സാംസ്‌ക്കാരിക അക്കാദമി പുരസ്‌കാരം എ. കൃഷ്ണകുമാരിക്ക്

തൃശൂർ സാംസ്‌ക്കാരിക അക്കാദമിയുടെ പ്രഥമ പുരസ്‌കാരം എഴുത്തുകാരിയും പത്ര പ്രവർത്തകയുമായ ശ്രീമതി എ. കൃഷ്ണകുമാരിക്ക് (ആണ്ടാള പിഷാരം) ലഭിച്ചു. പ്രസാധന രംഗത്തെ പെൺ കൂട്ടായ്മയായ സമസ്ത പ്രസിദ്ധീകരിച്ച സമരപഥങ്ങളിലെ പെൺ പെരുമ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്. നവോത്ഥാന കാലഘട്ടത്തിൽ കാലാതീത അടയാളമായി മാറിയ കേരളത്തിലെ സ്ത്രീ പോരാളികളായ 20 പേരുടെ ജീവചരിത്രത്തിലൂടെ,  പിന്നിട്ട കാലത്തിന്റെ ചൂടും ചൂരും ഉശിരും ഉയർത്തിക്കാട്ടുന്ന രചനയാണ് സമര പഥങ്ങളിലെ പെൺ പെരുമ. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വനിതാ പത്ര പ്രവർത്തനം ചരിത്രവും വർത്തമാനവും കൃഷ്ണകുമാരിയുടെ ഇതര കൃതിയാണ്. കൃഷ്ണകുമാരി എഡിറ്റ് ചെയ്ത് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ഗൗരി ലങ്കേഷ് ജ്വലിക്കുന്ന…

"സാംസ്‌ക്കാരിക അക്കാദമി പുരസ്‌കാരം എ. കൃഷ്ണകുമാരിക്ക്"

പാലേലി മധു പുരസ്‌കാരം കൗമുദി പിഷാരസ്യാർക്ക്

നാടക നടനും കലാസ്വാദകനുമായിരുന്ന പാലേലി മധുവിന്റെ സ്മരണാര്‍ത്ഥം പാലേലി മന ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഈ വർഷം എടനാട് പിഷാരത്ത് നാരായണ പിഷാരോടിയുടെ പത്നി നൂലേലി പിഷാരത്ത് കൗമുദി പിഷാരസ്യാർ അർഹയായി. കൈകൊട്ടിക്കളി, ക്ഷേത്രത്തിലേക്കുള്ള മാല കെട്ടൽ എന്നിവയിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം. ശ്രീമതി കൗമുദി പിഷാരസ്യാർ കൈകൊട്ടിക്കളി ഗുരുവായും അറിയപ്പെടുന്നു. എടനാട് ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന ചടങ്ങിൽ  വെച്ച്  മധുവിന്റെ ജ്യേഷ്ഠൻ പാലേലി വാസുദേവൻ നമ്പൂതിരി പുരസ്‌കാരം നൽകി. ചൊവ്വര ശാഖാംഗമാണ്. ശ്രീമതി കൗമുദി പിഷാരസ്യാർക്ക് അഭിനന്ദനങ്ങൾ. 11+

"പാലേലി മധു പുരസ്‌കാരം കൗമുദി പിഷാരസ്യാർക്ക്"

ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ പിന്നണിയിൽ ഒരു പിഷാരോടിയും

67 മത് ദേശീയ സിനിമാ പുരസ്കാരങ്ങളിൽ മികച്ച മലയാള മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട “കള്ളനോട്ട“ത്തിന്റെ സഹസംവിധാനം നിർവഹിച്ചിരിക്കുന്നത് നമുക്കിടയിലെ ശ്രീകാന്ത് മോഹൻ. ഇതിനകം തന്നെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഒരു അഭിനേതാവ് കൂടിയാണ് ശ്രീകാന്ത് . ശ്രീകാന്ത് കോട്ടയം മണർകാട്  വിജയപുരത്ത്  പിഷാരത്ത് ദേവി മോഹനന്റേയും മോഹൻ കുമാറിന്റെയും മകനാണ്. ശ്രീകാന്തിനും കള്ളനോട്ടത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.   15+

"ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ പിന്നണിയിൽ ഒരു പിഷാരോടിയും"

K P നാരായണ പിഷാരടി സ്‌മൃതി ദിനവും KP അച്ചുത പിഷാരോടിയുടെ 110-ാം ജന്മദിനവും

സമാജം മുൻ കുലപതികളായിരുന്ന പണ്ഡിതരത്നം K P നാരായണ പിഷാരടിയുടെ പതിനേഴാം സ്‌മൃതി ദിനവും അനുജൻ KP അച്ചുത പിഷാരോടിയുടെ 110-ാം ജന്മ ദിനവും പിഷാരോടി സമാജം പട്ടാമ്പി ശാഖാ പ്രതിമാസ യോഗത്തോടനുബന്ധിച്ച് സംയുക്തമായി കൊടിക്കുന്നത്തു പിഷാരത്ത് വെച്ച് 21-03-2021 നു രാവിലെ 8.30 മണി മുതൽ നടത്തി. പുരാണ പാരായണത്തോടെ തുടങ്ങിയ യോഗത്തിൽ സാഹിത്യകാരനും രണ്ടു പേരുടേയും ശിഷ്യനുമായ  ശ്രീ എം കെ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. മുഖ്യ പ്രഭാഷകനെ കൂടാതെ മുൻ സമാജം പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ, പട്ടാമ്പി ശാഖാ സെക്രട്ടറി ശ്രീ എം പി സുരേന്ദ്രൻ, എജുകേഷണൽ സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, ശ്രീ എ പി…

"K P നാരായണ പിഷാരടി സ്‌മൃതി ദിനവും KP അച്ചുത പിഷാരോടിയുടെ 110-ാം ജന്മദിനവും"

വിളവ് പുരസ്‌കാരം നേടിയ എസ്.പി.ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ

ഷൊർണ്ണൂർ റോട്ടറി ക്‌ളബ്ബിന്റെ 2019-2020 ലെ കർഷക പുരസ്‌കാരം “വിളവ്” ലഭിച്ച ശ്രീ എസ്. പി (സ്രാംബിക്കൽ പിഷാരം)ഉണ്ണികൃഷ്ണന് പിഷാരോടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ. സമ്മിശ്ര കൃഷിക്കുള്ള പ്രത്യേക മികവിനാണ് പുരസ്‌കാരം. പറമ്പും വയലുമായി മൂന്ന് ഏക്കർ സ്ഥലത്ത് നെല്ല്, വിവിധ പച്ചക്കറികൾ, ചെറുപയർ, ഉഴുന്ന്, തെങ്ങ്, മാവ്, പ്ലാവ്, നേന്ത്ര വാഴ തുടങ്ങിയ ഒരുവിധം എല്ലാ ഇനങ്ങൾ കൂടാതെ പശു വളർത്തലും മത്സ്യ കൃഷിയും ഉണ്ണികൃഷ്ണൻ നടത്തുന്നുണ്ട്. ഭാര്യ മഹാദേവമംഗലം പിഷാരത്ത് സതി. മകൻ സുദീപ്. മരുമകൾ ശ്രുതി. പട്ടാമ്പി ശാഖ അംഗമായ ഉണ്ണികൃഷ്ണൻ താമസം സായൂജ്യം, കല്ലിപ്പാടം, ഷൊർണ്ണൂർ.   11+

"വിളവ് പുരസ്‌കാരം നേടിയ എസ്.പി.ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ"

Rajani Anayath was Chief Guest at the International Women’s Day celebration

Today Er Rajani Anayath was Chief Guest at the International Women’s Day celebration at DCR University, Sonepat. Mrs. Rajani is wife of Col Comdt Prof. Dr Anayath Rajendrakumar, Vice Chancellor at D.C.R.U.S.T(Deenbandhu Chhoturam University of Science and Technology-A Haryana State Government Science & Technology University) at Murthal, Haryana. Delivering her speech, she spoke about the chronology of women empowerment from ancient Bharath to the current practice. Woman is an epitome of beauty, wisdom and care.…

"Rajani Anayath was Chief Guest at the International Women’s Day celebration"

ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ അനുഗ്രഹം തേടി ജില്ലാ കളക്ടർ

“സ്ത്രീ സാക്ഷരത, വോട്ടിംഗ് സാക്ഷരതയിലൂടെ” എന്ന വിഷയത്തില്‍ നടന്ന സെമിനാറിൽ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ്  86 വയസ്സായ നിലമ്പൂർ ചക്കാലത്ത്‌ ജീവൻ പ്രകാശ്‌ പിഷാരത്തെ ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി. സാഹിത്യകാരൻ ശ്രീ പ്രകാശ് ഒറ്റപ്പാലത്തിന്റെ അമ്മയാണ് ശ്രീമതി ലക്ഷ്മിക്കുട്ടി പിഷാരസ്യാർ. വാർത്ത വായിക്കാം. 5+

"ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ അനുഗ്രഹം തേടി ജില്ലാ കളക്ടർ"

കേന്ദ്ര ഭരണസമിതി യോഗ റിപ്പോർട്ട്

പിഷാരോടി സമാജം, PE&WS, PP&TDT, തുളസീദളം എന്നിവയുടെ ഭരണ സമിതി അംഗങ്ങളുടെയും ശാഖാ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സംയുക്ത ഭരണസമിതി യോഗം 28-02-2021 ഞയറാഴ്ച്ച തൃശൂർ സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ സി പി അച്ചുതൻെറ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തു. അനുശോചനം – നമ്മെവിട്ടു പിരിഞ്ഞ ബന്ധുജനങ്ങളുടെ വേർപാടിൽ അനുശോചനം രേഖപെടുത്തി. വിശിഷ്യാ കഴിഞ്ഞ ദിവസം അന്തരിച്ച PP&TDTയുടെ പ്രഥമ സെക്രട്ടറിയായിരുന്ന APC പിഷാരോടിക്ക് ഭരണസമിതിയുടെ ആദരാഞ്ജലികൾ അർപ്പിച്ച് പ്രത്യേക അനുശോചന യോഗം നടത്തി. പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ, PE&WS സെക്രട്ടറി…

"കേന്ദ്ര ഭരണസമിതി യോഗ റിപ്പോർട്ട്"

ഭരതം എന്റർടൈൻമെന്റ് കലാ സന്ധ്യ, “ഭരതസന്ധ്യ”

ഭരതം എന്റർടൈൻമെന്റ് എല്ലാ ആഴ്ചയും ഒരുക്കുന്ന ലൈവ് കലാ സന്ധ്യയിൽ ഈ ആഴ്ച എത്തിയത് ഒഡിസ്സി നൃത്തത്തിന്റെ മാസ്മരിക പ്രകടനവുമായി മിനി സോമകുമാറും ശ്രുതി രതീഷും ആയിരുന്നു. https://youtu.be/9QjYbsd21zE അതിനെ കുറിച്ച് ഹിന്ദു പത്രം നൽകിയ പ്രത്യേക റിപ്പോർട്ട് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഭരതം എന്റർടൈൻമെന്റ് പിഷാരോടിമാർക്ക് സുപരിചിരാണ്. ഭരതം എൻ്റർടൈൻമെൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അറക്കൽ പിഷാരത്ത് ഭാസിരാജിന്റെ നേതൃത്വത്തിൽ ഒരു വർഷം മുമ്പാണ് രൂപം കൊള്ളുന്നത്. യുവചൈതന്യം ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരുക്കിയ ഓണം സ്പ്ലാഷിലൂടെയാണ് നാം ഭരതത്തെ അറിയുന്നത്. ഭരതം എന്റർടൈൻമെന്റ് ആയിരുന്നു പ്രസ്തുത പരിപാടിയുടെ മുഖ്യ സ്‌പോൺസർമാർ. പിന്നീട് നടന്ന നവരാത്രി ക്ലാസിക് ഫെസ്റ്റിലും ഭരതം തന്നെയായിരുന്നു മുഖ്യ സ്പോൺസർ.…

"ഭരതം എന്റർടൈൻമെന്റ് കലാ സന്ധ്യ, “ഭരതസന്ധ്യ”"

നവീകരിച്ച ആസ്ഥാനമന്ദിര സമർപ്പണം

പിഷാരോടി സമാജം തൃശൂർ കേന്ദ്ര ആസ്ഥാന മന്ദിരം രേഖാ മോഹൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നവീകരിച്ചത്തിന്റെ സമർപ്പണം ഇന്ന് , 21-02-2021,  11 മണിക്ക് ആസ്ഥാന മന്ദിരത്തിലെ പണ്ഡിതരത്നം പ്രൊഫ. കെ പി നാരായണപിഷാരോടി ഹാളിൽ നടക്കുന്നു. അതിൻറെ ഭാഗമായി ഇന്ന് രാവിലെ 9.30 നു നടന്ന ഗണപതി പൂജ വിഷ്ണു പൂജ, നവീകരിച്ച മന്ദിരത്തിന്റെ  ചിത്രങ്ങൾ എന്നിവ… കൂടുതൽ ചിതങ്ങൾ വഴിയേ…. 5+

"നവീകരിച്ച ആസ്ഥാനമന്ദിര സമർപ്പണം"