വാസു പിഷാരടിക്ക് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്

കലാമണ്ഡലം വാസു പിഷാരടിക്ക്, കേരള സംഗീത നാടക  അക്കാഡമിയുടെ ഫെലോഷിപ്പ്.

കഥകളിയിലെ പ്രധാന കത്തി, പച്ച, മിനുക്ക് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായ കഥകളി ആചാര്യൻ കലാമണ്ഡലം വാസു പിഷാരടിക്ക് (എംപി വാസുദേവൻ) കഥകളിക്ക് നൽകിയ സംഭവനകളെ മുൻനിർത്തിയാണ് ഫെലോഷിപ്പ് നൽകിയത്.

12 -ാം വയസ്സിൽ അരങ്ങിലെത്തിയ ഈ കഥകളി ആചാര്യനെ തേടി നിരവധി അവാർഡുകളെത്തി. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ കൾച്ചറൽ ഡിപ്പാർട്ട്മെൻ്റിൻ്റെ സീനിയർ സിറ്റിസൺഫെലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കലാമണ്ഡലം ഫെലോഷിപ്പ്, ദൂരദർശൻ ടോപ്പ് കഥകളി ആർട്ടിസ്റ്റ് ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി അവാർഡുകൾ 78 വയസിനിടയിൽ കഥകളി ആചാര്യനെ തേടിയെത്തി.

കോങ്ങാട് “നയന”ത്തിൽ വിശ്രമജീവിതം നയിക്കുന്ന ഈ അതുല്യ കഥകളി നടൻ, കഥകളിയെന്ന കേരളത്തിൻ്റെ സ്വന്തം കലയെ അമേരിക്ക, ബ്രിട്ടൻ, റഷ്യയുൾപ്പെടെ 40 വിദേശ രാജ്യങ്ങളിലെ അരങ്ങിലവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ചു. കലാമണ്ഡലം കൃഷ്ണൻ നായർ, വാഴെങ്കട കുഞ്ചുനായർ, കീഴ്പടം കുമാരനായർ, കലാമണ്ഡലം ഗോപി ,കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ ഉൾപ്പെടെയുള്ളവർക്കൊപ്പം കഥകളി അരങ്ങിൽ വിസ്മയം തീർത്തു.

കഥകളിയിൽ, രാവണപുത്രി, കൃഷ്ണലീല ,കൃഷ്ണാർജ്ജുന വിജയം, ശാകുന്തളം തുടങ്ങി പല ആട്ടകഥകളും ചിട്ടപ്പെടുത്തി അരങ്ങിലവതരിപ്പിച്ചു. നളചരിതത്തെ സംബന്ധിച്ച് സമഗ്രമായ രംഗനൈഷധം എഴുതി പ്രകാശനം ചെയ്തു.1969 മുതൽ 79 വരെ കലാമണ്ഡലത്തിൽ താൽകാലിക അധ്യാപകനായും പിന്നീട് HOD യായും നീണ്ടാകാലം പ്രവർത്തിച്ചു.1999 ൽ വൈസ് പ്രിൻസിപ്പാളായാണ് വിരമിച്ചത്. കലാമണ്ഡലം ബാലകൃഷ്ണൻ്റെയും, പത്മശ്രീ വാഴെങ്കട കുഞ്ചുനായരുടെയും ശിഷ്യനായിരുന്നു.

ഭാര്യ സുഭദ്ര, മക്കൾ ശ്രീകല, ഉണ്ണികൃഷ്ണൻ എന്നിവരാണ്

കലാമണ്ഡലം വാസു പിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ

4+

One thought on “വാസു പിഷാരടിക്ക് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *