷണൽ ഓൺലൈൻ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവൽ 2020-21 ലെ മ്യൂസിക്കൽ ആൽബം വിഭാഗത്തിൽ പിന്നണി ഗായിക ചിത്ര അരുണിന് “ബെസ്റ്റ് സിംഗർ” അവാർഡ്. മായക്കണ്ണൻ എന്ന ആൽബത്തിലെ ഗാനത്തിനാണ് അവാർഡ്. ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. ചിത്ര അരുണിന് അഭിനനന്ദനങ്ങൾ! 18+

"ചിത്ര അരുണിന് ഭരത് മുരളി മീഡിയ ഹബ്ബ് “ബെസ്റ്റ് സിംഗർ” അവാർഡ്"

വൈസ് ചാൻസലർ പ്രൊ. രാജേന്ദ്രൻ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല

ഇപ്പോൾ ഹരിയാനയിലെ സോൻപെട്ടിലുള്ള മുർത്താൽ ദീനബന്ധു ഛോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിക്കുന്ന കേണൽ കമാൻഡൻറ് പ്രൊ. രാജേന്ദ്രകുമാർ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല കൂടി നൽകി ചാൻസലർ കൂടിയായ ഹരിയാന ഗവർണർ ശ്രീ സത്യേന്ദ്ര നരേൻ ആര്യ ജൂൺ 10 നു ഉത്തരവിറക്കി. പ്രസ്തുത യൂണിവേഴ്‌സിറ്റിക്ക് പുതിയ ഒരു വൈസ് ചാൻസലറെ കിട്ടുന്നത് വരെയാണ് മേൽപ്പറഞ്ഞ അധികച്ചുമതല. കേണൽ കമാൻഡൻറ് പ്രൊ. രാജേന്ദ്രകുമാർ ആനായത്തിന് അഭിനന്ദനങ്ങൾ. dr 6+

"വൈസ് ചാൻസലർ പ്രൊ. രാജേന്ദ്രൻ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല"

സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം ഇറക്കി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കേണ്ടുന്ന സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം വന്നിരിക്കുന്നു. സംവരണേതര വിഭാഗങ്ങളിലുള്ള 164 വിഭാഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പട്ടികയിൽ എട്ടാം നമ്പർ ആയാണ് പിഷാരോടി എന്ന ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെക്കാലമായി പിഷാരോടി എന്ന ജാതിപ്പേര് സർക്കാർ രേഖകളിൽ വരുവാൻ വേണ്ട പ്രവർത്തനങ്ങൾ സമാജം നടത്തുകയുണ്ടായിട്ടുണ്ട്. ഒടുവിൽ അത് അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നൽകുന്നു. പ്രസ്തുത ഉത്തരവിന്റെ പൂർണ്ണ രൂപം ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. 1+

"സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം ഇറക്കി"

ലക്ഷ്മി പിഷാരടി-ആനന്ദ് വിവേക് സ്റ്റാറിങ് ത്രില്ലർ സ്മെൽ (ഗന്ധം) മില്ല്യൺ ക്ലബ്ബിലേക്ക്

ലക്ഷ്മി പിഷാരടി-ആനന്ദ് വിവേക് സ്റ്റാറിങ് ത്രില്ലർ സ്മെൽ (ഗന്ധം) മില്ല്യൺ ക്ലബ്ബിലേക്ക് കുതിക്കുന്നു. ആർ. ശ്രീരാജ് സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ഷോർട് ഫിലിം സ്മെൽ (ഗന്ധം) മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികനിമിഷങ്ങളെയും സ്വരച്ചേർച്ചകളെയും കേന്ദ്രീകരിച്ചുള്ളതാണ്. ലക്ഷ്മി പിഷാരടി, ആനന്ദ് ജസ്റ്റിൻ, ആനന്ദ് വിവേക്, ബദ്രി ലാൽ, രുജൈബ് പാന്തർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സ്മാർട് ഇൻഫോടെയിൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്യാമള രാജശേഖരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സോബിൻ എസ്. ആദർശ് ബി അനിൽ സംഗീതം നൽകിയിരിക്കുന്നു. ലക്ഷ്മി പിഷാരടി കുത്തനൂർ പിഷാരത്തെയും ആനന്ദ് വിവേക് വാടാനാംകുറുശ്ശി നടുവിൽപ്പാട്ട് പിഷാരത്തെയുമാണ്. ഇരുവരുടെയും 4 വയസ്സുള്ള മകൻ ദേവ് ആനന്ദും ഇതിൽ അഭിനയിച്ചിട്ടുണ്ട്.…

"ലക്ഷ്മി പിഷാരടി-ആനന്ദ് വിവേക് സ്റ്റാറിങ് ത്രില്ലർ സ്മെൽ (ഗന്ധം) മില്ല്യൺ ക്ലബ്ബിലേക്ക്"

 

പിഷാരോടി സമാജം തൃശൂർ ശാഖയിലെ അഭ്യുദയകാംക്ഷികളായ അംഗങ്ങളുടെ സഹായത്താൽ ശാഖയിലെ എല്ലാ ഭവനങ്ങളിലേക്കും N-95 മാസ്ക് ( 4 എണ്ണം), സർജിക്കൽ മാസ്ക് (10 എണ്ണം) എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് രേഖാ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണൻ ശാഖാംഗമായ ശ്രീ നന്ദകുമാറിന് നല്കി നിർവഹിച്ചു.

സമാജം പ്രസിഡണ്ട് രാമചന്ദ്രപ്പിഷാരടി തൃശൂർ ശാഖയിലെ മുതിർന്ന അംഗവും മുൻ തുളസീദളം എഡിറ്ററുമായ ശ്രീ T P V പിഷാരോടിക്ക് മാസ്കുകൾ നല്കി.

പൂമല ഹെൽത്ത് സെൻ്ററിൻെറ കീഴിലെ വാളൻ്റിയർമാർ വാർഡ് മെമ്പർ എന്നിവർക്ക് PPE kit, Face shield, N-95 മാസ്ക് , സർജിക്കൽ മാസ്ക്, ഗ്ലൗസ്, സാനിറ്റയ്സർ എന്നിവ തൃശൂർ ശാഖാ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ നല്കി.

തൃശൂർ ശാഖയിലെ അർഹരായ അംഗങ്ങൾക്ക് അയ്യായിരം രൂപവീതം ധനസഹായം നല്കുവാൻ തീരുമാനിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ, ശാഖാ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, കേന്ദ്ര കമ്മിറ്റി അംഗം ശ്രീ C P അച്യുതൻ , ശാഖാ മുൻ സെക്രട്ടറി ശ്രീ രഘുനാഥ് എന്നിവർ സന്നിഹിതരായിരുന്നു

1+

കോവിഡും ഭയവും -സൈക്യാട്രിസ്റ്റ് ഡോ. മനോജ് കുമാര്‍

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ന് ഭയവും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവരുടെ എണ്ണം കൂടുതലാവുകയാണ്. മരണ വാർത്തകളും രോഗികളുടെ എണ്ണക്കൂടുതലും ശ്വാസം കിട്ടാതെ മരിക്കുന്ന മനുഷ്യരുടെ വാർത്തകളും ചുറ്റും നിറയുന്ന സാഹചര്യത്തിൽ, ഭയത്തിൻ്റയും സമ്മർദ്ദത്തിൻ്റെയും തോതും വർദ്ധിക്കുകയാണ്. ഇക്കാലത്ത്, കുട്ടികൾ, പ്രായമായവർ, ആരോഗ്യ പ്രവർത്തകർ, കോവിഡ് ബാധിച്ചവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരുടെ മാനസികാവസ്ഥയെക്കുറിച്ച് ശ്രീമതി മനില സി മോഹനുമായി(Think) സംസാരിക്കുകയാണ് സൈക്യാട്രിസ്റ്റും കോഴിക്കോട് മെൻ്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിൻ്റെ (MHAT) ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ. പരേതനായ നെടുമ്പുരക്കൽ പിഷാരത്ത് മാധവ പിഷാരോടിയുടെയും(Retd. Judge) തൃശൂർ പടിഞ്ഞാറേ തൊണ്ണങ്ങമത്ത് പരേതയായ സുഭദ്ര പിഷാരസ്യാരുടെയും മകനാണ് ഡോ. മനോജ്. അവരുടെ അഭിമുഖം ഇവിടെ നിങ്ങൾക്കായി പങ്കു വെക്കുന്നു. 5+

"കോവിഡും ഭയവും -സൈക്യാട്രിസ്റ്റ് ഡോ. മനോജ് കുമാര്‍"

ഡോക്ടറേറ്റ് നേടിയ ആകാശ് പിഷാരോടിക്ക് അഭിനന്ദനങ്ങൾ!

മുംബൈ നെരൂളിൽ ഈശ്വർ അപ്പാർട്മെന്റിൽ താമസിക്കുന്ന തൊണ്ടിയന്നൂർ പിഷാരത്ത് ശ്രീമതി ലക്ഷ്മിബായിയുടെയും പരേതനായ തിരുമിറ്റക്കോട് പിഷാരത്ത് പ്രഭാകരന്‍ പിഷാരോടിയുടേയും മകൻ ആകാശ് പിഷാരോടി അമേരിക്കയിൽ ടെക്സസിലെ Baylor യൂണിവേർസിറ്റിയിൽനിന്ന് മെക്കാനിക്കല്‍ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് നേടി. ആകാശിന്റെ പത്‌നി ഡോക്ടർ ഐശ്വര്യ രാമചന്ദ്രൻ (Department of General Medicine, SRM, Chennai) പിലാപ്പുള്ളി കാരുണ്യത്തിൽ ശ്രീ രാമചന്ദ്രൻറെയും കൊണ്ടയൂർ പിഷാരത്ത് ശ്രീമതി സരളയുടേയും പുത്രിയാണ്. ആകാശ് അയർലണ്ടിലെ ഗാൽവേയിലുള്ള നാഷണൽ യൂണിവേർസിറ്റി ഓഫ് അയർലണ്ടിൽ (NUI) ഉദ്യോഗസ്ഥനാണ്. ആകാശിന് പിഷാരോടി സമാജം, വെബ്‌സൈറ്റ്, തുളസീദളം എന്നിവരുടെ അഭിനന്ദനങ്ങൾ! 7+

"ഡോക്ടറേറ്റ് നേടിയ ആകാശ് പിഷാരോടിക്ക് അഭിനന്ദനങ്ങൾ!"

കുമാർ & കുമാർ

        ഞങ്ങളുടെ കമ്പിനിയിൽ(BPCL, Kochi) 6,000/- കോടി രൂപയുടെ ഒരു പുതിയ പ്ലാൻ്റിൻ്റെ പണി പൂർത്തിയായി കമ്മീഷൻ ചെയ്യുന്ന തിരക്കിലാണ്. ഞാൻ ജോലി ചെയ്യുന്നത് മറ്റൊരു പ്ലാൻ്റിലാണ്. ഒരു ദിവസം കമ്പിനിയിൽ ഈവനിംഗ് ഷിഫ്റ്റ് ഡ്യൂട്ടിക്കായി ഞങ്ങളുടെ ക്യാബിനിൽ എത്തി. ‘Day’ ഷിഫ്റ്റിലുള്ളയാൾ ഡ്യൂട്ടി എനിക്ക് റിലീവ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോൺ കോൾ വന്നു. ഞങ്ങളുടെ ബോസായ ജനറൽ മാനേജറുടെ ഫോണായിരുന്നു അത്. മറുതലയിൽ നിന്നും ബോസിൻ്റെ ഒരു ചോദ്യം. പുതിയ പ്ലാൻ്റിലെ കമ്മീഷനിംങ്ങ് ജോലിയുടെ മേൽനോട്ടത്തിനായി വന്ന ഒരു കുമാറിനെ അറിയുമോ? അപ്പോൾത്തന്നെ ഞാൻ കുമാറിനെ അറിയാം എന്നും അദ്ദേഹത്തിൻ്റെ മുഴുവൻ പേര് ശ്രീകുമാർ എന്നാണെന്നും…

"കുമാർ & കുമാർ"

പ്രതിനിധി സഭാ സമ്മേളനം

പിഷാരോടി സമാജം പ്രതിനിധി സഭാ യോഗം ഇന്ന്, 18-04-2021 ഞയറാഴ്ച രാവിലെ 10 മണിക്ക് തൃശൂരിലുള്ള ആസ്ഥാനമന്ദിരത്തിലെ പണ്ഡിതരത്നം പ്രൊ. കെ പി നാരായണ പിഷാരോടി ഹാളിൽ വെച്ച് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൂടി. ശ്രീ ദാമോദര പിഷാരോടി (തൃശൂർ)യുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ എല്ലാ പ്രതിനിധി സഭാംഗങ്ങളെയും സ്വാഗതം ചെയ്തു. തുടർന്ന് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷ ഭാഷണത്തിനു ശേഷം ജന സെക്രട്ടറി പിഷാരോടി സമാജത്തിന്റെ 2019- 20 & 2020- 21ലേക്കുള്ള റിപ്പോർട്ട് അവതരണം നിർവ്വഹിച്ചു. തുടർന്ന് PE & WS,…

"പ്രതിനിധി സഭാ സമ്മേളനം"

ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ സൗജന്യ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്

  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുരുവായൂരും ജനസേവ ഫോറവും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് നടക്കുന്നു. പ്രസ്തുത ക്യാമ്പിനുള്ള സ്ഥലവും മറ്റു അനുബന്ധ സൗകര്യങ്ങളും സൗജന്യമായാണ് സമാജം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്കായി പിഷാരോടി സമാജം ഗസ്റ്റ് ഹൌസ് മാനേജർ ശ്രീ അച്യുത പിഷാരോടിയെ 9656800126 ബന്ധപ്പെടാവുന്നതാണ്. 2+

"ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ സൗജന്യ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്"