കോട്ടയം ശാഖ വാർഷിക പൊതു യോഗവും ഓണാഘോഷവും 2023

ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും 2023 സെപ്റ്റംബർ 10നു ഏറ്റുമാനൂർ ബ്രാഹ്മണ സമൂഹം ഹാളിൽ വെച്ച് നടന്നു. 10 മണിക്കു ശാഖ രക്ഷാധികാരി ശ്രീ മധുസൂദനൻ പതാക ഉയർത്തി. രക്ഷാധികാരി ശ്രീ സുരേന്ദ്ര പിഷാരടി നിലവിളക്കു തെളിയിച്ചു വാർഷികാഘോത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സാവിത്രി പിഷാരസ്യാരും വത്സല പിഷാരസ്യാരും നാരായണീയ പാരായണം നടത്തി. ദേവിദത്ത, പല്ലവി എന്നിവരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം സെക്രട്ടറി ഗോകുലകൃഷ്ണൻ ഓണാഘോഷത്തിനു എത്തിയ എല്ലാ ശാഖാംഗങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്തു.

കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാ ശാഖ അംഗങ്ങളുടെയും വിയോഗത്തിൽ യോഗം അനുശോചിച്ചു.

പ്രസിഡണ്ട് ഏറ്റുമാനൂർ അശോക് കുമാർ അദ്ധ്യക്ഷ പ്രസംഗം നടത്തി. നാലു വർഷങ്ങൾക്കു ശേഷം നടക്കുന്ന ശാഖയുടെ വാർഷികാഘോഷത്തിനു വളരെയധികം കുടുംബാംഗങ്ങൾ എത്തി ചേർന്നതിൽ ഹൃദയംഗമായ സന്തോഷം രേഖപ്പെടുത്തി. തുടർന്ന് മുതിർന്ന ശാഖാംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു.

2022-23ലെ വാർഷിക റിപ്പോർട്ട് സെക്രട്ടറി KP ഗോകുലകൃഷ്ണൻ അവതരിപ്പിച്ചു. കണക്ക് ട്രഷറർ MS അജിത്കുമാർ അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും ചർച്ചകൾക്ക് ശേഷം യോഗം പാസ്സാക്കി.

2023ൽ 10ലും +2വിലും ഉന്നത വിജയം നേടിയ ശാഖ അംഗങ്ങളുടെ കുട്ടികൾക്ക് ശാഖയുടെ സ്കോളർഷിപ്പുകൾ, KPK പിഷാരസ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പ്, KP അശോക് കുമാർ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവ KP ഗീത നൽകി. AR ദേവകുമാർ, NA കേശവ പിഷാരടി, സുദേവ പിഷാരടി, CK കൃഷ്ണ പിഷാരടി, K ഭരത പിഷാരടി, AP മധു, MS അരുണ്കുമാർ, ദേവി മോഹൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

എല്ലാ ശാഖ അംഗങ്ങളുടെയും ഭവനം സന്ദർശിക്കുവാൻ സഹകരിച്ച ഭരണ സമിതി അംഗങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി. അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ ശാഖ അംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി തയ്യാറാകുമെന്നു സെക്രട്ടറി യോഗത്തെ അറിയിച്ചു.

ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പിന് ശേഷം കലാപരിപാടികൾക്ക് തുടക്കമായി. അമ്പിളി, കവിത, ശ്രീദേവി, ജയശ്രീ, വിദ്യ, സുചിത്ര, ആരതി, മേഘ, ശ്രീഭദ്ര, ദേവിദത്ത എന്നിവർ തിരുവാതിരക്കളി അവതരിപ്പിച്ചു. വീണയുടെ മധുര ഗാനവും തുടർന്ന് നിരഞ്ജന, കൃഷ്ണ എന്നിവരുടെ ചടുലമായ നൃത്ത ചുവടുകൾക്കു ശേഷം കുട്ടികളുടെ പാട്ടും ഡാൻസും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

അമ്പിളിയുടെയും മേഘയുടെയും നേതൃത്വത്തിൽ നടന്ന മത്സരങ്ങളിലും ഗ്രൂപ് ഡാൻസിലും പ്രായഭേദമന്യേ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു.

AR പ്രവീണിന്റെ കൃതജ്ഞതയോടെ വാർഷിക യോഗത്തിനു തിരശ്ശീല വീണു.

 

Please click on the link below to view the photos of the event.

https://samajamphotogallery.blogspot.com/2023/09/2023_19.html

Please click on the link below to view the video.

0

Leave a Reply

Your email address will not be published. Required fields are marked *