കൊടകര ശാഖ 2021 ഏപ്രില്‍ മാസ യോഗങ്ങള്‍

പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഏപ്രില്‍ മാസത്തിലെ എക്സിക്യൂട്ടീവ് യോഗങ്ങള്‍ ഏപ്രില്‍ 11 ന് കോടാലിയിലുള്ള വല്ലച്ചിറ പിഷാരത്ത് ശ്രീ ജയന്‍റെ ഭവനമായ അനുഗ്രഹയിലും, ഏപ്രില്‍ 25 ന് ഓണ്‍ലൈനായും ചേരുകയുണ്ടായി.

ഏപ്രില്‍ 11 ലെ യോഗം  ശ്രീമതി ജയശ്രീ രാജന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഗൃഹനാഥനായ ശ്രീ. വി.പി. ജയന്‍ സ്വാഗതം ആശംസിച്ചു.

നമ്മെ വിട്ടു പോയ പിഷാരോടി സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി മൗനപ്രാർത്ഥന നടത്തി.

ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

ശാഖാ സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മാര്‍ച്ച് മാസത്തെ റിപ്പോര്‍ട്ടും, വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ ടി.പി. മാര്‍ച്ച് മാസത്തിലെ കണക്കും, 2020-21 ലെ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

ഇന്‍റേണല്‍ ഓഡിറ്റ് നടത്തുന്നതിനും ഏപ്രില്‍ 18 ന് നിശ്ചയിച്ചിരിക്കുന്ന പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പൊതുയോഗത്തിലേക്ക് ഏവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കുന്നതിനും തീരുമാനിച്ചു. നിലവിലെ ഭരണ സമിതി ഈ വര്‍ഷം തുടരുന്നതിനും യോഗം തീരുമാനിച്ചു.

തുടര്‍ന്ന്, ക്ഷേമനിധി അടുത്ത ഓണക്കാലത്തോടെ ആരംഭിക്കുക, കോവിഡ് സഹായം, കൂടുതല്‍ അംഗങ്ങളുടെ നിര്‍ലോഭ സഹകരണം, പുതിയ അംഗങ്ങള്‍ പ്രവര്‍ത്തന നേതൃനിരയിലേക്ക് വരുക,
കമ്മിറ്റി പ്രവര്‍ത്തന പരിചയത്തോടെ നേതൃത്വം ഏറ്റെടുക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ശ്രീ കെ.പി. മോഹനന്‍ യോഗത്തിനെത്തിയവര്‍ക്കും യോഗം നടത്തിപ്പിന്  എല്ലാ വിധ സൗകര്യവും നല്‍കിയ ഗൃഹാംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഏപ്രില്‍ 18 ന് പൊതുയോഗത്തില്‍ കാണാമെന്നുള്ള ഉറപ്പോടെ യോഗം 5 മണിക്ക് അവസാനിച്ചു.

പ്രതീക്ഷകളെ തകിടം മറിച്ച് കോവിഡ് 19 ന്‍റെ രണ്ടാം ഘട്ട വ്യാപനം അതി ത്രീവമായി കൊണ്ടിരിക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ വരുകയുമാണെന്നുള്ള സന്ദേശങ്ങളുടെയും ചര്‍ച്ചയുടേയും അടിസ്ഥാനത്തില്‍ കേന്ദ്ര ഭാരവാഹികളുടെ അനുമതിയോടെ ശാഖാ പ്രസിഡണ്ട് ഏപ്രില്‍ 18 ന് നിശ്ചയിച്ചിരുന്ന പൊതുയോഗം മാറ്റി വച്ച് അറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ ഏപ്രില്‍ 25 ന് ഓണ്‍ലൈനായി ചേര്‍ന്ന ഏക്സിക്യൂട്ടീവ് യോഗം പൊതുയോഗം മാറ്റിവച്ച സാഹചര്യം വിലയിരുത്തി. റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത കണക്കും അംഗീകരിക്കുകയും കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതിനും അനുമതി നല്‍കുകയും ചെയ്തു.

കോവിഡ് സാഹചര്യം ഒഴിവായി സാധാരണ നില പ്രാപിക്കുന്നത് വരെ യോഗങ്ങളും സമാജം നടത്തിപ്പും ഓണ്‍ലൈന്‍ വഴിയാകുന്നതിന് തീരുമാനിക്കുകയും ഏവരുടേയും സഹകരണം ആവശ്യപ്പെടുകയും ചെയ്തു. നവമാധ്യമ കൂട്ടായ്മയായ സമാജം ഗ്രൂപ്പിലൂടേയും വെബ് സൈറ്റിലൂടേയും അല്ലാതേയും പരസ്പരം ബന്ധം ദൃഢതയോടെ തുടരുന്നതിന് തീരുമാനിച്ചു.  ഏവരേയും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നും കോവിഡ് എന്ന മഹാമാരി അതിശീഘ്രം തുടച്ചു നീക്കപ്പെടട്ടെയെന്നും, ഏവരും വീണ്ടും സാധാരണ നിലയിലെത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.

സി. കെ. സുരേഷ് ,
സെക്രട്ടറി, കൊടകര ശാഖ

3+

Leave a Reply

Your email address will not be published. Required fields are marked *