കൊടകര ശാഖ 2023 സെപ്റ്റംബർ മാസ യോഗവും സൗഹൃദോണവും

കൊടകര ശാഖയുടെ 2023 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2023 എന്ന ഓണാഘോഷവും 24.09.2023 ഞായറാഴ്ച രാവിലെ 9.30 മുതൽ പുലിപ്പാറക്കുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷപൂർവ്വം നടത്തി.
കൂട്ടായ്മയുടെ പ്രതീകമായ പൂക്കളം ഒരുക്കി ആഘോഷദിനം ആരംഭിച്ചു. ശ്രീമതി ജയ രാജന്റെ പ്രാർത്ഥനക്കും
മാസ്റ്റർ ശ്രീരാം രൂപേഷിന്റെ നാരായണീയ പാരായണത്തിനും ശേഷം നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെയും മറ്റ് പ്രശസ്ത- അപ്രശസ്തരുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.
ശ്രീ രാജൻ സിതാര ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. വിവിധ തിരക്കിൽ ഗൃഹ സന്ദർശനങ്ങൾ ഇല്ലാതിരുന്നിട്ടും നവമാധ്യമ കൂട്ടായ്മയിലൂടെ കോർഡിനേഷൻ ചെയ്ത് ഏവരും ഒത്തു ചേർന്നത് ശാഖയുടെ യഥാർത്ഥ വിജയം ആണെന്ന് അഭിപ്രായപ്പെട്ടു. ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മുൻ പ്രസിഡണ്ട് ശ്രീ കെ എ പിഷാരോടി, ശാഖ രക്ഷാധികാരി ശ്രീ ശ്രീധര പിഷാരോടി, ശാഖ മുൻ പ്രസിഡണ്ടുമാർ ശ്രീ വി പി രാഘവൻ, ശ്രീ കെ പി രവീന്ദ്രൻ എന്നിങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം ഏറെ സന്തോഷപ്രദമായിരുന്നു. ഏവരും ചേർന്ന് ഓണാഘോഷത്തിന് മാറ്റായി ഭദ്രദീപം തെളിച്ചു.

സെക്രട്ടറി രാമചന്ദ്രൻ ടി പി ആഗസ്റ്റ് മാസ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് ജോയിന്റ് സെക്രട്ടറി ശ്രീ സി കെ സുരേഷിന്റെ നന്ദിയോടെ യോഗ നടപടി അവസാനിപ്പിച്ചു.

തുടർന്ന് വർണ്ണാഭമായ പരിപാടികളോടെ ഓണാഘോഷം എവരും ചേർന്ന് ഗംഭീരമാക്കി. തീർത്ഥ പീയൂഷ്‌, ആദിദേവ് പീയൂഷ്, ധനജ്ഞയ് പ്രശാന്ത്, സതി മണികണ്ഠൻ, ഗോപാലപിഷാരോടി, പ്രസന്നൻ, അങ്കിത രാജു, ജയശ്രീ രാജൻ എന്നിവരുടെ കവിതകൾ, ഗാനങ്ങൾ, ഭജൻ എന്നിവക്ക് പുറമെ ശ്രീ രാജൻ സിതാര, ശ്രീ കെ. പി. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സ്കിറ്റ്, ഭൂരിഭാഗം വനിതകളും ഒന്നിച്ചു പങ്കെടുത്ത തിരുവാതിരക്കളി, കുട്ടികളും വലിയവരും ഒത്തുചേർന്ന കോൽക്കളി, ഓണംകളി, കാർത്തിക ടീമിന്റെ ഫ്യൂഷൻ ഡാൻസ് എന്നിങ്ങനെ പരിപാടികൾ ഉച്ചക്കുണ്ടായ വിഭവ സമൃദ്ധ സദ്യ പോലെ പ്രിയങ്കരമായി. തുടർന്ന് നടന്ന മിഠായി പെറുക്കൽ, ജലപാനം, പഴം തീറ്റ, കസേരകളി, സ്പൂൺ നാരങ്ങ ഓട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പ്രായഭേദമന്യേ ഏവരും ഏറെ ഉഷാറോടെ പങ്കെടുക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇതുപോലുള്ള കൂട്ടായ്മ ആഘോഷം ഇടയ്ക്കിടെ വേണമെന്നും അത് ഏറെ ഊർജ്ജമാകുമെന്നും ഏവരും അഭിപ്രായപ്പെട്ടു. കേന്ദ്ര അവാർഡ് സമ്മേളനവും, അപ്രതീക്ഷിതമായി ശാഖയിലെ ഒരു കുടുംബത്തിൽ ഒരു പിറന്നാൾ ആഘോഷവും ഉള്ളതിനാൽ അല്പം അംഗബലം കുറഞ്ഞെങ്കിലും പൊതുയോഗത്തോടൊപ്പമായിരുന്നു ഏവരുടെയും സാന്നിദ്ധ്യം എന്നത് ഏറെ സന്തോഷം നൽകി.
ഒരു സുന്ദര ദിനം സമ്മാനിച്ച്, അടുത്ത മാസത്തെ യോഗം 15.10.2023 ഞായറാഴ്ച 3PMനു ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള തിരുവത്ര പിഷാരത്ത് ശ്രീ. ടി. പി. വിജയന്റെ ഭവനത്തിൽ ചേരുന്നതിന് തീരുമാനിച്ച്, ഏവരും 5 മണിക്ക് പിരിഞ്ഞു.

Please click on the link below to view photos of the event.

https://samajamphotogallery.blogspot.com/2023/09/2023_77.html

Please click on the link below to see the video.

0

One thought on “കൊടകര ശാഖ 2023 സെപ്റ്റംബർ മാസ യോഗവും സൗഹൃദോണവും

  1. ഏവരുടെയും ഒത്തൊരുമയോടെ ഏറെ സന്തോഷം പകർന്ന ദിനം….. ധന്യം…..
    കൂടെ നിന്നവർക്കെല്ലാം ഒരായിരം നന്ദി…… 🥰🥰🥰

    0

Leave a Reply

Your email address will not be published. Required fields are marked *