പാലക്കാട് ശാഖയുടെ പതിനെട്ടാം വാർഷികവും ഓണാഘോഷവും 2023

പാലക്കാട് ശാഖയുടെ പതിനെട്ടാം വാർഷികവും ഓണാഘോഷവും 17-09-23 ന് ശ്രീ ചാത്തു മുത്തിക്കാവ് ഭഗവതി ക്ഷേത്രം (സപ്താഹം ഹാൾ) കല്ലേകുളങ്ങരയിൽ വച്ച് നടത്തി.

രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു . കുമാരിമാർ ഗോപിക, മാളവിക എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗം പത്തുമണിക്ക് ആരംഭിച്ചു. സെക്രട്ടറി ശ്രീ വി പി മുകുന്ദൻ വാർഷികത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ട അതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. ദീപ പ്രോജ്ജ്വലനം കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരടിയും മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ശാഖ ഭാരവാഹികളും ചേർന്ന് നടത്തി.

ശാഖാ പ്രസിഡണ്ട് ശ്രീ എപി ഉണ്ണികൃഷ്ണൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അന്തരിച്ച എൻ.രാമചന്ദ്ര പിഷാരടിയുടെ (മുൻ ശാഖ പ്രസിഡണ്ട് ) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശാഖയുടെ പ്രവർത്തനങ്ങളുടെ ഒരു രൂപം വിവരിക്കുകയും മെമ്പർമാരുടെ സഹായസഹകരണങ്ങൾക്ക് പ്രത്യേകം നന്ദി പറയുകയുകയും ചെയ്തു. മുഖ്യപ്രഭാഷണത്തിൽ ശ്രീ ഹരികൃഷ്ണൻ പിഷാരടി (കേന്ദ്ര പ്രസിഡണ്ട് ) സമാജത്തിന്റെ പ്രവർത്തനങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് വിവരിച്ചു. പാലക്കാട് ശാഖയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു സംസാരിക്കുകയും കൂടുതൽ പേർ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ മുഖ്യപ്രഭാഷണത്തിന് ശേഷം യോഗത്തിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തി.

മറ്റ് ശാഖകളിൽ നിന്ന് ക്ഷണം സ്വീകരിച്ച് എത്തിയ വിശിഷ്ടാതിഥികളും വൈസ് പ്രസിഡണ്ട് ശ്രീ എം പി സുരേന്ദ്ര പിഷാരടിയും ശാഖയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

ശാഖയിലെ 10,12 ക്ലാസുകളിൽ നല്ല മാർക്ക് വാങ്ങി പാസായ കുമാരി കൃഷ്ണ ആർ, കുമാർ അഭിനവ പിഷാരടി, കുമാരി ആർദ്ര എൻ, കുമാർ അനിരുദ്ധ് രവികുമാർ എന്നിവർക്ക് അവാർഡുകൾ കൊടുത്തനുമോദിച്ചു. സി എ പാസായ ശ്രീ അംബരീഷ് പിഷാരടിയേയും എംബിബിഎസ് പാസായ ഡോക്ടർ അജിത് ഗോപാലിനെയും, എം.ഡി കഴിഞ്ഞ് ഇപ്പോൾ പാലക്കാട് തന്നെ ജോലി നോക്കുന്നതുമായ ശ്രീമതി ഐശ്വര്യ രാമചന്ദ്രനെയും പ്രത്യേകം ക്യാഷ് അവാർഡുകൾ കൊടുത്തനുമോദിച്ചു. വാർഷികത്തിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന 2 അംഗങ്ങളെയും ആദരിച്ചു.

സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ ഗോപി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും യോഗം കയ്യടിച്ച് അംഗീകരിച്ചു. സെക്രട്ടറി റിപ്പോർട്ട് വായനക്ക് ശേഷം അന്തരിച്ച ശ്രീ എൻ രാമചന്ദ്രൻ പിഷാരോടിക്കും , മുൻ ശാഖ സെക്രട്ടറി ഡോക്ടർ എംപി മുരളീധരനും ആദരാഞ്ജലികൾ അർപ്പിക്കുകയുണ്ടായി. ക്ഷണം സ്വീകരിച്ച് ശാഖാ വാർഷികത്തിൽ പങ്കെടുത്ത മിസ്സ് അഞ്ജലി സുരേഷിനെയും (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം) പ്രത്യേകം അനുമോദിച്ചു .കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കേ പി. ഗോപകുമാർ ശാഖയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഇനിയും കൂടുതൽ തലങ്ങളിലേക്ക് വളർന്നു വരേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു . കേന്ദ്ര പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു, കേന്ദ്രവും ശാഖകളും വളരെ അടുത്ത പ്രവർത്തനങ്ങൾ നടത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു ശ്രീ A P. സതീഷ് കുമാർ( വൈസ് പ്രസിഡണ്ട് ) എല്ലാ വിശിഷ്ട അതിഥി കൾക്കും ശാഖയിലെ അംഗങ്ങൾക്കും പ്രത്യേകം പ്രത്യേകം നന്ദി പ്രകടനം നടത്തി.

തുടർന്ന് മഹിളാ അംഗങ്ങളുടെ നാരായണീയ പാരായണം സദസ്സ് ഭക്തിസാന്ദ്രമായി ഉൾക്കൊണ്ടു . ശ്രീ S M ഉണ്ണികൃഷ്ണൻ, ശ്രീ R. രാമഭദ്രൻ ശ്രീ A.രാമചന്ദ്രൻ എന്നിവർ ശാസ്ത്രീയ ഗാനങ്ങൾ ആലപിച്ചത് സദസ്സിന് വളരെ ആസ്വാദ്യകരമായിരുന്നു. വിശിഷ്ടാതിഥിയായി എത്തിയിരുന്ന മിസ് അഞ്ജലി സുരേഷ് നാല് ഗാനങ്ങൾ ആലപിച്ചത് യോഗത്തിൽ എത്തിയിരുന്ന ഏവരും ഈ കലാകാരിയുടെ കഴിവിനെ പ്രശംസിക്കുകയും ഗാനങ്ങൾ ആസ്വദിക്കുകയും ചെയ്തു .വിഭവ സമൃദ്ധമായ ഒരു ഓണസദ്യയും ഒരുക്കിയിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം കുമാരി ആർ കൃഷ്ണയുടെ ഭരത നാട്യം വളരെ അഭിനന്ദനാർഹമായിരുന്നു .പാലക്കാട് ശാഖയിലെ മെമ്പർമാർ നടത്തിയ കൈകൊട്ടിക്കളിയും വളരെ മനോഹരമായി ഒരുക്കിയ പൂക്കളവും ഏവരും അഭിനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്തു .കുമാരിമാർ ഗോപിക മാളവിക എന്നിവർ നടത്തിയ ശാസ്ത്രീയ സംഗീതവും അപൂർവ്വ അർപ്പിത കുട്ടികളുടെ ഗാനങ്ങളും ബേബി വേദയുടെ ഗാനവും ഏവരും ആസ്വദിച്ചു .പാലക്കാട് ശാഖയിലെ മുതിർന്ന മെമ്പർമാർ ഓണപ്പാട്ട് പാടിയതും സദസ്സിന് ഇഷ്ടപ്പെട്ടു. ഈ വർഷത്തെ വാർഷിക പരിപാടികളിൽ വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. പരിപാടികളുടെ സമാപനം ദേശീയ ഗാന ആലാപനത്തോടെ 4. 30ന് സമംഗളം പര്യാവസാനിച്ചു.

Pl click on the link below to see the photos of the event.

Photogallery

Pl click on the link below to see the video coverage of the event.

3+

Leave a Reply

Your email address will not be published. Required fields are marked *