ഇരിങ്ങാലക്കുട ശാഖാ വാർഷികത്തിന് തുടക്കമായി

ഇരിങ്ങാലക്കുട ശാഖ വാർഷികത്തിന് ഇന്ന് രാവിലെ 9 മണിക്ക് തുടക്കമായി. രാവിലെ 11 മണിക്ക് പൊതു സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ വഴിയേ… 1+

"ഇരിങ്ങാലക്കുട ശാഖാ വാർഷികത്തിന് തുടക്കമായി"

പട്ടാമ്പി ശാഖാ മന്ദിരത്തിൽ ദേശീയപതാക ഉയർത്തി

പട്ടാമ്പി ശാഖാ മന്ദിരത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മണിക്ക് സമാജം വെബ് അഡ്മിൻ ശ്രീ വി പി മുരളീധരൻ ദേശീയ പതാക ഉയർത്തി. പി പി & ടി ഡി ടി ട്രഷറർ ശ്രീ എം പി ഉണ്ണികൃഷ്ണൻ, ശ്രീ എ പി രാമകൃഷ്ണൻ, ശ്രീമതി എൻ പി രാഗിണി, ശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. 1+

"പട്ടാമ്പി ശാഖാ മന്ദിരത്തിൽ ദേശീയപതാക ഉയർത്തി"

എറണാകുളം ശാഖ 2021 ജനുവരി മാസ യോഗം

എറണാകുളം ശാഖയുടെ ജനുവരി മാസത്തെ പൊതുമാസയോഗം ജനുവരി 10ന് ശ്രീ മുക്കോട്ടിൽ രാധാകൃഷ്ണൻ M.D. യുടെ ഭവനത്തിൽ വച്ച് നടന്നു. കുമാരി ഹരിത രാധാകൃഷ്ണൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് രാംകുമാർ എല്ലാ ശാഖാ അംഗങ്ങൾക്കും പുതുവത്സര ആശംസകൾ നേർന്നു. രക്ഷാധികാരി അഡ്വ. ജയകുമാർ കുറച്ചു മാസങ്ങൾക്കു ശേഷം എല്ലാവരെയും നേരിട്ട് കാണുവാൻ പറ്റിയതിൽ ഉള്ള സന്തോഷം പങ്കുവെച്ചു. തുടർന്ന് സംസാരിച്ച ശ്രീ രാധാകൃഷ്ണൻ സമുദായ അംഗങ്ങളിൽ നിരാലംബരായ അംഗങ്ങൾക്ക് താമസിക്കുവാനായി വൃദ്ധസദനം സമാജത്തിൻറെ നേതൃത്വത്തിൽ തുടങ്ങേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പിന്നീട് ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. ചേരാനല്ലൂർ രാധാകൃഷ്ണൻ മെമ്മോറിയൽ അവാർഡ് ഗൗരി പിഷാരടിക്ക് അഡ്വ ജയകുമാർ…

"എറണാകുളം ശാഖ 2021 ജനുവരി മാസ യോഗം"

പട്ടാമ്പി ശാഖ രജത ജൂബിലി വാർഷികത്തിനു തുടക്കമായി

പട്ടാമ്പി ശാഖയുടെ 25 മത് വാർഷികത്തിനു(രജത ജൂബിലി) ഇന്ന് രാവിലെ 9മണിക്ക്     ശ്രീമതിമാർ ടി വി സുമിത്ര, എൻ പി രാഗിണി എന്നിവർ പതാക ഉയർത്തൽ നടത്തിയതോടെ തുടക്കമായി. വാർഷികത്തിന്റെ ഫോട്ടോകൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക https://samajamphotogallery.blogspot.com/2021/01/blog-post.html   24-01-2021 ഞായറാഴ്ച കാലത്തു 9:00 മണി മുതൽ   1 മണി വരെ  പിഷാരോടി സമാജം  പട്ടാമ്പി ശാഖ രജത ജൂബലി വാർഷികo  പട്ടാമ്പി  ശാഖാ മന്ദിരത്തിൽ കോവിഡ്  മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു    എം പി സുരേന്ദ്രൻ, സെക്രട്ടറി പട്ടാമ്പി ശാഖ കാര്യപരിപാടികൾ 9:00 AM പതാക ഉയർത്തൽ – ശ്രീമതി വിജയം മുരളി,  കൺവീനർ, മഹിളാ…

"പട്ടാമ്പി ശാഖ രജത ജൂബിലി വാർഷികത്തിനു തുടക്കമായി"

ഇരിങ്ങാലക്കുട ശാഖ 2021 ജനവരി മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജനവരി മാസത്തെ യോഗം 17-01/-21 ന് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായ സുന്ദരേശ്വരൻ്റെ വസതിയിൽ ഉച്ചതിരിഞ്ഞ് 2 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തി. ശ്രീമതി ജയശ്രീ മധുവിൻ്റെ ഈശ്വരപ്രാത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ സുന്ദരേശ്വേരൻ യോഗത്തിന് എത്തിയ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രത്യേക ക്ഷണിതാക്കളായി എത്തിയ വെബ് അഡ്മിൻ ശീ .വി .പി മുരളിയേയും മുംബെ ശാഖാ അംഗം ശ്രീ.രവി പിഷാരോടിയേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. 26-01-21 ന് നടത്തുന്ന വാർഷികത്തിനു എല്ലാ അംഗങ്ങളുടേയും സഹകരണം ഉറപ്പാക്കണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. സെക്രട്ടറി അവതരിപ്പിച്ച…

"ഇരിങ്ങാലക്കുട ശാഖ 2021 ജനവരി മാസ യോഗം"

ചെന്നൈ ശാഖ 2021 ജനുവരി മാസ യോഗം

ചെന്നൈ ശാഖയുടെ ഈ വർഷത്തെ ആദ്യത്തെ യോഗം ജനുവരി 17 ന് ഞായറാഴ്ച ഗൂഗിൾ മീറ്റിലൂടെ നടന്നു. ഇരുപതിലേറെ അംഗങ്ങൾ പരസ്പരം പുതുവത്സരാശംസകൾ പങ്കുവെച്ച് യോഗത്തിൽ പങ്കെടുത്തു നിരഞ്ജന, നയന,അനിരുദ്ധ് എന്നിവരുടെ പ്രാർത്ഥനയ്ക്കുശേഷം മുതിർന്ന അംഗങ്ങളുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ച സെക്രട്ടറി ശ്രീ. ഗോപിനാഥൻ അടുത്ത യോഗമെങ്കിലും പഴയപടി നടത്താനാകുമെന്ന് പ്രത്യാശിച്ചു . അംഗങ്ങളിൽ പലർക്കും അതേ അഭിപ്രായം ഉണ്ടായെങ്കിലും നമ്മുടെ അശ്രദ്ധ അപകടം വിളിച്ചു വരുത്തരുത് എന്ന മുൻകരുതലിൽ ഇനിയുള്ള കുറച്ചു മീറ്റിങ്ങുകൾ കൂടി ഇങ്ങനെ തന്നെ തുടരാൻ തീരുമാനിച്ചു. പ്രസിഡണ്ട് ശ്രീ. കരുണാകര പിഷാരടി തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ, ഓൺലൈൻ മീറ്റിങ്ങിൽ പോലും അംഗങ്ങളുടെ…

"ചെന്നൈ ശാഖ 2021 ജനുവരി മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 26-01-2021, ചൊവ്വാഴ്ച രാവിലെ 9 നു ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. സി ജി മോഹൻ സെക്രട്ടറി കാര്യപരിപാടികൾ രാവിലെ 9:00 ന് ദീപ പ്രോജ്വലനം വിഷ്ണു സഹസ്രനാമം നാരായണീയ പാരായണം 10:00 AM വാർഷിക പൊതു യോഗം പ്രാർത്ഥന സ്വാഗതം ശ്രീ പി മോഹനൻ, (മാനേജർ, തുളസീദളം) അദ്ധ്യക്ഷ പ്രസംഗം ശ്രീമതി മായ സുന്ദരേശ്വരൻ (ശാഖാ പ്രസിഡണ്ട്) മുഖ്യാഥിതി ശ്രീ എ രാമചന്ദ്ര പിഷാരോടി (പിഷാരോടി സമാജം കേന്ദ്ര പ്രസിഡണ്ട്) വാർഷികം  ഉദ്‌ഘാടനം ശ്രീമതി സോണിയ ഗിരി (ബഹു: മുനിസിപ്പൽ ചെയർ പേഴ്സൺ, ഇരിങ്ങാലക്കുട) ആശംസകൾ ശ്രീമതി സ്മിത…

"ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം"

കോങ്ങാട് ശാഖ 2021 ജനുവരി മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ പുതുവത്സരത്തിലെ ആദ്യത്തെ യോഗം 2021 ജനുവരി 10 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. 20 പേർ പങ്കെടുത്തു. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം സെക്രട്ടറി എല്ലാവർക്കും പുതുവത്സരാശംസകൾ നേരുകയും യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി ശാഖാ പ്രവർത്തനങ്ങളെ വിലയിരുത്തി. മെമ്പർഷിപ്പ് പ്രവർത്തനം 80 ശതമാനത്തോളം പൂർത്തിയായതായി അറിയിച്ചു. ഡയറക്ടറിയുടെ പണിയും അവസാന ഘട്ടത്തിലായതായി അറിയിച്ചു. റിപ്പോർട്ടും കണക്കും അംഗീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ശാഖയുടെ അവാർഡ് ദാനം അടുത്ത മാസം തന്നെ നടത്താൻ തീരുമാനിച്ചു. കേന്ദ്രത്തിലേക്കുള്ള മെമ്പർഷിപ്പ് വിഹിതം…

"കോങ്ങാട് ശാഖ 2021 ജനുവരി മാസ യോഗം"