എറണാകുളം ശാഖ 2021 ജനുവരി മാസ യോഗം

എറണാകുളം ശാഖയുടെ ജനുവരി മാസത്തെ പൊതുമാസയോഗം ജനുവരി 10ന് ശ്രീ മുക്കോട്ടിൽ രാധാകൃഷ്ണൻ M.D. യുടെ ഭവനത്തിൽ വച്ച് നടന്നു. കുമാരി ഹരിത രാധാകൃഷ്ണൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് രാംകുമാർ എല്ലാ ശാഖാ അംഗങ്ങൾക്കും പുതുവത്സര ആശംസകൾ നേർന്നു. രക്ഷാധികാരി അഡ്വ. ജയകുമാർ കുറച്ചു മാസങ്ങൾക്കു ശേഷം എല്ലാവരെയും നേരിട്ട് കാണുവാൻ പറ്റിയതിൽ ഉള്ള സന്തോഷം പങ്കുവെച്ചു.
തുടർന്ന് സംസാരിച്ച ശ്രീ രാധാകൃഷ്ണൻ സമുദായ അംഗങ്ങളിൽ നിരാലംബരായ അംഗങ്ങൾക്ക് താമസിക്കുവാനായി വൃദ്ധസദനം സമാജത്തിൻറെ നേതൃത്വത്തിൽ തുടങ്ങേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

പിന്നീട് ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. ചേരാനല്ലൂർ രാധാകൃഷ്ണൻ മെമ്മോറിയൽ അവാർഡ് ഗൗരി പിഷാരടിക്ക് അഡ്വ ജയകുമാർ സമ്മാനിച്ചു. ചേരാനല്ലൂർ പത്മ പിഷാരസ്യാർ മെമ്മോറിയൽ അവാർഡ് സാന്ദ്ര പിഷാരോടിക്ക് ശാഖ വൈസ് പ്രസിഡണ്ട് അനിത രവീന്ദ്രൻ സമ്മാനിച്ചു. ഇവർക്കുള്ള ക്യാഷ് അവാർഡ് ശാഖ ട്രഷറർ സൗമ്യ വിതരണം ചെയ്തു. എളംകുളം കൃഷ്ണ പിഷാരടി അവാർഡും ക്യാഷ് പ്രൈസും പാർവതി നന്ദകുമാറിനും, ശാഖയുടെ പ്രോത്സാഹന സമ്മാനാർഹരായ ഹരിത രാധാകൃഷ്ണനും, ഭദ്ര ബാലചന്ദ്രനും വന്ദന V.P ക്കും ക്യാഷ് അവാർഡുകൾ പ്രസിഡണ്ട് രാംകുമാർ സമ്മാനിച്ചു.

കണ്ടിയൂർ പിഷാരത്ത് N.N. പിഷാരടിയുടെ സ്മരണാർത്ഥം ഒരു എഡ്യൂക്കേഷണൽ സ്കോളർഷിപ്പ് നൽകാനുള്ള സന്നദ്ധത മകളായ ശ്രീമതി ദേവി സന്തോഷ് അറിയിച്ച കാര്യം പ്രസിഡണ്ട് മീറ്റിംഗിൽ പങ്കുവെച്ചു. ഈ സ്കോളർഷിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ ആരായുവാനും സമ്മതപത്രം തയ്യാറാക്കുവാനും പ്രസിഡണ്ട് രാംകുമാറിനെയും സെക്രട്ടറി കൃഷ്ണകുമാറിനെയും ചുമതലപ്പെടുത്തി.

ഡിസംബർ മാസത്തെ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചെങ്കിലും ഡിസംബർ മാസ റിപ്പോർട്ടിൽ വരാത്ത കാര്യങ്ങൾ കൂടി ജനുവരി മാസത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ശേഷം വീണ്ടും അവതരിപ്പിക്കാൻ ധാരണയായി. കഴിഞ്ഞ മാസത്തെ മീറ്റിംഗിൽ ചർച്ചാവിഷയമായ ഗ്രൂപ്പ് ഇൻഷുറൻസിൻ്റെ പ്രായോഗികത വീണ്ടും പരിശോധിക്കുവാൻ രാംകുമാറിനെ ചുമതലപ്പെടുത്തി. കേന്ദ്രസമാജം ഏർപ്പെടുത്തിയ പെൻഷൻ സ്കീമിലേക്ക് ശാഖയിൽ നിന്നും അർഹരായവർ ഉണ്ടോ എന്ന് പരിശോധിച്ച് നോമിനേഷൻ സമർപ്പിക്കാൻ തീരുമാനിച്ചു.

മീറ്റിംഗിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഗൂഗിൾ മീറ്റ് വഴി സൗകര്യമൊരുക്കിയിരുന്നത് കുറച്ചുപേർ ഉപയോഗപ്പെടുത്തി.

ശാഖയുടെ 2021 ലെ വാർഷികത്തെ പറ്റി കൂടുതൽ ചർച്ചകൾ ഫെബ്രുവരി മാസത്തെ മീറ്റിംഗിൽ നടത്താമെന്നും തീരുമാനിച്ചു.

സമാജത്തിൻ്റെ യുവാക്കൾക്കായി നടത്തിവരുന്ന PSC/Bank orientation ക്ലാസ്സുകൾ നല്ല രീതിയിൽ നടക്കുന്ന വിവരം സെക്രട്ടറി അറിയിച്ചു.

ശാഖയുടെ പുതിയ ക്ഷേമനിധികളുടെ നറുക്കെടുപ്പിന് ശേഷം സന്തോഷ് കൃഷ്ണൻ അവതരിപ്പിച്ച ക്വിസ് രസകരമായ ഒരു അനുഭവം ആയിരുന്നു.

തുടർന്ന് സന്തോഷ് കൃഷ്ണൻറെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *