നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും

രേഖാമോഹൻ ഫൗണ്ടേഷനും ശ്രീ T P മോഹനകൃഷ്ണനും സംയുക്തമായി ചെയ്തു വരുന്ന തൃശൂരിലുള്ള പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൻെറ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ആയതിന്റെ സമർപ്പണം 2021 ഫെബ്രുവരി 21 ന് ഞയറാഴ്ച്ച രാവിലെ 11 മണിക്ക് നടത്തുന്നു. പിഷാരോടിമാരുടെ ആചാരപ്രകാരമുള്ള ഗണപതിപൂജ, മഹാവിഷ്ണു പൂജ എന്നിവ നടത്തിയാണ് നവീകരിച്ച ആസ്ഥാനമന്ദിര സമർപ്പണം നടത്തുന്നത്. അന്നേ ദിവസം തന്നെ രേഖാമോഹൻ ഫൗണ്ടേഷൻ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഈ ചടങ്ങുകളിൽ എല്ലാ കേന്ദ്ര ശാഖാഭാരവാഹികളും സമാജം അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് എ രാമചന്ദ്ര പിഷാരോടി പ്രസിഡണ്ട് കെ പി ഹരികൃഷ്ണൻ ജനറൽസെക്രട്ടറി കാര്യപരിപാടികൾ 9.30 AM to 10.45…

"നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും"

പല്ലാവൂർ അപ്പു മാരാർ പുരസ്കാരം പല്ലാവൂർ രാഘവ പിഷാരോടിക്ക് നൽകി

2018ലെ പല്ലാവൂർ അപ്പു മാരാർ പുരസ്കാരം പ്രമുഖ ഇലത്താള വിദ്വാൻ ശ്രീ പല്ലാവൂർ രാഘവ പിഷാരോടിക്ക് 15-02-2021 നു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്‌പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണൻ നൽകി. വാദ്യ കലാമണ്ഡലത്തിൽ തങ്ങളുടേതായ ഒരു സ്ഥാനം സൃഷ്ടിച്ചെടുത്ത പല്ലാവൂർ ത്രയങ്ങൾക്ക് പിന്നിൽ അടിസ്ഥാന താളം ഒരുക്കിക്കൊടുത്ത രാഘവ പിഷാരോടിക്ക് പല്ലാവൂർ പുരസ്കാരം ലഭിച്ചുവെന്നത് ഏറെ അഭിനന്ദനാർഹം തന്നെ. പല്ലാവൂർ രാഘവ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ   3+

"പല്ലാവൂർ അപ്പു മാരാർ പുരസ്കാരം പല്ലാവൂർ രാഘവ പിഷാരോടിക്ക് നൽകി"

നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഫെബ്രുവരി 21 ന്

രേഖാമോഹൻ ഫൗണ്ടേഷനും ശ്രീ T P മോഹനകൃഷ്ണനും സംയുക്തമായി ഏറ്റെടുത്തു ചെയ്തു വരുന്ന പിഷാരോടി സമാജം തൃശൂർ ആസ്ഥാനമന്ദിരത്തിൻെറ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ആയതിന്റെ സമർപ്പണം 2021 ഫെബ്രുവരി 21 ന് ഞയറാഴ്ച്ച രാവിലെ 11 മണിക്ക് നടത്തുന്നു. നവീകരീച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണചടങ്ങിൽ എല്ലാ കേന്ദ്ര ശാഖാഭാരവാഹികളും അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അന്നേ ദിവസം തന്നെ രേഖാമോഹൻ ഫൗണ്ടേഷൻ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഉണ്ടായിരിക്കുന്നതാണ്. എന്ന് ജനറൽ സെക്രട്ടറി 1+

"നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഫെബ്രുവരി 21 ന്"

വാസു പിഷാരടിക്ക് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്

കലാമണ്ഡലം വാസു പിഷാരടിക്ക്, കേരള സംഗീത നാടക  അക്കാഡമിയുടെ ഫെലോഷിപ്പ്. കഥകളിയിലെ പ്രധാന കത്തി, പച്ച, മിനുക്ക് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായ കഥകളി ആചാര്യൻ കലാമണ്ഡലം വാസു പിഷാരടിക്ക് (എംപി വാസുദേവൻ) കഥകളിക്ക് നൽകിയ സംഭവനകളെ മുൻനിർത്തിയാണ് ഫെലോഷിപ്പ് നൽകിയത്. 12 -ാം വയസ്സിൽ അരങ്ങിലെത്തിയ ഈ കഥകളി ആചാര്യനെ തേടി നിരവധി അവാർഡുകളെത്തി. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ കൾച്ചറൽ ഡിപ്പാർട്ട്മെൻ്റിൻ്റെ സീനിയർ സിറ്റിസൺഫെലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കലാമണ്ഡലം ഫെലോഷിപ്പ്, ദൂരദർശൻ ടോപ്പ് കഥകളി ആർട്ടിസ്റ്റ് ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി അവാർഡുകൾ 78 വയസിനിടയിൽ കഥകളി ആചാര്യനെ…

"വാസു പിഷാരടിക്ക് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്"

കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് കോട്ടക്കൽ ഗോപാല പിഷാരോടിക്ക്

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡിന് പ്രശസ്ത കഥകളി സംഗീതജ്ഞൻ കോട്ടക്കൽ ഗോപാല പിഷാരോടി അർഹനായി. 26-01-2021 തിയ്യതി കലാമണ്ഡലത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിച്ചു. ഗോപാല പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 5+

"കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് കോട്ടക്കൽ ഗോപാല പിഷാരോടിക്ക്"

കാമ്യ കാർത്തികേയന് ദേശീയ ബാല പുരസ്കാരം

https://www.facebook.com/KaamyaKarthikeyan/videos/262358838682702/ മലയാളി സാഹസിക പർവതാരോഹക കാമ്യ കാർത്തികേയനു (13) പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം. പാലക്കാട് കല്ലുവഴി ത്രിവിക്രമപുരം പിഷാരത്ത് പ്രഭാവതിയുടെയും സുന്ദരേശന്റെയും മകൻ മുംബൈയിൽ നാവികസേനാ കമാൻഡറായ കാർത്തികേയൻറെയും ലാവണ്യയുടെയും മകളാണ് കാമ്യ. ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കിയാണ് ഒരു കൊച്ചു മിടുക്കി ഈയിടെ മാധ്യമ ശ്രദ്ധ നേടിയത് . അമേരിക്കന്‍ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് കമ്യ നേടിയത്. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊന്‍കഗ്വ. 6962 മീറ്റര്‍ ഉയരത്തിലുള്ള അകൊന്‍കാഗ്വ അര്‍ജന്റീനയിലെ തെക്കന്‍ ആന്തീസിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനകം അച്ഛൻ കാർത്തികേയനും ഒപ്പം അനേകം കൊടുമുടികൾ ഈ കൊച്ചു മിടുക്കി കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. കാമ്യക്ക് പിഷാരോടി…

"കാമ്യ കാർത്തികേയന് ദേശീയ ബാല പുരസ്കാരം"

കുമാരി അനശ്വരയുടെ മദ്ദളം അരങ്ങേറ്റം

നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ വച്ചു പതിഞ്ഞ കേളിയിൽ കുമാരി അനശ്വരയുടെ മദ്ദളം അരങ്ങേറ്റം നടന്നു. മദ്ദള ആചാര്യൻ ശ്രീ നെല്ലുവായ് ശശിയുടെ ശിഷ്യയാണ് അനശ്വര. അനശ്വരയും മറ്റു ശിഷ്യരും ചേർന്ന് 26-01-21 നു കേരള ക്ഷേത്ര കലാ അക്കാദമിയുടെ തൃശൂർ ജില്ലാ സമ്മേളനത്തിൽ പഞ്ച മദ്ദള കേളി അവതരിപ്പിക്കുന്നു. അനശ്വരയുടെ അച്ഛൻ : ശ്രീ ഉണ്ണികൃഷ്ണൻ അമ്മ : അഞ്ജലി കൃഷ്ണ നിവാസ്, നെല്ലുവായ്. അനശ്വര , നമ്മുടെ ചടങ്ങ് ആചാര്യനായ ശ്രീ കെ പി ഗോപാല പിഷാരോടിയുടെ മകൻ ഉണ്ണികൃഷ്ണൻെറ മകളാണ്. 0

"കുമാരി അനശ്വരയുടെ മദ്ദളം അരങ്ങേറ്റം"

ആറ്റൂർ വായനശാല കൃഷ്ണദാസ് അനുസ്മരണം 26-01-21 നു നടത്തുന്നു

മുൻ തുളസീദളം മാനേജരും സാഹിത്യകാരനുമായിരുന്ന കൃഷ്ണദാസിനെ ആറ്റൂർ വായനശാല അനുസ്മരിക്കുന്നു. ഓൺലൈൻ ആയാണ് അനുസ്മരണം. ലിങ്ക് നോട്ടീസ് എന്നിവ താഴെ കൊടുത്തിരിക്കുന്നു.   ലിങ്ക് – https://meet.google.com/tah-jjxi-nck 1+

"ആറ്റൂർ വായനശാല കൃഷ്ണദാസ് അനുസ്മരണം 26-01-21 നു നടത്തുന്നു"