ഇരിങ്ങാലക്കുട ശാഖ 2021 ജനവരി മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജനവരി മാസത്തെ യോഗം 17-01/-21 ന് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായ സുന്ദരേശ്വരൻ്റെ വസതിയിൽ ഉച്ചതിരിഞ്ഞ് 2 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തി.

ശ്രീമതി ജയശ്രീ മധുവിൻ്റെ ഈശ്വരപ്രാത്ഥനയോടെ യോഗം ആരംഭിച്ചു.

ഗൃഹനാഥൻ ശ്രീ സുന്ദരേശ്വേരൻ യോഗത്തിന് എത്തിയ എല്ലാവരേയും സ്വാഗതം ചെയ്തു.
പ്രത്യേക ക്ഷണിതാക്കളായി എത്തിയ വെബ് അഡ്മിൻ ശീ .വി .പി മുരളിയേയും മുംബെ ശാഖാ അംഗം ശ്രീ.രവി പിഷാരോടിയേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

26-01-21 ന് നടത്തുന്ന വാർഷികത്തിനു എല്ലാ അംഗങ്ങളുടേയും സഹകരണം ഉറപ്പാക്കണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ പ്രവർത്തന റിപ്പോർട്ട് യോഗം പാസാക്കി. വരവ് ചെലവ് കണക്കുകൾ ട്രഷറർ അവതരിപ്പിച്ചത് ചർച്ചക്ക് ശേഷം പാസാക്കി.

ഇരിങ്ങാലക്കുട ശാഖയുടെ മെമ്പർഷിപ്പ് & സൊസൈറ്റി വിഹിതം മുഴുവനായും കേന്ദ്രത്തിലേക്ക് അയച്ചതായി ട്രഷറർ അറിയിച്ചു.

വാർഷിക യോഗത്തിലേക്ക് കേന്ദ്ര ഭാരവാഹികളേയും വിശിഷ്ട അതിഥികളെയും ക്ഷണിക്കുവാൻ തീരുമാനിച്ചു.

വാർഷികം ഭംഗിയായി നടത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ ശ്രീ .വി .പി മുരളി നൽകുകയുണ്ടായി. ശ്രീ ഭാസി രാജ് (ഭരതം എൻ്റർടെയ്മെൻ്റ് ) ശ്രീ രവി പിഷാരടി എന്നിവർ എല്ലാവിധ സാങ്കേതിക സഹായങ്ങളും വാഗ്ദാനം ചെയ്തു.

ക്ഷേമനിധി നടത്തി.

ശ്രീ പി മോഹനൻ്റെ നന്ദിയോടെ യോഗം 5.45ന് അവസാനിച്ചു.

സെക്രട്ടറി
സമാജം ഇരിങ്ങാലക്കുട ശാഖ

1+

Leave a Reply

Your email address will not be published. Required fields are marked *