കൊടകര ശാഖ 2021 മാർച്ച്‌ മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 മാർച്ച്‌ മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 21.03.21 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേർന്നു. ശാഖ പ്രസിഡണ്ട് ശ്രീ. ടി. വി. എൻ. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

ശാഖാ അംഗം അന്നമനട കല്ലൂർ പിഷാരത്ത് രാമപിഷാരോടിയുടേയും, മറ്റു സമാജം അംഗങ്ങളുടേയും ആത്മശാന്തിക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൌന പ്രാര്‍ത്ഥന നടത്തി.

ശ്രീ രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. കോവിഡ് 19ന്റ ചങ്ങലയിൽ കുടുങ്ങി കഴിഞ്ഞു പോയ ഒരു വർഷത്തിൽ 3 യോഗങ്ങൾ മാത്രമാണ് ഗൃഹ സന്ദർശനത്തോടെ നടത്താൻ കഴിഞ്ഞതെന്നും ഗൂഗിൾ മീറ്റ് വഴി നടത്തുന്ന യോഗങ്ങളിൽ താല്പര്യം കുറഞ്ഞു വന്നതും പരാമർശിക്കപ്പെട്ടു. പുതിയ നേതൃത്വം വേണമെന്നും പുതിയ മാർഗങ്ങളിലൂടെ പ്രവർത്തനം ഊർജിത പെടുത്തണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇനിയും തുളസീദളം വരിസംഖ്യ അടവാക്കാത്തവരിൽ നിന്ന് ആയത് ലഭ്യമാക്കുന്നതിന് അതാതു പ്രദേശങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി. പൊതുയോഗം ഏപ്രിൽ – മെയ്‌ മാസത്തിൽ ചേരുന്നതിനു പരിശ്രമിക്കുന്നതിന് തീരുമാനിച്ചു.

മുൻ മാസ യോഗ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ തിരക്കും വ്യക്തിപരമായ കാരണങ്ങളാലും സ്ഥാനത്ത് നിന്നും ഒഴിയുന്നതിനുള്ള ഖജാൻജിയുടെ രാജി അപേക്ഷ അടുത്ത യോഗത്തിൽ അവതരിപ്പിക്കുന്നതിനും പുതിയ ആൾക്ക് ചാർജ് നൽകുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ പങ്കുചേർന്ന ഏവർക്കും ശ്രീ കെ.പി. മോഹനന്‍ നന്ദി പ്രകാശിപ്പിച്ചു.

2021 ഏപ്രിൽ മാസത്തെ യോഗം 18.04.2021 ഞായറാഴ്ച കാരൂരിൽ ചേരുന്നതിനും തീരുമാനിച്ചു.

യോഗം വൈകുന്നേരം 5 ന് അവസാനിച്ചു.

സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *