ഇരിങ്ങാലക്കുട ശാഖ 2021 ഏപ്രിൽ മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 20/04/2021ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താണ്ണിശ്ശേരി ശ്രീ. M . G. മോഹനൻ പിഷാരോടി യുടെ വസതിയിൽ വെച്ച് ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കൂടി.

ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാത്ഥനയോടെ യോഗം ആരംഭിച്ചു.

ഗൃഹനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്‍തു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും പ്രത്യേകിച്ച് ഇരിങ്ങാലക്കുട ശാഖ മെംബർ ആയിരുന്ന മാള ആലത്തുർ പിഷാരത്തെ A. D. ഭരതപിഷാരോടിയുടെ നിര്യാണത്തിലും ഒരു മിനിട്ട് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിലും സമാജം പ്രവർത്തനം ഭംഗിയായി നടക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു .
സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്‌ യോഗം പാസ്സാക്കി.

18/04/21 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന പ്രതിനിധി സഭയുടെ മീറ്റിങ്ങിൽ ചർച്ച ചെയ്ത കാര്യങ്ങളും തീരുമാനങ്ങളും കൂടാതെ സമാജത്തിന്റെ വാർഷികം മെയ്‌ മാസം 23 ന് (23/05/2021) സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചതായും യോഗത്തെ അറിയിച്ചു.

ഇരിങ്ങാലക്കുട ശാഖയിൽ നിന്ന് കൂടുതൽ അംഗങ്ങൾ വാർഷികത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി യോഗത്തിൽ അഭ്യർത്ഥിച്ചു.

3 വർഷമായി തുളസീദളം മാനേജർ ആയി പ്രവർത്തിക്കുന്ന P മോഹനനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. തുളസീദളത്തിൻ്റെ ബാദ്ധ്യതകൾ എല്ലാം തീർത്ത് കാര്യക്ഷമമാക്കുവാൻ മോഹനൻ വഹിച്ച പങ്ക് പ്രശംസനിയമാണ് എന്ന് യോഗം വിലയിരുത്തി.

പാലേലി മധു പുരസ്‌കാരം നേടിയ കൗമുദി പിഷാരസ്യാർ, ഇരിങ്ങാലക്കുട ശാഖ മെമ്പർ ശ്രീമതി ശ്രീ കുമാരി മോഹനൻെറ അമ്മയാണ്. ശാഖയുടെ ആശംസകൾ അവരെ അറിയിച്ചു.

ട്രഷറർ അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകൾ യോഗം പാസ്സാക്കി.

കോവിഡ് വ്യാപനംമൂലം ശാഖയുടെ സാന്ത്വന പ്രവർത്തനങ്ങൾ മുന്നോട്ടു് കൊണ്ടു പോകുവാൻ സാധിക്കാതെ വന്ന കാര്യം സെക്രട്ടറി യോഗത്തെ അറിയിച്ചു

ശാഖയുടെ 2020-21 വർഷത്തെ A G M മെയ്‌ മാസം 30 ന് (30/05/21) നടത്തുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

കോവിഡ് വ്യാപനത്തിൻ്റെ സ്ഥിതിഗതികൾ വിലയിരുത്തിയും, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കൾ സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അനുസരിച്ച് മാത്രം A G M നടത്തിയാൽ മതിയെന്ന് യോഗത്തിൽ ധാരണയായി.

ക്ഷേമനിധി നടത്തി.

വൈസ് പ്രസിഡണ്ട് തന്റെ നന്ദി പ്രകടനത്തിൽ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച്‌ മീറ്റിങ്ങിനു വേണ്ടി സൗകര്യം ഒരുക്കിയ M G.മോഹനൻ പിഷാരോടിയുടെ കുടുബത്തിനോടുള്ള നന്ദിയും എടുത്തു പറഞ്ഞു.

സെക്രട്ടറി /സമാജം
ഇരിങ്ങാലക്കുട ശാഖ
21/04/21.

0

Leave a Reply

Your email address will not be published. Required fields are marked *