വിഷ്ണുദേവിന്റെ തായമ്പക അരങ്ങേറ്റം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കഴകക്കാരനായ തൃപ്രയാർ പടിഞ്ഞാറേ പിഷാരത്ത് രാമചന്ദ്രന്റെയും പ്രിയ രാമചന്ദ്രറെയും പുത്രൻ വിഷ്ണുദേവിന്റെയും സഹപാഠികളായ ജയചന്ദ്രമാരാർ, വിഷ്ണു റാം എന്നിവരുടെയും തായമ്പക അരങ്ങേറ്റം തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് ഡിസംബർ 5, 6, 7 എന്നീ ദിവസങ്ങളിലായി ദീപാരാധനയ്ക്ക് ശേഷം തൃപ്രയാറപ്പന്റെ സന്നിധിയിൽ, തൃപ്രയാർ മഹേഷ് മാരാരുടെ ശിക്ഷണത്തിൽ നടക്കുന്നു. ഈ കുരുന്നു പ്രതിഭകൾക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ 6+

"വിഷ്ണുദേവിന്റെ തായമ്പക അരങ്ങേറ്റം"

ഡോ. പ്രമോദ് പിഷാരോടിയുടെ ന്യൂറോളജിക്കൽ(നാഡീശാസ്ത്ര) പഠനങ്ങൾക്കായി CZI ഗ്രാൻറ്

മിനസോട്ട സർവ്വകലാശാലയിൽ (Center for Magnetic Resonance Research) ഗവേഷണം നടത്തുന്ന ഡോ. പ്രമോദ് പിഷാരോടി പ്രശസ്തമായ CZI ഗ്രാൻറ്നു അർഹനായി. ഇത് ഒരു ‘ഇമേജിംഗ് സയന്റിസ്റ്റ്’ ഗ്രാന്റാണ്, ലോകമെമ്പാടുമുള്ള 22 ഇമേജിംഗ് ശാസ്ത്രജ്ഞർക്ക് ഇത്തരത്തിൽ ഗ്രാന്റ് ലഭിച്ചതിൽ ഒരാളാണ് ഡോ പ്രമോദ്. ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS), പാർക്കിൻസൺസ് രോഗം, അറ്റാക്സിയ എന്നിവ നേരത്തേ കണ്ടുപിടിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ ഡോ. പ്രമോദ് പിഷാരോടി നടത്തുന്ന ഗവേഷണത്തിനു ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്( CZI) ആണ് ഗ്രാന്റ് അനുവദിച്ചത്. യു എസ് ഡോളർ 686,000(ഏകദേശം 5 കോടി ഇന്ത്യൻ രൂപ)യുടേതാണ് 5 വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോജക്ടിനായി അനുവദിച്ചത്. ഫെയ്‌സ്…

"ഡോ. പ്രമോദ് പിഷാരോടിയുടെ ന്യൂറോളജിക്കൽ(നാഡീശാസ്ത്ര) പഠനങ്ങൾക്കായി CZI ഗ്രാൻറ്"

അയന രബീന്ദ്രൻ Flowers USA Sing N Win സംഗീതപരിപാടിയുടെ സെമി ഫൈനലിൽ

അമേരിക്കയില്‍നിന്ന് മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത Flowers USA Sing N Win സംഗീത മാമാങ്കത്തിന്റെ സെമി ഫൈനലില്‍ നിന്നും ഫൈനൽസിൽ മാറ്റുരക്കുവാനായി നമുക്കിടയിലെ ഒരു കൊച്ചു ഗായികയും. ഓണം സ്പ്ലാഷിലൂടെ നമുക്കേവർക്കും സുപരിചിതയായ അയന രബീന്ദ്രനാണ് ഈ കൊച്ചു മിടുക്കി. ചെറുകര പിഷാരത്ത് ദിനേശ് രബീന്ദ്രന്റെയും ആമയൂർ പിഷാരത്ത് വന്ദനയുടെയും മകളാണ് അയന അയനക്ക് ആശംസകൾ https://fb.watch/21RjLWAj4U/ 4+

"അയന രബീന്ദ്രൻ Flowers USA Sing N Win സംഗീതപരിപാടിയുടെ സെമി ഫൈനലിൽ"

അർജ്ജുൻ കദളീവനവും സംഘവും ബാങ്ക് ഓഫ് കാനഡ ഗവർണറുടെ ഉപദേശകർ

ബാങ്ക് ഓഫ് കാനഡയുമായി തങ്ങളുടെ ചിന്തകൾ പങ്കിടാൻ അവസരം ലഭിച്ചതിന് ശേഷം Thompson Rivers University വിദ്യാർത്ഥികളുടെ ഒരു ചെറു സംഘം ആഘോഷത്തിമർപ്പിലാണ്. സംഘത്തെ നയിക്കുന്നതാകട്ടെ ഒരു പിഷാരോടി യുവാവ്. കാനഡയുടെ സാമ്പത്തിക രംഗത്തെ വാർഷിക പണനയത്തിന്റെ പങ്കിനെ കുറിച്ച് മനസ്സിലാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സർവ്വകലാശാലാ മത്സരമായ ഗവർണർ ചലഞ്ചിൽ പങ്കെടുത്ത് പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചതാണ് ഈ സന്തോഷത്തിനു കാരണം. അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കിടയിൽ സാമ്പത്തിക ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്ക് ഓഫ് കാനഡയാണ് വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷം വെല്ലുവിളി വളരെ നിർണ്ണായകമാണ്, കാരണം പകർച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും. പണപ്പെരുപ്പം കുറഞ്ഞതും സുസ്ഥിരവും ആയി നിലനിർത്തണമെങ്കിൽ എടുക്കേണ്ട തീരുമാനങ്ങളിലെത്താൻ – 2% പണപ്പെരുപ്പ ലക്ഷ്യം…

"അർജ്ജുൻ കദളീവനവും സംഘവും ബാങ്ക് ഓഫ് കാനഡ ഗവർണറുടെ ഉപദേശകർ"

പോരൂരിൻ്റെ രാമചന്ദ്രക്കല പ്രകാശനം ചെയ്തു

ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം തന്റെ വാദ്യഗുരുനാഥൻ പോരൂർ രാമചന്ദ്രമാരാരെ കുറിച്ച് എഴുതിയ ഗ്രന്ഥം “പോരൂരിൻ്റെ രാമചന്ദ്രക്കല” എന്ന പുസ്തകത്തിന്റെ പ്രകാശനം വാദ്യാഭിരാമത്തിന്റെ വേദിയിൽ വെച്ച് 22-11-2020 ഞായറാഴ്ച മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ കരിയന്നൂർ തിരുമേനിക്കു നൽകി നിർവഹിച്ചു. കോഴിക്കോട് ശാഖാ സെക്രട്ടറിയാണ് ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം. കൂടാതെ സ്വന്തമായി വാദ്യ വിദ്യാലയം നടത്തുന്നു, വാദ്യോപകരണങ്ങൾ നിർമ്മിച്ച് നൽകുന്നു. വാദ്യജീവിതത്തിലെ പഴയ കാലഘട്ടത്തെ കുറിച്ചും, വന്ന വ്യത്യാസങ്ങളെക്കുറിച്ചും കൂടെ വർത്തിച്ച മൺമറിഞ്ഞകലാകാരന്മാരെ കുറിച്ചും, ക്ഷേത്രാടിയന്തിര ചടങ്ങുകളെ കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട് കോപ്പി ആവശ്യമുള്ളവർ 150 രൂപ അയച്ച് ഈ നമ്പറിൽ 7012998077 വിളിക്കാവുന്നതാണ് . 0

"പോരൂരിൻ്റെ രാമചന്ദ്രക്കല പ്രകാശനം ചെയ്തു"

നിഴലാട്ടം – ലോഹിതദാസ് പുരസ്ക്കാരം ലഭിച്ച ഡോക്യുമെന്ററി

തോല്‍പ്പാവക്കൂത്തിനെ കുറിച്ച് ശ്രീ രാജീവ് പിളളത്ത് എഴുതി സംവിധാനം ചെയ്ത നിഴലാട്ടം എന്ന ലോഹിതദാസ് പുരസ്കാരം ലഭിച്ച ഡോകുമെന്ററി ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്തു. ശ്രീ കോട്ടായിൽ മണിയുടെയും അന്തിമഹാകാളൻ കാവ് തെക്കേപ്പാട്ട് പിഷാരത്ത് ജയലക്ഷ്മിയുടെയും മകനാണ് രാജീവ്. ഈ ഡോക്യുമെന്ററിയെപ്പറ്റി ശ്രീ രാജീവിന്റെ വാക്കുകൾ: തോല്‍പ്പാവക്കൂത്തിനെ കുറിച്ച് ഒരു ഡോക്യുമെന്റ്രി ചെയ്താലോ എന്ന ആലോചനയ്ക്ക് ഒന്നൊന്നര കൊല്ലത്തെ പഴക്കമുണ്ട് . തട്ടകത്തിലെ ദേവീ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കൂത്ത് നടത്താറുണ്ട്‌ എങ്കിലും തോല്‍പ്പാവക്കൂത്ത് നേരിട്ട് കണ്ടിരുന്നില്ല . രാത്രി ഏറെ വൈകിയാണ് കൂത്ത് തുടങ്ങുന്നതു എന്ന് കൊണ്ട് തന്നെ ഷൂട്ടും രാത്രിയിലായിരുന്നു . രാത്രിയിലെ കൂത്ത്‌ മാടങ്ങളില്‍ വിളക്കിന്റെ വെളിച്ചത്തില്‍ നിഴലുകളില്‍ നിറം പടരുന്നത്…

"നിഴലാട്ടം – ലോഹിതദാസ് പുരസ്ക്കാരം ലഭിച്ച ഡോക്യുമെന്ററി"

വൈഷ്ണവ് പിഷാരോടിയുടെയും കൂട്ടുകാരുടെയും “കുട്ടൻ” ഷോർട്ട് ഫിലിം യുട്യൂബിൽ റിലീസ് ചെയ്തു

ചൊവ്വര ശാഖയിലെ എടനാട് പിഷാരത്ത് രാജൻ പിഷാരോടിയുടെയും Dr ഹേമ രാജന്റെയും മകൻ വൈഷ്ണവ് പിഷാരോടിയും കൂട്ടുകാരും ചേർന്ന്  നിർമ്മിച്ച “കുട്ടൻ” ഷോർട്ട് ഫിലിം യുട്യൂബിൽ റിലീസ് ചെയ്തു. ചൊവ്വര ശാഖയിലെ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയിൽ വിരിഞ്ഞ ഒരു ഷോർട് ഫിലിമാണ്. ഇതിൽ മുത്തച്ഛന്റെ വേഷം ചെയ്തിരിക്കുന്നത് ശാഖയുടെ ഭരണ സമിതി അംഗമായ ഹരി എടനാടാണ്. വൈശാഖ്, വൈഷ്ണവ് പിഷാരോടി എന്നിവരും അഭിനയിച്ചിട്ടുണ്ട്. എടനാട് പിഷാരത്തുവെച്ചാണ് ഈ ഷോർട് ഫിലിമിൻ്റെ കുറെ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. 5+

"വൈഷ്ണവ് പിഷാരോടിയുടെയും കൂട്ടുകാരുടെയും “കുട്ടൻ” ഷോർട്ട് ഫിലിം യുട്യൂബിൽ റിലീസ് ചെയ്തു"

അയ്യപ്പ ഭക്തി ഗാന ആൽബം “എന്റെ മണികണ്ഠൻ”

മണ്ഡലകാലാരംഭമായ വൃശ്ചികം ഒന്നിന് നമുക്കേവർക്കും സുപരിചിതരായ ഭരതം എന്റർടൈൻമെന്റ് നിർമ്മിച്ച അയ്യപ്പ ഭക്തി ഗാന ആൽബം “എന്റെ മണികണ്ഠൻ” ഇന്നലെ പത്മശ്രീ ഡോ. കെ ജി ജയൻ(ജയവിജയ) റിലീസ് ചെയ്തു. ഭരതം എന്റർടൈൻമെന്റിനു വേണ്ടി ഭാസ്കര വാരിയർ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ സാക്ഷാത്കാരം നിർവ്വഹിച്ചിരിക്കുന്നത് വെബ്സൈറ്റ് എഡിറ്റോറിയൽ ടീം അംഗമായ ഇരിഞ്ഞാലക്കുട അറക്കൽ പിഷാരത്ത് ഭാസിരാജ് ആണ്. സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കലാഭവൻ സജീവ്. ആലാപനം: പത്മശ്രീ ഡോ. കെ ജി ജയൻ (ജയവിജയ) രചന, സംഗീതം – സുരേഷ് മാഞ്ഞാലി Click on the link below to view Video of the Album. https://youtu.be/rpikOPfqLVA 3+

"അയ്യപ്പ ഭക്തി ഗാന ആൽബം “എന്റെ മണികണ്ഠൻ”"

യുവചൈതന്യം യുവ അഭിനേതാക്കളെ തേടുന്നു

  യുവചൈതന്യം യുട്യൂബ് ചാനലും, പിഷാരോടി എഡ്യൂക്കേഷണൽ ട്രസ്റ്റും രേഖാ മോഹൻ ഫൗണ്ടേഷനും ചേർന്ന് സംയുക്തമായി നമുക്കിടയിലെ അഭിനയ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഒരു Talent Search സംഘടിപ്പിച്ച് അവർക്ക് പുരസ്കാരങ്ങൾ നൽകുന്നു. ഇന്ന്, നവംബർ 10 നു രേഖ മോഹന്റെ നാലാം ചരമ വാർഷികം. രേഖ മോഹൻ ഫൗണ്ടേഷൻ അന്തരിച്ച നടി രേഖ മോഹന്റെ പേരിൽ കലയുടെ വികാസത്തിനും സമൂഹത്തിലെ അവശരെയും അശരണരെയും സഹായിക്കുവാനുമായി അവരുടെ ഭർത്താവ് ശ്രീ ടി പി മോഹനകൃഷ്ണൻ രൂപം കൊടുത്ത ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആണ്. 16 വയസ്സിനും 25 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക്(ആൺ-പെൺ) ഇതിൽ പങ്കെടുക്കാം. നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ അഭിനയ കഴിവുകൾ വ്യക്തമാക്കുന്ന, വ്യത്യസ്ത ഭാവങ്ങൾ ചിത്രീകരിച്ച ഒരു…

"യുവചൈതന്യം യുവ അഭിനേതാക്കളെ തേടുന്നു"