ഇരിങ്ങാലക്കുട ശാഖ 2023 സെപ്തംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെസെപ്തംബർ മാസത്തെ കുടുംബയോഗം 17/9/23 ന് 3.00PMനു കാറളം ശ്രീ കെ.പി. മോഹൻ ദാസിന്റെ വസതിയായ THREE BUNGLOWS ൽ വെച്ച് കൂടി.

ശ്രീമതി ഗിരിജാ മോഹൻ ദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ ശ്രീ കെ.പി. മോഹൻദാസ് യോഗത്തിന് എത്തിചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ഉപക്രമ വാക്കുകളിൽ വെബ്‌സൈറ്റ് വഴി നടത്തിയ ഓണം പ്രോഗ്രാം വളരെ നന്നായിരുന്നതായി അഭിപ്രായപ്പെട്ടു. ശാഖയിൽ നിന്ന് വിദ്യാഭ്യാസ അവാർഡ് കിട്ടിയ ( ശ്രീതു മുകുന്ദൻ , അഭിഷേക് അശോകൻ , അനുശ്രി ഹരികുമാർ) എന്നിവരെ അനുമോദിക്കുകയും , അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
പിഷാരോടി സമാജം കോങ്ങാട് ശാഖ നൽകി വരുന്ന ഈ വർഷത്തെ തുളസി അവാർഡ് കിട്ടിയ മനോജ് എസ് പിഷാരോടിക്ക് ഇരിങ്ങാലക്കുട ശാഖയുടെ പ്രത്യേക അഭിനന്ദനങ്ങളും , ആശംസകളും അറിയിച്ചു. 24/9/23 ന് നടക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിന് അവാർഡ് കിട്ടിയ കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി പ്രത്യേകം ഓർമ്മപ്പെടുത്തി.

24/9/23 ലെ PE&WS വിദ്യാഭ്യാസ അവാർഡ് ചടങ്ങിന്റെ വിശദ വിവരങ്ങൾ PE&WS ട്രഷറർ ശ്രീ രാജൻ പിഷാരോടി യോഗത്തിൽ പങ്കുവെച്ചു. ശാഖയുടെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച താണ്ണിശ്ശേരി മോഹനൻ പിഷാരോടിയുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്ക് EXCUTIVE COMMITTEE MEMBER ആയി കാട്ടൂർ ഉള്ള അശോകനെ യോഗം തിരഞ്ഞെടുത്തു.

സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ മിനിട്ടുസും , പ്രവർത്തന റിപ്പോർട്ടും, ട്രഷറർ തയ്യാറാക്കിയ വരവ്, ചിലവു് കണക്കുകളും യോഗം പാസ്സാക്കി. 2023-24 വർഷത്തെ വരിസംഖ്യ പിരിവ് തുടങ്ങിയെന്നും കുറച്ചുപേർ തന്ന വിവരവും ബാക്കിയുള്ള മെംബർമാർ വരിസംഖ്യ ശാഖയുടെ Bank Account ലേക്ക് TRANSFER OR DEPOSIT ചെയ്യണമെന്ന് ട്രഷറർ യോഗത്തെ അറിയിച്ചു. PET2000 പെൻഷൻ ഫണ്ടിലേക്ക് ശാഖയുടെ വിഹിതമായ 25,000/- രൂപ ഈ മാസം തന്നെ അയച്ചു കൊടുക്കുവാനും യോഗം തീരുമാനിച്ചു. PET പെൻഷൻ ഫണ്ടിലേക്ക് ഉദാരമായ സംഭാവനകൾ നൽകിയ ശാഖയിലെ മെംബർമാർക്ക് സെക്രട്ടറി പ്രത്യേകം നന്ദി അറിയിച്ചു. ശാഖ സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ വിനോദയാത്ര ഒക്ടോബർ ആദ്യ വാരത്തിൽ നടത്തുവാനും അതിന് വേണ്ട എല്ലാ സൗകര്യങ്ങളും സെക്രട്ടറിയും , ട്രഷററും ചേർന്ന് തയ്യാറാക്കി മെംബർമാരെ ശാഖയുടെ വാട്സ് ആപ് ഗ്രൂപ്പ് വഴി അറിയിക്കുവാനും യോഗം ചുമതലപ്പെടുത്തി.
ക്ഷേമനിധി നടത്തി.
മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് മീറ്റിങ്ങിന് വേണ്ട എല്ലാ വിധ സൗകര്യവും ചെയ്ത് തന്ന ഗിരിജാ മോഹൻ ദാസ് കുടുംബത്തിനും വി.പി. രാധാകൃഷണൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.45 ന് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

1+

Leave a Reply

Your email address will not be published. Required fields are marked *