വേറിട്ടൊരു സംരംഭവുമായി കൊടകര ശാഖ അംഗം

കർമ്മ മേഖലകൾ നിരവധിയുണ്ട്. അവ ഓരോന്നും കണ്ടെത്തുന്നതിനും, സ്വായത്തമാക്കുന്നതിനും ഉള്ള ഇച്ഛാ ശക്തി വേണമെന്ന് മാത്രം. അത്തരത്തിൽ വിവിധ പരീക്ഷണങ്ങളുമായി ജീവിതം വെട്ടി പിടിക്കുന്ന ഒരു യുവതാരത്തെ ഇവിടെ പരിചയപ്പെടുത്തുന്നു….. Bow and Meow എന്ന പേരിൽ കോടാലിയിൽ Pets Special Shop കൂടി ആരംഭിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണൻ, മാങ്കുറ്റിപ്പാടം. ആടും നായും മീനും ഒക്കെ നിറഞ്ഞ ഫാമിനു തുല്യമായ പുരയിടം…. പിതൃ ദേവോ ഭവഃ എന്ന ആപ്തവാക്യം അർത്ഥവത്താക്കിയും കർമ്മ മേഖല സ്വയം വെട്ടി തെളിച്ചും നീങ്ങുന്ന ഉണ്ണികൃഷ്ണൻ, മാങ്കുറ്റിപ്പാടം…… അഞ്ചേരി പിഷാരത്ത് ചന്ദ്രശേഖരന്റെയും പരേതയായ മേക്കാട്ട് പിഷാരത്ത് പത്മിനിയുടെയും മകൻ…. ഭാര്യ ബിന്ദിയ മകൾ അനിക ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ…

"വേറിട്ടൊരു സംരംഭവുമായി കൊടകര ശാഖ അംഗം"

അഭിനന്ദ് ദാസിന് USS സ്‌കോളർഷിപ്പും സംസ്കൃത സ്കോളർഷിപ്പും

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ USS സ്‌കോളർഷിപ്പ് പരീക്ഷയിലും സംസ്കൃത സ്കോളർഷിപ്പ് പരീഷയിലും വിജയം നേടിയ അഭിനന്ദ് ദാസിന് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്തെ ഹരിദാസിൻ്റേയും പാറക്കടവ് ചെങ്ങന്നാത്ത് പിഷാരത്ത് സ്മിതയുടേയും മകനാണ് അഭിനന്ദ്.   4+

"അഭിനന്ദ് ദാസിന് USS സ്‌കോളർഷിപ്പും സംസ്കൃത സ്കോളർഷിപ്പും"

തുളസീദളം വിഷുപ്പതിപ്പ് പ്രകാശനം ചെയ്തു

തുളസീദളം 2022 വിഷുപ്പതിപ്പിന്റെ, ഏപ്രിൽ ലക്കം പ്രകാശനം ഇന്ന്, 10-04-2022നു തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ ആദ്യ പ്രതി രേഖാ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണന് നൽകി നിർവ്വഹിച്ചു. ദളം നാളെ നിങ്ങളിലേക്ക് പുറപ്പെടുന്നു. 3+

"തുളസീദളം വിഷുപ്പതിപ്പ് പ്രകാശനം ചെയ്തു"

നിരഞ്ജനക്ക് സംസ്കൃത സ്കോളർഷിപ്പിൽ ഒന്നാം റാങ്ക്

വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെയും മഹാദേവമംഗലം പിഷാരത്ത് രമ്യയുടെയും മകൾ നിരഞ്ജനക്ക് പട്ടാമ്പി സബ് ഡിസ്‌ട്രിക്റ്റ് പരിധിയിൽ സംസ്കൃത സ്കോളർഷിപ്പിൽ ഒന്നാം റാങ്ക് ലഭിച്ചു. പട്ടാമ്പി CGM English മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ് നിരഞ്ജന നിരഞ്ജനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 4+

"നിരഞ്ജനക്ക് സംസ്കൃത സ്കോളർഷിപ്പിൽ ഒന്നാം റാങ്ക്"

നിഖിത പ്രദീപിന് LSS സ്കോളർഷിപ്പ്

കണ്ണനൂർ പിഷാരത്ത് പ്രദീപ് കുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ശ്രീകലയുടെയും മകൾ നിഖിത പ്രദീപ് LSS സ്കോളർഷിപ്പ് നേടി. കാസർകോട് ജില്ലയിലെ ചേറൂർ IIALP സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നിഖിത. നിഖിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 9+

"നിഖിത പ്രദീപിന് LSS സ്കോളർഷിപ്പ്"

വിനായക് എ പിഷാരോടിക്ക് USS സ്‌കോളർഷിപ്പ്

കോട്ടയം വെന്നിമല ശ്രീശൈലത്തിൽ എം.എസ് അജിത് കുമാർ, പൊന്നാനി തൃക്കാവ് ‘കവിത’ നിവാസിൽ (കിഴക്കേപ്പാട്ട് പിഷാരം) കെ.പി കവിത ദമ്പതിമാരുടെ മകൻ വിനായക് എ പിഷാരോടിക്ക് 2021-22ലെ USS സ്‌കോളർഷിപ്പ് ലഭിച്ചിരിക്കുന്നു. പുതുപ്പള്ളി വി ജെ ഓ എം യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന വിനായക് ഇപ്പോൾ കോട്ടയം മണർകാട് St. മേരീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വിനായകന് നാലാം ക്ലാസിൽ വെച്ച് LSS സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. വിനായക് എ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"വിനായക് എ പിഷാരോടിക്ക് USS സ്‌കോളർഷിപ്പ്"

വാസുപുരത്ത് പിഷാരത്ത് അച്യുതപിഷാരടിക്ക് കാവിലമ്മ പുരസ്‌കാരം

ആലുവ വെളിയത്തുനാട് ആറ്റിപ്പുഴക്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ നിരവധി വർഷമായി ഉത്സവത്തിനും മറ്റു പ്രധാന ചടങ്ങുകൾക്കും കഴകപ്രവൃത്തി ചെയ്തു വരുന്ന വാസുപുരത്ത് പിഷാരത്ത് അച്യുതപിഷാരടിയെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കാവിലമ്മ പുരസ്‌കാരം നൽകി ആദരിച്ചു. വാസുപുരത്ത് പിഷാരത്ത് അച്ചുതപിഷാരടി.തൃശൂർ ജില്ലയിൽ മാളയ്ക്കടുത്ത് വടമ ദേശത്ത് ജനനം. അച്ഛൻ കുഴിയേലി നകർണി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി. അമ്മ മങ്കു പിഷാരസ്യാർ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുട്ടിക്കാലത്തു തന്നെ വിവിധ ക്ഷേത്രങ്ങളിൽ കുലത്തൊഴിൽ ആയ കഴക പ്രവൃത്തി നടത്തി വന്നു. പ്രസിദ്ധമായ വടമ പാമ്പുമ്മേക്കാട് മന, തൃശൂർ തിരുവമ്പാടി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കഴക പ്രവൃത്തി ചെയ്തു വന്നു. തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഐരാണിക്കുളം…

"വാസുപുരത്ത് പിഷാരത്ത് അച്യുതപിഷാരടിക്ക് കാവിലമ്മ പുരസ്‌കാരം"

പേര് നിർദ്ദേശിക്കൂ, സമ്മാനം നേടൂ !

പ്രിയപ്പെട്ട അംഗങ്ങളെ, പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റിന്റെ കീഴിലുള്ള ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൌസിൽ നമ്മുടെ സമുദായത്തിലെ ഒരു അഭ്യുദയകാംക്ഷി താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടെ ഒരു മിനി AC ഓഡിറ്റോറിയം നിർമ്മിച്ചു നൽകുവാൻ മുന്നോട്ടു വന്ന സന്തോഷ വാർത്ത നിങ്ങളേവരെയും അറിയിക്കട്ടെ. ഓഡിറ്റോറിയത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ 24 നു പ്രസ്തുത ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്യുവാനാണ് ഇന്നലെ കൂടിയ ട്രസ്റ്റ് ഭരണസമിതി തീരുമാനിച്ചത്. അതോടൊപ്പം ഓഡിറ്റോറിയത്തിന് പൊതുജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു പേര് കൂടി നൽകുന്നത് ഉചിതമാവുമെന്ന തീരുമാനവും എടുക്കുകയുണ്ടായി. മേല്പറഞ്ഞ പ്രകാരം ഓഡിറ്റോറിയത്തിന് നല്ലൊരു പേര് നിർദ്ദേശിക്കുവാൻ പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റിന്റെ അംഗങ്ങളോട് താല്പര്യപ്പെടുന്നു. ഒരു അംഗത്തിന് ഒന്നിൽ കൂടുതൽ…

"പേര് നിർദ്ദേശിക്കൂ, സമ്മാനം നേടൂ !"

കോട്ടക്കൽ ഗോപാല പിഷാരോടിക്ക് പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരം

  പുത്തൂർ (പാലക്കാട്) തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്ര കൂത്തഭിഷേകം-താലപ്പൊലി(പുത്തൂർ വേല)യോടനുബന്ധിച്ചു നൽകുന്ന പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോട്ടക്കൽ ഗോപാല പിഷാരോടി(കഥകളി സംഗീതം), കേളത്ത് അരവിന്ദാക്ഷ മാരാർ ( മേളം), കുംഭൻ ഇല്ലത്ത് രാജൻ നമ്പൂതിരി(തിടമ്പ് നൃത്തം) എന്നിവരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം എരണ്ടപ്പുറത്ത്കാട് മോഹനൻ നമ്പൂതിരി(വേട്ടേക്കരൻ പാട്ട് കോമരം)ക്കും നൽകും. പുരസ്കാരങ്ങൾ(12000രൂപ) വേലയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ സമാപന ദിവസം, 04-04-2022 നു വൈകീട്ട് വിതരണം ചെയ്യുന്നു. ശ്രീ ഗോപാല പിഷാരോടിക്ക് സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 8+

"കോട്ടക്കൽ ഗോപാല പിഷാരോടിക്ക് പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരം"

ഇ പി ഉണ്ണിക്കണ്ണന് പെൻഷനേഴ്സ് സാഹിത്യ മത്സരത്തിൽ സമ്മാനങ്ങൾ

ഏപ്രിൽ 2 , 3 തിയതികളിൽ പാലക്കാട് നടക്കുന്ന ആൾ ഇന്ത്യ ബി എസ്എൻഎൽ,  ഡി ഒടി പെൻഷനേഴ്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പെൻഷൻകാർക്കുവേണ്ടി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങളിൽ ശ്രീ ഇ പി ഉണ്ണിക്കണ്ണൻ ലേഖനം, ചെറുകഥ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലേഖനം: വിഷയം: കോവിഡ് കാലത്ത് ഇന്ത്യയിലെ മുതിർന്ന പൗരന്മാർ നേരിടുന്ന വെല്ലുവിളികൾ ” ഒന്നാം സ്ഥാനം – ശ്രീ.ഇ പി ഉണ്ണിക്കണ്ണൻ, ശ്രീകൃഷ്ണപുരം ചെറുകഥ:   ഒന്നാം സ്ഥാനം – ശ്രീ.ഇ.പി.ഉണ്ണിക്കണ്ണൻ, ശ്രീകൃഷ്ണപുരം ( കഥ:യാത്രാമൊഴി) സമ്മാനങ്ങൾ ഏപ്രിൽ 2 ന് വൈകുന്നേരം  നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്. തുളസീദളം മുൻ പത്രാധിപ സമിതി അംഗമായ ശ്രീ…

"ഇ പി ഉണ്ണിക്കണ്ണന് പെൻഷനേഴ്സ് സാഹിത്യ മത്സരത്തിൽ സമ്മാനങ്ങൾ"