ഏപ്രിൽ മാസ കുടുംബസംഗമം 16-ന് തിരുമല പ്രണവത്തിൽ ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ വസതിയിൽ നടത്തി. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീകാന്ത് എല്ലാ അംഗങ്ങളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ. ജെ. സി. പിഷാരടി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. ട്രഷറർ കണക്ക് അവതരിപ്പിച്ചു.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് ഏപ്രിൽ 23-ന് തൃശ്ശൂരിൽ നടക്കുന്ന പ്രതിനിധിസഭ യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. മുരളീധരനും രമാദേവിക്കും നറുക്കെടുപ്പിലൂടെ ക്ഷേമനിധി ലഭിച്ചു.

പത്മാവതി, ശ്രീദേവി, ഹേമ എന്നിവർ വിഷുവുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിച്ചു. ശ്രീകാന്തും അനൂപും പാടിയ വേറിട്ട ഗാനങ്ങളും മികച്ച സ്വീകാര്യത നേടി. വിഷുവിനോടനുബന്ധിച്ച് ശാഖാ രക്ഷാധികാരി ശ്രീദേവി പിഷാരസ്യാർ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും വിഷുക്കൈനീട്ടം സമ്മാനിച്ചു.

വാർഷിക കേന്ദ്രയോഗം നടക്കുന്നതിനാൽ മെയ് മാസത്തിൽ യോഗം ചേരേണ്ടെന്നു തീരുമാനിച്ചു. കുടുംബസംഗമം എന്ന നിലയിൽ അടുത്ത പ്രതിമാസ യോഗം ജൂൺ മാസത്തിൽ ഡോ. ഉണ്ണികൃഷ്ണ പിഷാരടിയുടെ ചാന്ദ്‌നി, ദേവിനഗർ, പാൽക്കുളങ്ങരയിലെ വസതിയിൽ നടത്തുവാൻ തീരുമാനിച്ച് യോഗം പര്യവസാനിച്ചു.

1+

രെജിസ്ട്രേഷൻ, വിഷ്ണു സഹസ്രനാമം, നാരായണിയ പാരായണം , മാലകെട്ട് മത്സരം , എന്നിവയോടെ
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 23-ാമത് വാർഷികത്തിന് തുടക്കമായി.

പൊതുയോഗം ഇരിങ്ങാലക്കുട ശാഖാ പ്രസിഡണ്ട് ശ്രിമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ മാപ്രാണം തളിയക്കോണം ശ്രീകൃഷണ പുരം ക്ഷേത്രം ശങ്കര നാരായണ മണ്ഡപത്തിൽ വെച്ച് കൂടി. ശ്രീ P മോഹനൻ യോഗത്തിന് എത്തിയ വിശിഷ്ഠ അതിഥികളെയും മെംബർമാരെയും, കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ A. രാമചന്ദ്രപിഷാരോടി യോഗം ഉൽഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുസിപ്പാലിറ്റി 38 വാർഡ് മെംബർ ശ്രീമതി ലേഖ ഷാജനും, 39 വാർഡ് മെംബർ ശ്രീ ഷാജൂട്ടനും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. സമാജം മാസിക തുളസീദളത്തിന്റെ മാനേജർ ശ്രീ ആർ പി രഘുനന്ദനൻ, പിഷാരോടി സമാജം എഡുക്കേഷണൽ & വെൽഫെയർ സെക്രട്ടറി ഡോ. രാം കുമാർ, ദേവസ്വം ട്രസ്റ്റി T.V. വാസുദേവൻ നമ്പൂതിരി, ഗസ്റ്റ് ഹൗസ് സെക്രട്ടറി വി. പി.രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ശാഖാ സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും, ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.

ശാഖയിലെ മെംബർമാർക്കും, കുടുംബാംഗങ്ങൾക്കുമായി സൗജന്യ രക്ത പരി|ശോധാനാ ക്യാമ്പ് Dr. P. മധു MBBS, MD( Cardio) Astro Health Care ഉം Metro Polis ലാമ്പറട്ടറിയും ചേർന്ന് നടത്തി. ശാഖാ ലേഡീസ് വിങ് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ(തിരുവാതിരക്കളി, മോഹിനിയാട്ടം, കോലാട്ടം, സെമി- ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ് സിനിമാ ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ , നാടൻ പാട്ട് എന്നിവ വേദിയിൽ അരങ്ങേറി .

2023-24, 24-25 എന്നി രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പൊതുയോഗം അംഗീകരിച്ചു. ശ്രീമതി റാണി രാധാകൃഷണൻ വാർഷികത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡണ്ട് A. രാമചന്ദ്ര പിഷാരോടി , തുളസീദളം മാനേജർ ശ്രീ രഘുനന്ദനൻ, PE&W S സെക്രട്ടറി ഡോ-രാം കുമാർ ഗുരുവായൂർ ഗസ്റ്റ് ഹൗസ് സെക്രട്ടറി വി പി രാധാകൃഷ്ണൻ, വാർഷികത്തിന് വേണ്ട സ്ഥല സൗകര്യങ്ങൾ ചെയ്ത് തന്ന ദേവസ്വം ട്രസ്റ്റി TV. വാസുദേവൻ നമ്പൂതിരി , രക്ത പരിശോധനാ ക്യാമ്പിനു വേണ്ട സഹായങ്ങൾ ചെയ്ത് തന്ന ( Astro Health Care) Dr.P. മധു MBBS , MD( Cardio) അവർകൾക്കും സുധർമ്മ Lab staff നും ഒപ്പം വിവിധ കലാ പരി പാടി കളിൽ പ ങ്കെടു ത്ത കലാ പ്രതിഭക ൾക്കും , വാർഷികത്തിൽ പങ്കെടുത്ത എല്ലാ മെംബർമാർക്കും , കുടുബാംഗങ്ങൾക്കും, ക്ഷണിതാകൾക്കും നന്ദി രേഖപ്പെടുത്തി.

വിവിധ കലാ പരിപാടികളിൽ പങ്കെടുത്തവർക്ക് P E W S ട്രഷറർ രാജൻ പിഷാരോടിയും , ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദ രേശ്വരനും ചേർന്ന സമ്മാനദാനം നിർവ്വഹിച്ചു.
ദേശീയ ഗാനത്തോടെ യോഗം 4.00 മണിക്ക് അവസാനിച്ചു.

Pl click on the link below to see AGM photos.

https://samajamphotogallery.blogspot.com/2023/04/2023.html

Pl click on the link below to see the local news report of the AGM.

https://www.facebook.com/watch/?v=735095611420333&mibextid=RUbZ1f

സി.ജി.മോഹനൻ
സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖ
944 344 1065.

2+

സൗജന്യ രക്ത പരിശോധന ക്യാമ്പ് – ഇരിഞ്ഞാലക്കുട ശാഖ

ഇരിഞ്ഞാലക്കുട ശാഖ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി വരുന്നതറിയാമല്ലോ. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക കൈത്താങ്ങും നൽകാറുണ്ട്. ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങൾ പ്രമേഹം, കൊളെസ്ട്രോളിന്റെ ആധിക്യം, തൈറോയ്ഡ് എന്നീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണ്. ഇതെല്ലാം തുടക്കത്തിൽ തന്നെ കണ്ടു പിടിച്ചാൽ അനായാസേന ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗങ്ങളാണ്. ഇത്‌ മുന്നിൽ കണ്ടു കൊണ്ടു ഇരിഞ്ഞാലക്കുട ശാഖ അവരുടെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഒരു സൗജന്യ രക്ത പരിശോധന നടത്തുന്നു. ശാഖ അംഗമായ പെരുമ്പിള്ളിക്കാട് പിഷാരത്ത് Dr. പി. മധു(MBBS, MD, PHD(Cardio)വിന്റെ സഹായത്തോടുകൂടി അദ്ദേഹത്തിന്റെ സ്ഥാപനമായ Astro Health Care ഉം Sudharma Metropolis എന്ന പ്രസിദ്ധ സ്ഥാപനവും ചേർന്ന് ഒരുക്കുന്നതാണ്…

"സൗജന്യ രക്ത പരിശോധന ക്യാമ്പ് – ഇരിഞ്ഞാലക്കുട ശാഖ"

കോങ്ങാട് ശാഖ 2023 മാർച്ച് മാസ യോഗം

പിഷാരടി സമാജം കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 12-03-2023 രാവിലെ 11 മണിക്ക് ശ്രീ എം പി ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി കൂടി. യോഗത്തിൽ പത്തോളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ ശ്രീ കെ പി ഗോപാലകൃഷ്ണ പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീ കെ പി രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു പാലക്കാട് മുൻ ശാഖ പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ഭരണസമിതി യോഗത്തിലെ തീരുമാനം പ്രകാരം അടുത്ത രണ്ടു വർഷത്തേക്ക് ഉള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ആ ലിസ്റ്റ് കേന്ദ്രത്തിലേക്ക് അയക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ശ്രീ അച്ചുണ്ണി പിഷാരോടിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. 1+

"കോങ്ങാട് ശാഖ 2023 മാർച്ച് മാസ യോഗം"

പിഷാരോടി സമാജം പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗവും മുൻ കുലപതി കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപ്പതിനൊന്നാം പിറന്നാൾ അനുസ്മരണവും സംയുക്തമായി കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് ശാഖാ രക്ഷാധികാരി ശ്രീ എം. പി മുരളീധരന്‍റെ അദ്ധ്യക്ഷതയിൽ 26-03-2023 ഞായറാഴ്ച കാലത്ത് 10:30 AMനു ഗൃഹനാഥ ശ്രീമതി വത്സല ദീപം കൊളുത്തി ആരംഭിച്ചു.

മാസ്റ്റർ സന്ദീപിന്‍റെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി ഏവർക്കും വിശദമായി സ്വാഗതം ആശംസിച്ചു. അദ്ദേഹം യോഗത്തിന്റെ പ്രാധാന്യത്തെ പറ്റിയും പട്ടാമ്പി ശാഖയുടെ സന്മനസ്സിനെപ്പറ്റിയും പറയുകയും, കാരണവന്മാരുടെ ഓർമ്മ നില നിർത്താൻ ചെയ്തു വരുന്ന കാര്യങ്ങൾ വിശദീകരിയ്ക്കുകയും എല്ലാ വർഷവും പിറന്നാൾ അനുസ്മരണം നടത്തുമെന്നും ഏവരും സഹകരിയ്ക്കണമെന്നും പറഞ്ഞു. ഉദ്ഘാടകനായ പ്രൊഫസർ വാസുദേവ പിഷാരോടിയെ സദസ്സിന് പരിചയപ്പെടുത്തി.

ശാഖയിലെ അംഗം ശ്രീമതി വട്ടേനാട്ട് പിഷാരത്ത് കാർത്ത്യായനി പിഷാരസ്യാർ മേഴത്തൂർ മുതൽ കഴിഞ്ഞ യോഗ ശേഷം വിട്ടു പിരിഞ്ഞ എല്ലാ സമുദായാംഗങ്ങളുടേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊടിക്കുന്നത്ത് പിഷാരത്തെ മുതിർന്ന അംഗം അന്തരിച്ച രാമചന്ദ്ര പിഷാരോടിയെ അനുസ്മരിച്ചു മൌനപ്രാർത്ഥന നടത്തി.

വാദ്യം, ശരീര സംരക്ഷണം തുടങ്ങി വ്യത്യസ്തമായ മേഖലകളിൽ അവാർഡുകൾ ലഭിച്ച സമുദായാംഗങ്ങളെ അനുമോദിച്ചു. കൊടിക്കുന്നത്ത് പിഷാരത്ത് മുതിർന്ന അംഗം വാസുദേവ പിഷാരോടി ഉദ്ഘാടകനെ പൊന്നാട അണിയിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ, കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് യോഗം നടത്തുന്നതിന് നന്ദി പറയുകയും ഗുരുനാഥന്മാരെ ഓർക്കാൻ പറ്റിയ അവസരമാണിതെന്നും പറഞ്ഞു. എല്ലാവരും സ്വയം പരിചയപ്പെടുത്തി.

ഉദ്ഘാടകനായ പ്രൊഫസർ വാസുദേവപിഷാരോടി ഇത്തരമൊരവസരം ലഭിച്ചത് കർമ്മയോഗമാണെന്ന് പറഞ്ഞ് അച്യുത പിഷാരോടിയെയും നാരായണ പിഷാരോടിയെയും പറ്റി വിസ്തരിച്ച് പറഞ്ഞു. നാരായണ പിഷാരോടിയുടെ ഗുരുഭക്തിയെയും, അച്യുത പിഷാരോടിയുടെ ബ്രഹ്മചര്യം, സംസ്കൃത പാണ്ഡിത്യം എന്നിവയെയും പ്രതിപാദിച്ചു.സംസ്കൃത നിപുണന്മാരായ ബ്രഹ്മചാരികൾ സമാധാന കാംക്ഷികളാകുമെന്നതിന്‍റെ ഉദാഹരണമാണ് അച്യുത പിഷാരോടി എന്നും ഇവരുടെ ചരിത്രം തലമുറകൾക്ക് കൈമാറിക്കൊടുക്കണമെന്ന് ഓർമ്മിപ്പിയ്ക്കുകയും ചെയ്തു. സ്വന്തമായി രചിച്ച ഒരു കവിതയും ചൊല്ലി. ഭക്ഷണമുണ്ടാക്കലടക്കം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നതാണ് സ്വന്തമായി ചെയ്യുന്നതിനെക്കാൾ നല്ലത് എന്ന് പറയുകയും ചെയ്തു.

തുടർന്ന്, സർവ്വശ്രീ ടി പി വാസുദേവ പിഷാരോടി, എ പി രാമകൃഷ്ണൻ, ജി പി നാരായണൻ കുട്ടി, സി പി അച്യുതൻ, കെ പി പ്രഭാകരൻ , ടി ജി രവീന്ദ്രൻ, എൻ പി വിജയലക്ഷ്മി, അരവിന്ദാക്ഷൻ സേലം, ടി പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസകളും,അനുസ്മരണങ്ങളും പങ്കുവെച്ചു. സി പി അച്യുതൻ തൃശ്ശൂർ ശാഖയുടേയും, കെ പി പ്രഭാകരൻ കോങ്ങാട് ശാഖയുടേയും ആശംസകൾ കൂടി അറിയിച്ചു. അരവിന്ദാക്ഷൻ സേലം രസകരമായ ഒരു ലേഖനം അവതരിപ്പിച്ചു.

സെക്രട്ടറി വിശദമായി നന്ദി പ്രകാശിപ്പിച്ചു. കാര്യങ്ങൾ കൃത്യമായി വിശദീകരിയ്ക്കുകയും എല്ലാം മുന്നിൽ നിന്ന് പ്രാവർത്തികമാക്കുകയും ചെയ്യുന്ന ബാലകൃഷ്ണ പിഷാരോടിയ്ക്കും ഉദ്ഘാടനം ചെയ്ത പ്രഫസർക്കും, ആശംസകൾ നേർന്നവർക്കും, കൊടിക്കുന്നത്ത് പിഷാരത്ത് യോഗത്തിൽ പങ്കെടുത്തത് അഭിമാനമായി കണക്കാക്കിയ കുടുംബാംഗങ്ങൾക്കും, ഭക്ഷണമുണ്ടാക്കലടക്കം മറ്റുള്ള ശാഖാ മെമ്പർമാർക്കും നന്ദി പറഞ്ഞു.

യോഗം 12:30 ന് അവസാനിച്ചു. നാരായണീയത്തിലെ ‘സാന്ദ്രാനന്ദാവ ബോധാത്മക’ ശ്ലോകം എല്ലാവരും ഒന്നിച്ച് ചൊല്ലി. ശാഖാമീറ്റിങ്ങിന്‍റെ മറ്റു നടപടിക്രമങ്ങൾ അടുത്ത മീറ്റിങ്ങിലേക്ക് മാറ്റിയിരിയ്ക്കുന്നുവെന്നും ക്ഷേമനിധി ലേലം ചെയ്തുവെന്നും സെക്രട്ടറി അറിയിച്ചു. ഭക്ഷണ ശേഷം പിരിഞ്ഞു.
സെക്രട്ടറി
പട്ടാമ്പി

0

തൃശൂർ ശാഖയുടെ പ്രതിമാസ യോഗവും വല്ലച്ചിറ ട്രസ്റ്റ്‌ യോഗവും സംയുക്തമായി 19-03-23 ഞായറാഴ്ച്ച അഞ്ചേരി പിഷാരത്ത് ശ്രീമതി തങ്കം പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എല്ലാവരും ചേർന്ന് പ്രാർത്ഥന ചൊല്ലി.

കഴിഞ്ഞ മാസം ഈ ലോകം വിട്ടു പോയ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി.

ശ്രീ ജി. പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം എണ്പത്തിയാറാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഗൃഹനാഥൻ ഡോ. വി. പി ഗോപിനാഥൻ ഏവർക്കും സ്വാഗതമാശംസിച്ചു. സമാജം പ്രവർത്തനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായവും ആശയവും പങ്ക് വെച്ചു.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലും കണക്ക് ട്രഷറർ ശ്രീ ടി. പി ഗോപിയും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ മുളകുന്നത്കാവ് ശാഖ എന്ന പേരിൽ പ്രത്യേക ശാഖ വേണമെന്നുള്ള ദേശവാസികളുടെ അഭ്യർത്ഥന വന്നിട്ടുള്ള കാര്യം യോഗത്തെ അറിയിച്ചു. വല്ലച്ചിറ ട്രസ്റ്റിനെപ്പറ്റിയും പിരിവിനെ പറ്റിയും പൊതുവായി സൂചിപ്പിച്ചു. ശരീര സൗന്ദര്യ മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അയ്യൻ കുഴി പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും കാവല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാരുടെയും മകൻ ശ്രീകുമാർ പിഷാരോടിയെ പരിചയപ്പെടുത്തി.

ഡോ. വി പി ഗോപിനാഥിന്റെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് കേന്ദ്ര പ്രസിഡണ്ടും ശാഖാ വൈസ് പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി സമാജം പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഗസ്റ്റ് ഹൌസിൽ കുഴൽക്കിണർ സ്ഥാപിക്കുന്ന വിവരം അറിയിച്ചു. അംഗങ്ങളുടെ പ്രാതിനിധ്യം, സർഗ്ഗോത്സവം എന്നിവയെപ്പറ്റിയും സൂചിപ്പിച്ചു.കേന്ദ്രം നടത്തി വന്നിരുന്ന ക്ഷേമ നിധി അവസാനിച്ചു, പുതിയത് തുടങ്ങേണ്ടതിനെപ്പറ്റി ആലോചിക്കേണ്ടതുണ്ട്, കേന്ദ്ര വാർഷികം മേയ് മാസത്തിൽ കൊടകര വെച്ചാണ് നടക്കുന്നത് എന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

തുടർന്ന് ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ തൃശൂർ, മിസ്റ്റർ കേരള എന്നീ വിഭാഗങ്ങളിൽ മാസ്റ്റേഴ്സ് ഇനത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കാവല്ലൂർ പിഷാരത്ത് ശ്രീകുമാർ പിഷാരോടിയെ (തൃശൂർ ശാഖ അംഗം) ഡോ. വി. പി ഗോപിനാഥൻ പൊന്നാടയണിയിച്ച് ആദരിച്ചു. എല്ലാവരും ശ്രീകുമാറിനെ അഭിനന്ദിച്ചു. ശ്രീ ശ്രീകുമാർ സമുചിതമായി മറുപടി പറഞ്ഞു.

മരണാനന്തരച്ചടങ്ങുകളുടെ സുഗമമായ പ്രവർത്തന സൗകര്യം കണക്കിലെടുത്ത് ചെറിയൊരു ഉപസമിതി രൂപീകരിക്കുന്നത് നന്നായിരിക്കും എന്ന് ശ്രീ രാജേഷ് അഭിപ്രായപ്പെട്ടു.ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ ആസ്ഥാന മന്ദിരത്തിൽ ഇന്നോളം 65 പിണ്ഡവും പന്ത്രണ്ടോളം ശ്രാദ്ധവും നടന്ന വിവരം യോഗത്തെ അറിയിച്ചു. അത് വളരെ ഗംഭീരമായി, ആർക്കും പരാതികൾ ഇല്ലാതെ നടത്തി വരുന്ന തൃശൂർ ശാഖയെ അഭിനന്ദിക്കുന്നുവെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്നവർ പ്രതിഫലമില്ലാതെ എല്ലാവരും സേവനങ്ങൾ ആണ് നടത്തി വരുന്നത്, ഉപസമിതി ചിന്തിക്കാവുന്നതാണ് എന്നും അഭിപ്രായപ്പെട്ടു. ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ശാഖകൾ ചെറിയൊരു തുക സമാജത്തിലേക്ക് കൂടി അടക്കുക എന്നൊരു തീരുമാനം കോങ്ങാട്, പട്ടാമ്പി ശാഖകൾ നടപ്പിലാക്കിയിട്ടുണ്ട്. തൃശൂർ ശാഖയും അതേപ്പറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കണം. ഇപ്പോൾ ചടങ്ങുകൾക്ക് വാങ്ങുന്ന തുകയിൽ 4000 രൂപ സ്ഥല വാടകയായി എഡ്യൂക്കേഷണൽ &വെൽഫെയർ സൊസൈറ്റിയിൽ ആണ് അടക്കുന്നത് എന്നും അറിയിച്ചു.

സമാജം നടത്തി വരുന്ന പ്രവർത്തനങ്ങളെപ്പറ്റിയും ശ്രീ ഹരി കൃഷ്ണൻ വിശദീകരിച്ചു. കാലാനുസൃത വികസനങ്ങൾ നമുക്കും ആവശ്യമുണ്ട്. അതിനുള്ള ശ്രമങ്ങൾ കൂടി തുടങ്ങേണ്ടതുണ്ട്. കുടുംബക്കൂട്ടായ്മകൾക്ക് പ്രാധാന്യം കൊടുക്കണം.മുളകുന്നത്ത്കാവ് ശാഖ രൂപീകരണത്തിന്റെ കാര്യം എല്ലാവരും കൂടി ചർച്ച ചെയ്ത് കേന്ദ്രവുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ട വിഷയമാണ് എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. കലാവിഭാഗം പോലെ നമുക്ക് ഒരു സ്പോർട്സ് വിഭാഗം കൂടി ഉണ്ടാവേണ്ടതുണ്ട്.

തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ സി. പി അച്യുതൻ ചടങ്ങ്ദിവസങ്ങളിൽ സ്ഥലം വൃത്തിയാക്കാൻ ആരെയെങ്കിലും ഏൽപ്പിക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടു. അംഗത്വ സംഖ്യ കൂട്ടുന്നതിനെ പറ്റി കൂടി ചിന്തിക്കണം എന്ന് ഡോ. വി. പി ഗോപിനാഥൻ സൂചിപ്പിച്ചു. സെൻസസ്, തൃശൂർ ശാഖയുടെ പുതിയ ഡയറക്ടറി തയ്യാറാക്കൽ എന്നിവയെ പറ്റി ശ്രീ ശ്രീധരൻ (മുരളി) വിശദീകരിച്ചു. ചർച്ചയിൽ ശ്രീ കെ. പി ബാലകൃഷ്ണൻ, ശ്രീ വി പി ബാലകൃഷ്ണൻ, ദാമോദരൻ,ശ്രീ രഘു നന്ദനൻ തുടങ്ങി പലരും സംസാരിച്ചു.

ശാഖയുടെ പുതിയ ടെലിഫോൺ ഡയറക്ടറി നിർമ്മിക്കാനുള്ള ഉത്തരവാദിത്തം ശ്രീ സി പി അച്യുതനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ശ്രീ എ. രാമചന്ദ്ര പിഷാരോടി, ശ്രീ വിനോദ് കൃഷ്ണൻ, ശ്രീ ഗോപൻ പഴുവിൽ എന്നിവരെ കൂടി ഡയറക്ട്റി തയ്യാറാക്കുന്നതിനു വേണ്ടി ഉൾപ്പെടുത്തി.

മരണാനന്തരച്ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ ശ്രീ സി. പി അച്യുതൻ, ശ്രീ കെ. പി ഗോപകുമാർ, ശ്രീമതി രഞ്ജിനി ഗോപി എന്നിവരടങ്ങുന്ന ഉപ സമിതി രൂപീകരിച്ചു.

ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന തീർത്ഥ, വിനോദ യാത്രകളിൽ പങ്കെടുക്കുന്നവർക്ക് ആശ്വാസം പകർന്നു കൊണ്ട് 500 രൂപ വീതമുള്ള ഒരു പ്രതിമാസ ഫണ്ട് പദ്ധതി തുടങ്ങാൻ തീരുമാനിച്ചു. ശ്രീ കെ. പി ഗോപകുമാറിനെ അതിന്റെ ചുമതല ഏൽപ്പിച്ചു.

മുളകുന്നത്ത് കാവ് ശാഖ രൂപീകരണത്തിനായി തൃശൂർ ശാഖ സമ്മതം നല്കാനും അവിടെയുള്ള 25 അംഗങ്ങളുടെ ഒപ്പോടെയുള്ള അപേക്ഷ കേന്ദ്രത്തിനു സമർപ്പിക്കണമെന്ന് അവരെ അറിയിക്കാനും തീരുമാനമായി. ഈ വിവരം അറിയിക്കാൻ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണനെ ചുമതലപ്പെടുത്തി.

മേയ് 21 ന് നടക്കുന്ന കേന്ദ്ര വാർഷിക പൊതു യോഗത്തിന്റെ ഭാഗമായി ഏപ്രിൽ 23 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിലേക്ക് എത്രയും പെട്ടെന്ന് ശാഖയുടെ പ്രതിനിധി ലിസ്റ്റ് കൊടുക്കണമെന്ന് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി അറിയിച്ചു.

ക്ഷേമ നിധി നടത്തി.

വല്ലച്ചിറ ട്രസ്റ്റ്‌

തുടർന്ന് നടന്ന വല്ലച്ചിറ ട്രസ്റ്റ്‌ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ട് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി കഴിഞ്ഞ പ്രാവശ്യത്തെ മിനിറ്റ്സ് റിപ്പോർട്ട് വായിച്ചു.

ട്രസ്റ്റ്‌ പ്രവർത്തനങ്ങൾ കേന്ദ്ര ഭരണ സമിതിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ചർച്ചയിൽ ശ്രീ കെ. പി ഗോപകുമാർ,ശ്രീ വി. പി ബാലകൃഷ്ണൻ, ഡോ. വി. പി ഗോപിനാഥൻ, ശ്രീ കെ. പി ബാലകൃഷ്ണൻ, ശ്രീ കെ. പി ഹരികൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു.

ഏപ്രിൽ മാസത്തെ യോഗം 16-04-2023 ഞായറാഴ്ച്ച വൈകീട്ട് 3.30 ന് ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

വിലാസം.
“ചൈതന്യ”, രാമപുരം പിഷാരം
രാമപുരം ശ്രീരാമക്ഷേത്രത്തിന് സമീപം,
പുലക്കാട്ടുകര റോഡ്,
മണലി, തൃശൂർ 680301

ശ്രീ സി. പി അച്ചുതന്റെ നന്ദിയോടെ യോഗം 6 ന് അവസാനിച്ചു.

വൈസ് പ്രസിഡണ്ട്

എ. രാമചന്ദ്ര പിഷാരോടി

1+

പാലക്കാട് ശാഖയുടെ മാർച്ച് മാസം യോഗം 19-03-23ന് അഡ്വക്കേറ്റ് എസ് എം ഉണ്ണികൃഷ്ണന്റെ ഭവനമായ ചെന്താമരയിൽ വച്ച് നടത്തി. ഗൃഹനാഥ ശ്രീമതി ഹേമ ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമൻകുട്ടി, ശ്രീമതി കുമാരി ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഈശ്വര പ്രാർത്ഥന നടത്തി.

ഗൃഹനാഥൻ യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു.അതിന്നു ശേഷം പുരാണ പാരായണം വളരെ ഭംഗിയായി നടത്തുകയുണ്ടായി. നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

കഴിഞ്ഞ ഒരു മാസത്തെ ശാഖ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. ശാഖയിലെ ഒരു മെമ്പർക്ക് സാമ്പത്തിക സഹായം എത്തിച്ചു തന്ന ട്രസ്റ്റിനെയും അത് സാദ്ധ്യമാക്കി തന്ന കേന്ദ്രത്തിനെയും ഏവരും അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പാലക്കാട് ശാഖയുടെ ബാക്കിയുള്ള വരിസംഖ്യ കൂടി മാർച്ച് 31ന് അകം അടച്ചു തീർക്കണമെന്ന് ഉദ്ദേശിക്കുന്നുവെന്ന് സെക്രട്ടറി അറിയിച്ചു. പാലക്കാട് ശാഖ ഈ വർഷം കഴിയുന്ന വിധം പരസ്യങ്ങൾ ശേഖരിച്ച് തുളസീദളത്തിന് അയച്ചുകൊടുത്തിട്ടുണ്ട് എന്ന് യോഗത്തിൽ പറയുകയുണ്ടായി.

സുഭാഷിതം പരിപാടിയിൽ ശ്രീ കെ. പി. രാധാകൃഷ്ണൻ വാദ്യ വായനകളും അവയിൽ പ്രധാനികളുടെ സ്ഥാനങ്ങളും, പ്രത്യേകതകളും വിവരിച്ചത് സദസ്സിന് ഇഷ്ടമായി. അദ്ദേഹത്തിൻറെ ഒരു ഗാനവും സദസ്സിന് ആസ്വാദ്യകരമായി. സുഭാഷിതം പരിപാടിയിൽ തന്നെ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃതം ശ്ലോകങ്ങൾ ഉദ്ധരിച്ച അർത്ഥം വിവരിച്ചു. അതിനുശേഷം ശ്രീമതി സതീ രാമചന്ദ്രൻ ശുകപുരം മഠം, ഗ്രാമത്തിൻ്റെ ചരിത്രം, വിവിധ താവഴികളുടെ വിവരങ്ങൾ, പടിപടിയായ വളർച്ച, ഇന്നത്തെ സ്ഥിതി, മുതലായ വിവരങ്ങൾ ഒരു പ്രസന്റേഷൻ രൂപത്തിൽ അവതരിപ്പിച്ചു. ഈ പ്രസന്റേഷനിലൂടെ ഒരു പൂർണ്ണരൂപം സദസ്സിന് മനസ്സിലാക്കി കൊടുക്കാൻ ശ്രീമതി സതിക്ക് കഴിഞ്ഞു. എല്ലാവരും ഈ പരിശ്രമത്തെ അഭിനന്ദിച്ചു.

ക്ഷേമനിധി നടത്തി.

ഗൃഹനാഥ ശ്രീമതി ഹേമ ഉണ്ണികൃഷ്ണനും അഡ്വ. എസ് എം ഉണ്ണികൃഷ്ണനും ഏവർക്കും ശീതളപാനീയങ്ങളും പലഹാരങ്ങളോടുകൂടിയ ചായ സൽക്കാരവും നടത്തി. വേനലിന്റെ ആധിക്യം കൂടിവരുന്നതിനാൽ ഏപ്രിൽ, മെയ് മാസത്തെ മീറ്റിങ്ങുകൾ ഗൂഗിൾ മീറ്റ് വഴി നടത്താമെന്ന് തീരുമാനിച്ചു. ശ്രീ T P ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം ആറുമണിക്ക് സമംഗളം അവസാനിച്ചു..

1+

കൊടകര ശാഖയുടെ 2023 മാര്‍ച്ച് മാസത്തെ യോഗം 19-03-2023 ഞായറാഴ്ച 3 മണിക്ക് കാവല്ലൂര്‍ പിഷാരത്ത് ശ്രീമതി ശോഭന പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് ചേര്‍ന്നു.

കാവല്ലൂര്‍ പിഷാരത്ത് ശ്രീ. സുനിലിന്‍റേയും സംഗീതയുടേയും കുട്ടികളായ കുമാരിമാര്‍ സമീരയുടേയും സഞ്ജനയുടേയും പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. കാവല്ലൂർ പിഷാരത്ത് കൃഷ്ണൻകുട്ടി പിഷാരോടി ഭക്തി നിർഭരമായി ഹൃദിസ്ഥമാക്കിയ നാരായണീയം പാരായണം ചെയ്തത് ഏറെ സന്തോഷം നൽകി.

കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ ശാഖാ അംഗമായിരുന്ന തൃക്കൂര്‍ പിഷാരത്ത് സുരേഷിന്‍റേയും മറ്റ് പിഷാരോടി സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥക്കു വേണ്ടി മകന്‍ ശ്രീ. സുനില്‍ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

മുന്‍ പ്രസിഡണ്ട് ശ്രീ ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ശാഖാ വാർഷികം, കേന്ദ്ര വാർഷികം, വരിസംഖ്യ പിരിവ് എന്നിവയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു .

കുമാരിമാർ സമീരയുടേയും സഞ്ജനയുടേയും ചടുലതയോടെയുള്ള സിനിമാറ്റിക്ക് ഡാന്‍സ് സദസ്സ് ഹര്‍ഷാരവത്തോടെ ആസ്വദിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. അവതരിപ്പിച്ച മുൻ മാസത്തെ റിപ്പോര്‍ട്ടും ഖജാൻജി ശ്രീ ടി ആർ ജയൻ അവതരിപ്പിച്ച കണക്കുകളും വിശദീകരണങ്ങൾക്ക് ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.

2022-23 ലേക്കുള്ള മുഴുവന്‍ കേന്ദ്ര വിഹിതങ്ങളും നൽകിയതായി ട്രഷറർ അറിയിച്ചു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.തൊട്ടടുത്ത നടക്കുന്ന ശാഖാ യോഗങ്ങളില്‍ പോലും പങ്കെടുക്കാത്ത സാഹചര്യത്തിന് വിപരീതമായി ആ പ്രദേശത്തെ എല്ലാ കുടുംബങ്ങളില്‍ നിന്നും അംഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായതിന് പ്രത്യേകം അഭിനന്ദനം അറിയിച്ചു. മുന്‍കാലങ്ങളിലുണ്ടായ ചെറിയ വിഷമതകള്‍ മൂലം ശാഖയില്‍ നിന്നും വിട്ടു നിന്നിരുന്നവര്‍ കൂടി ശാഖ യോഗത്തില്‍ സജീവ സാന്നിധ്യം അറിയിച്ചതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ശാഖയിലുണ്ടാകുന്ന പ്രത്യേക ആഘോഷങ്ങള്‍ക്ക് ശാഖയിലേക്ക് അറിയിപ്പുണ്ടാക്കുന്നതിന് ഏവരും ശ്രമിക്കണമെന്നും ഇത് കൂടുതല്‍ കൂട്ടായ്മ വളര്‍ത്തുമെന്നും അഭിപ്രായപ്പെട്ടു. ഇത്തരം ആഘോഷങ്ങള്‍ അറിയിക്കുന്നതില്‍ ഏതെങ്കിലും വിധത്തിലുള്ള ഒഴിവാക്കലുണ്ടായാലും മരണ വിവരം ഏറ്റവും പെട്ടെന്ന് തന്നെ ശാഖാ നേതൃത്വത്തെ അറിയിക്കുന്നതിന് ശ്രമിക്കണമെന്നും, ആയതില്‍ ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഒപ്പം അടിയന്തിരമായി വരുന്ന ആവശ്യങ്ങളും അറിയിക്കുന്ന മുറക്ക് പരമാവധി സാധ്യമാകുന്ന രീതിയില്‍ പരിഗണിക്കുന്നത് നമ്മുടെ ബന്ധങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് സഹായകമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

വരിസംഖ്യ വളരെ കുറച്ച് പേര്‍ മാത്രമേ ലഭ്യമാക്കാനുള്ളൂ എന്നതും ആയത് ലഭ്യമാക്കുന്നതിന് പരിശ്രമം നടത്തുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഗൃഹസന്ദർശനങ്ങൾ തുടരുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. മേയ് 21 ന് നടത്താനുദ്ദേശിക്കുന്ന കേന്ദ്ര – ശാഖ വാര്‍ഷിക നടത്തിപ്പിന് വിവിധ വിഭാഗങ്ങള്‍ക്കായി ഓരോരുത്തര്‍ക്ക് പ്രത്യേകം ചുമതലയേല്‍പ്പിക്കുന്നതിന് തീരുമാനിച്ചു. വാര്‍ഷികത്തിലേക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് താല്‍പര്യമുള്ളവര്‍ മുന്നേ കൂട്ടി പേര് വിവരം സെക്രട്ടറിക്ക് കൈമാറുന്നതിന് യോഗം നിര്‍ദ്ദേശിച്ചു.

രണ്ട് ഡിവിഷൻ ക്ഷേമനിധികളും ഇത് വരെയുള്ള കിഴിവ് കൂടി ഉള്‍പ്പെടുത്തി രണ്ട് നറുക്ക് ലേലം ചെയ്തു നൽകി.

2023 ഏപ്രില്‍ മാസത്തെ യോഗം 16-04-2023 ഞായറാഴ്ച 3 മണിക്ക് കോടാലി ദേശത്ത് വല്ലച്ചിറ പിഷാരത്ത് ശ്രീ വി.പി. നന്ദകുമാറിന്‍റെ ഭവനമായ ശ്രീനന്ദനത്തില്‍ വച്ച് ചേരുന്നതിന് തീരുമാനിച്ചു

ശ്രീ കെ.പി. മോഹനന്‍ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു.

എല്ലാവരും ഒത്തു ചേർന്ന സൗഹൃദ സംഗമമായ ഫോട്ടോ സെഷന് ശേഷം യോഗം 5.10 ന് അവസാനിച്ചു.

1+

ചൊവ്വര ശാഖ 2023 മാർച്ച്‌ മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 19-03-23ഞായറാഴ്ച 3.30PMന് നായത്തോട് ശ്രീ ദാമോദര പിഷാരടിയുടെ വസതിയായ ഗോവർധനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി കുസുമത്തിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ നമ്മെ വിട്ടു പോയ ശ്രീ മോഹന പിഷാരടി (മേക്കാട് ), ശ്രീമതി ശാരദ പിഷാരസ്യാർ (ചൊവ്വര ) മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ ദാമോദര പിഷാരടി ഏവർക്കും സ്വാഗതം പറഞ്ഞു. തുടർന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പുരോഗതിയിൽ നായത്തോട് പിഷാരത്തിനുള്ള പങ്കിനെ പറ്റി പറഞ്ഞു. പുതുതായി ഇവിടെ വന്നു താമസിക്കുന്ന ശ്രീ വേണുദാസ്, ശ്രീ…

"ചൊവ്വര ശാഖ 2023 മാർച്ച്‌ മാസ യോഗം"