കൊടകര ശാഖ 2021 ഏപ്രില്‍ മാസ യോഗങ്ങള്‍

പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഏപ്രില്‍ മാസത്തിലെ എക്സിക്യൂട്ടീവ് യോഗങ്ങള്‍ ഏപ്രില്‍ 11 ന് കോടാലിയിലുള്ള വല്ലച്ചിറ പിഷാരത്ത് ശ്രീ ജയന്‍റെ ഭവനമായ അനുഗ്രഹയിലും, ഏപ്രില്‍ 25 ന് ഓണ്‍ലൈനായും ചേരുകയുണ്ടായി. ഏപ്രില്‍ 11 ലെ യോഗം  ശ്രീമതി ജയശ്രീ രാജന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഗൃഹനാഥനായ ശ്രീ. വി.പി. ജയന്‍ സ്വാഗതം ആശംസിച്ചു. നമ്മെ വിട്ടു പോയ പിഷാരോടി സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി മൗനപ്രാർത്ഥന നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മാര്‍ച്ച് മാസത്തെ റിപ്പോര്‍ട്ടും, വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ ടി.പി. മാര്‍ച്ച് മാസത്തിലെ കണക്കും, 2020-21 ലെ വാര്‍ഷിക…

"കൊടകര ശാഖ 2021 ഏപ്രില്‍ മാസ യോഗങ്ങള്‍"

ചൊവ്വര ശാഖയുടെ 45-ാം വാർഷികം

ചൊവ്വര ശാഖയുടെ 45-ാം വാർഷികം നാളെ, ഞായറാഴ്ച്ച 25/O4/2021നു വൈകുന്നേരം കൃത്യം 7.30 ന് ഓൺലൈനിലൂടെ(വീഡിയോ കോൺഫറൻസ്) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാജ്യമെമ്പാടും കോവിഡ് കേസുകൾ വർദ്ധിച്ച കാരണം കൊണ്ടാണ് ഹാളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന വാർഷികം ഇപ്രകാരം ഓൺലൈനിലൂടെയാക്കേണ്ടി വന്നത്. പിഷാരോടി സമാജം പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി ഉത്ഘാടനം നിർവ്വഹിക്കുന്ന വാർഷിക യോഗത്തിൽ സമാജം സെക്രട്ടറി ഹരികൃഷ്ണനും പങ്കെടുക്കുന്നതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ അന്യോന്യം തോളോട് തോള് ചേർന്ന് നിന്നു കൊണ്ട് ഈ വാർഷികം ഭംഗിയായി നടത്താൻ ശാഖാംഗങ്ങളോട് അഭ്യർത്ഥിക്കുന്നു. ശാഖാംഗങ്ങളുടെ വിവിധ കലാപരിപടികളും ഉണ്ടായിരിക്കുന്നതാണ്. ലിങ്ക് https://meet.google.com/kyx-iaiy-dsj 1+

"ചൊവ്വര ശാഖയുടെ 45-ാം വാർഷികം"

തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം മാറ്റി വെച്ചു

തൃശൂർ  ശാഖയുടെ 2020-21 വാർഷിക പൊതുയോഗവും കുടുംബ സംഗമവും മെയ് 1 ന് നടത്താൻ തീരുമാനിച്ചിരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. എന്നാൽ കോവിഡ് മഹാമാരി വളരെയേറെ വർദ്ധിച്ചതിനാലും അതുകൊണ്ട് തന്നെ സർക്കാരും വകുപ്പും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലും നമ്മൾ നമ്മുടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റതുണ്ട്. അതിനാൽ മെയ് 1 ന് നടത്താനിരുന്ന വാർഷിക പൊതുയോഗവും കുടുംബ സംഗമവും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു സെക്രട്ടറി കെ.പി. ഗോപകുമാർ 0

"തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം മാറ്റി വെച്ചു"

ഇരിങ്ങാലക്കുട ശാഖ 2021 ഏപ്രിൽ മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 20/04/2021ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താണ്ണിശ്ശേരി ശ്രീ. M . G. മോഹനൻ പിഷാരോടി യുടെ വസതിയിൽ വെച്ച് ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്‍തു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും പ്രത്യേകിച്ച് ഇരിങ്ങാലക്കുട ശാഖ മെംബർ ആയിരുന്ന മാള ആലത്തുർ പിഷാരത്തെ A. D. ഭരതപിഷാരോടിയുടെ നിര്യാണത്തിലും ഒരു മിനിട്ട് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിലും…

"ഇരിങ്ങാലക്കുട ശാഖ 2021 ഏപ്രിൽ മാസ യോഗം"

കൊടകര ശാഖ 2021 മാർച്ച്‌ മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 മാർച്ച്‌ മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 21.03.21 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേർന്നു. ശാഖ പ്രസിഡണ്ട് ശ്രീ. ടി. വി. എൻ. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ അംഗം അന്നമനട കല്ലൂർ പിഷാരത്ത് രാമപിഷാരോടിയുടേയും, മറ്റു സമാജം അംഗങ്ങളുടേയും ആത്മശാന്തിക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൌന പ്രാര്‍ത്ഥന നടത്തി. ശ്രീ രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. കോവിഡ് 19ന്റ ചങ്ങലയിൽ കുടുങ്ങി കഴിഞ്ഞു പോയ ഒരു വർഷത്തിൽ 3 യോഗങ്ങൾ മാത്രമാണ് ഗൃഹ സന്ദർശനത്തോടെ നടത്താൻ കഴിഞ്ഞതെന്നും ഗൂഗിൾ മീറ്റ് വഴി നടത്തുന്ന യോഗങ്ങളിൽ താല്പര്യം കുറഞ്ഞു വന്നതും പരാമർശിക്കപ്പെട്ടു. പുതിയ നേതൃത്വം വേണമെന്നും പുതിയ മാർഗങ്ങളിലൂടെ പ്രവർത്തനം…

"കൊടകര ശാഖ 2021 മാർച്ച്‌ മാസ യോഗം"

ചൊവ്വര ശാഖ 2021 മാർച്ച് മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച് മാസത്തെ യോഗം 21-03-21 ഞായറാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ, മൗന പ്രാത്ഥനയോടെ ആരംഭിച്ചു. ശ്രീ വിജയൻ സ്വാഗതം പറഞ്ഞു. ശാഖാംഗം ശ്രീ.ജയദേവിന്റെ ഭാര്യയുടെ അമ്മ അഞ്ചേരി പിഷാരത്ത് ശ്രീമതി സതിദേവി, PP&TDT സ്ഥാപക സെക്രട്ടറി ശ്രീA P C പിഷാരോടി, മറ്റു മൺമറഞ്ഞ സമുദായാംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചതുപോലെ വരിസംഖ്യാ പിരിവ് ഏകദേശം പകുതിയിലധികം നടത്തുവാൻ സാധിച്ചതായി ശ്രീ മധു അറിയിച്ചു. ഇനി കുറച്ചു സ്ഥലങ്ങളിൽ കൂടി എത്തിപ്പെടുവാനുണ്ടു് എന്നും അറിയിച്ചു. പെൻഷൻ ഫണ്ടിലേക്കുള്ള ശാഖയുടെ വിഷു കൈനീട്ടം Rs.1500/- അയച്ചു കൊടുക്കുവാൻ തീരുമാനിച്ചു. 18-04-21 ലെ പ്രതിനിധിസഭാ യോഗത്തിലേക്ക് ആവശ്യമായ…

"ചൊവ്വര ശാഖ 2021 മാർച്ച് മാസ യോഗം"

തുശൂർ ശാഖ 2021 മാർച്ച്‌ മാസ യോഗം

തുശൂർ ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 21-03-21ന് കിഴക്കുമ്പാട്ടുകര ശ്രീ ജി. ആർ. ഗോവിന്ദന്റെ ഭവനമായ രാഗസുധയിൽ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. നാരായണീയം എഴുപത്തൊന്നാമത് ദശകം വായനയും പ്രാർത്ഥനയും ശ്രീ ജി. ആർ ഗോവിന്ദൻ നിർവ്വഹിച്ചു. ശ്രീമതി ഉഷ ഗോവിന്ദൻ ഏവരെയും സ്വാഗതം ചെയ്തു. ഇക്കാലയളവിൽ അന്തരിച്ച അഞ്ചേരി പിഷാരത്ത് സതീ ദേവി അടക്കമുള്ള എല്ലാവരുടെയും വേർപാടിൽ അനുശോചിച്ചു. കുലപതി പണ്ഡിത രത്നം കെ. പി. നാരായണ പിഷാരോടി സ്വർഗ്ഗ ലോകം പൂകിയതിന്റെ പതിനേഴാമത് സ്മരണ ദിനം കൂടി ആയതിനാൽ അദ്ദേഹത്തിന് സ്മരണാഞ്ജലികൾ അർപ്പിച്ചു. വരിസംഖ്യ പിരിവ് അറുപത് ശതമാനം പൂർത്തിയായെന്ന് സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ…

"തുശൂർ ശാഖ 2021 മാർച്ച്‌ മാസ യോഗം"

എറണാകുളം ശാഖ 2021 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം എളമക്കര ശ്രീ സതീശൻ ഉണ്ണിയുടെ ഭവനത്തിൽ വച്ച് 14-3-2021 ഞായറാഴ്ച 3 PMന് കൂടി. ഗോപീകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ സതീശൻ ഉണ്ണി യോഗത്തിൽ പങ്കെടുത്ത ഏവർക്കും സ്വാഗതമാശംസിച്ചു. എല്ലാ മേഖലകളിലും കൂടുതലായി ഓൺലൈൻ പരിപാടികൾ നടക്കുന്ന ഈ സമയത്ത് എറണാകുളം ശാഖയുടെ മൂന്നാമത്തെ ഓഫ്‌ലൈൻ യോഗമാണ് നടത്തുന്നതെന്ന് പ്രസിഡണ്ട് രാംകുമാർ ഓർമ്മപ്പെടുത്തി. കൂടാതെ ദേവസ്വം ബോർഡ് ജീവനക്കാർ ഒഴികെയുള്ള കഴകക്കാർ, കലാകാരന്മാർ എന്നിവരുടെ അവസ്ഥ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും അവരിലേക്ക് സഹായമെത്തിക്കാൻ സമാജം ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കണ്ടിയൂർ പിഷാരത്ത് നാരായണ പിഷാരടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശാസ്ത്രബിരുദ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി…

"എറണാകുളം ശാഖ 2021 മാർച്ച് മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2021 മാർച്ച്‌ മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 21-03-21ന്, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കാറളത്ത് ശ്രീ കെ പി മോഹൻദാസിന്റെ വസതിയായ ത്രീ ബംഗ്ലാവ്സിൽ വെച്ച് കൂടി. ശ്രീമതി ഗിരിജാമോഹൻദാസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു . യോഗത്തിന് എത്തിയ മെംബർമാരെയും പ്രത്യേകിച്ച് ലേഡീസ് വിങ്ങ് മെംബർമാരെയും ഗൃഹനാഥൻ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ സമാജം ആസ്ഥാന മന്ദിരം നവീകരിച്ചതിൽ രേഖാ മോഹൻ ഫൌണ്ടേഷന് ശാഖയുടെ നന്ദി പ്രത്യേകം എടുത്ത് പറഞ്ഞു . സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ട്‌ യോഗം പാസ്സാക്കി ട്രഷറർ…

"ഇരിങ്ങാലക്കുട ശാഖ 2021 മാർച്ച്‌ മാസ യോഗം"