പട്ടാമ്പി ശാഖ സെപ്തംബർ മാസ യോഗം, ഓണാഘോഷം, അവാർഡ് ദാനം

പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗം, ഓണാഘോഷം, അവാർഡ് ദാനം എന്നിവ സംയുക്തമായി ശ്രീ എം പി മുരളീധരപിഷാരോടിയുടെ ഭവനമായ ഗോകുലം മതുപ്പുള്ളി വെച്ച് 09-09-2023 ശനിയാഴ്ച കാലത്ത് 10 മണി മുതൽ പ്രസിഡണ്ട് ശ്രീ ടി പി ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഗൃഹനാഥ ശ്രീമതി എൻ പി വിജയലക്ഷ്മിയുടെ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരും ചേർന്ന് വിഷ്ണുസഹസ്രനാമം ചൊല്ലി.ഗൃഹനാഥൻ ശ്രീ എം പി മുരളീധരൻ ഏവർക്കും സ്വാഗതം പറഞ്ഞതോടൊപ്പം നിറഞ്ഞ സദസ്സോടു കൂടി മീറ്റിംഗ് നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു.

കണ്ണനൂർ പിഷാരത്ത് ശ്രീമതി സരോജിനി പിഷാരസ്യാർ, കഴിഞ്ഞ മീറ്റിങ്ങിന് ശേഷം ഇതുവരെ വിട്ടുപിരിഞ്ഞ മറ്റു സമുദായാംഗങ്ങൾ, രാഷ്ട്രീയസാമൂഹ്യസാംസ്കാരികമണ്ഡലങ്ങളിലെ മഹത് വ്യക്തികൾ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു, മൌനപ്രാർത്ഥന നടത്തി.

അവാർഡിനർഹരായ ശാഖയിലെ വിദ്യാർത്ഥികൾ, കേന്ദ്ര അവാർഡിനർഹരായ സമുദായത്തിലെ കുട്ടികൾ, പുതിയതായി സ്ഥാനമേറ്റ കേന്ദ്രഭാരവാഹികൾ വി എം ഉണ്ണികൃഷ്ണൻ(ജോയിൻറ് സെക്രട്ടറി), ടി പി ഗോപാലകൃഷ്ണൻ(PE&WS മെംബർ) എന്നിവർക്കും, അവാർഡുകളും അംഗീകാരങ്ങളും ലഭിച്ച എല്ലാ സമുദായാംഗങ്ങൾക്കും അനുമോദനങ്ങൾ അറിയിച്ചു.

യോഗക്രമങ്ങളെ പറ്റി സെക്രട്ടറി വിശദീകരിച്ചു. 2023 ജനുവരി, ഏപ്രിൽ, മെയ്, ജൂൺ, ജൂലായ്, ഓഗസ്റ്റ് എന്നീ മാസങ്ങളിൽ യോഗം കൂടിയിട്ടില്ലെന്നും ജനുവരിയിൽ വാർഷികം നടത്താമെന്നും അതിനു മുൻപ് രണ്ട് പ്രതിമാസ യോഗങ്ങൾ നടത്താമെന്നും പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തിൽ ദിനചര്യകൾ, ആചാരങ്ങൾ പകർന്നു നല്കേണ്ടതിന്‍റെ പ്രാധാന്യം, മിശ്രവിവാഹം ധാരാളം നടക്കുന്നതിലുള്ള ഉത്കണ്ഠ തുടങ്ങിയവയെപ്പറ്റി വിശദമായി സംസാരിച്ചു. വൈകിയാണെങ്കിലും ഓണാശംസകൾ നേർന്നു. യോഗത്തിന് കൂടുതൽ മെംബർമാരെ കണ്ടതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു.

അംഗങ്ങൾ സ്വയം പരിചയപ്പെടുത്തിയതിന് ശേഷം ശാഖയുടെ ‘ദർശന പട്ടാമ്പി പ്ലസ് ടു അവാർഡ്’ കുമാരി ശ്രീനിധി കൊടുമുണ്ടക്ക് ശ്രീ ടി പി ഗോപാലകൃഷ്ണനും, ശാഖയുടെ ‘എം പി മാധവിക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ പത്താം തരം അവാർഡ്’ കുമാരി ആർദ്ര രാജേഷ് പട്ടാമ്പിക്ക് ശ്രീ എം പി മുരളീധരനും, കുമാരി ആര്യ കൂറ്റനാടിന് ശ്രീ എ പി രാമകൃഷണനും നല്കി. മൂന്നു കുട്ടികളും മറുമൊഴി നടത്തി സമാജത്തിന് നന്ദി പറഞ്ഞു. കേരളസാരീസ്ഡോട്ട് കോം വക ഓണപ്പുടവ ശ്രീ എം പി ദിനേശനും, ശ്രീമതി പുഷ്പക്കും ശ്രീ വി പി ഉണ്ണികൃഷ്ണനും പത്നിയും ചേർന്നു നല്കി. ശാഖയിലെ പെൻഷൻ വാങ്ങുന്ന രണ്ട് മെംബർമാർക്ക് ഓണത്തിന് മുൻപ് തന്നെ തപാലിൽ അയച്ചിരിക്കുന്നു എന്നും അറിയിച്ചു. സെക്രട്ടറി മുൻ യോഗങ്ങളുടെ റിപ്പോർട്ടും ട്രഷറർക്ക് വേണ്ടി ഇതുവരെയുള്ള കണക്കുകളും വായിച്ച് ചർച്ചക്ക് ശേഷം അംഗീകരിച്ചു. ഈ വർഷം തന്നെ നവംബർ മാസത്തിലെങ്കിലും ശാഖയുടെ സിൽവർ ജൂബിലി പദ്ധതിയായ സ്ഥലം വാങ്ങിയതിന് കൊടുക്കാൻ തികയാത്ത സംഖ്യ പലിശയില്ലാത്ത സമയപരിധി ഇല്ലാത്ത വായ്പ തിരിച്ച് കൊടുക്കാൻ കഴിയുമെന്ന് പറഞ്ഞു. ചർച്ചയിൽ ശാഖയുടെ പ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സ്ക്വാഡ് വർക്ക് വേണമെന്നും, വരിസംഖ്യ കുടിശ്ശികയടക്കം പിരിക്കാൻ പലരിൽ നിന്നും ബാക്കിയുണ്ടെന്നും, മഹിളാവിംഗ് ഏതാണ്ട് നല്ല തോതിൽ നടക്കുന്നുവെന്നും, യൂത്ത് വിംഗ് നിർജ്ജീവമാണെന്നും പറഞ്ഞു. ശാഖാമന്ദിരം പെയിന്റ് ചെയ്യണമെന്നും ഒരു സമുദായാംഗം എക്സ്ഹോസ്റ്റ് ഫാൻ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. പ്രതിമാസ യോഗങ്ങൾ ആറെണ്ണമെങ്കിലും വർഷത്തിൽ കൂടണമെന്ന് തീരുമാനിച്ചു.വാർഷികം ജനുവരിയിൽ നടത്തണമെന്ന് പറഞ്ഞു. തുളസീദളം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഗംഭീരമാണെന്ന് പറഞ്ഞു. അതിന്റെ ഭാരവാഹികളെ അഭിനന്ദിച്ചു. അവാർഡ് നിർണ്ണയത്തെപ്പറ്റിയും കഴിഞ്ഞ മീറ്റിങ്ങിലെ തീരുമാനത്തെപ്പറ്റിയും പറഞ്ഞു. പ്രതീകാത്മകമായ ഓണാഘോഷത്തിന്റെ ഭാഗമായി ശ്രീ കെ പി ശ്രീകുമാർ ഗാനം ആലപിച്ചു. ശ്രീ മുരളി മാന്നനൂർ കുട്ടികളെ അഭിനന്ദിച്ചു. ഗവൺമെന്റിന്റെ സൈറ്റിൽ പിഷാരോടി സമുദായം ഇല്ല എന്ന ശ്രീ കെ പി ശ്രീകുമാറിന്റെ പ്രസ്താവനക്ക് , ഇപ്പോൾ അത് ശരിയായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സെക്രട്ടറി പറഞ്ഞു. നിജസ്ഥിതി അറിയാനും മെംബറെ അറിയിക്കാനും ശ്രീ മുരളി മാന്നനൂരിനെ യോഗം ചുമതലപ്പെടുത്തി. മഹിളാവിംഗ് നാരായണീയപാരായണങ്ങളിൽ പങ്കെടുക്കാറുണ്ടെന്ന് പറഞ്ഞു. ചെറുപ്പക്കാരെ പങ്കാളികളാക്കാൻ പറ്റിയ തരത്തിൽ പ്രവർത്തനമുണ്ടാകണമെന്നും, അവാർഡ് കിട്ടിയ കുട്ടികൾ സമുദായത്തെ സ്നേഹിക്കണമെന്നും ശ്രീ വി എം ഉണ്ണികൃഷ്ണൻ പറഞ്ഞു. അടുത്ത പ്രതിമാസയോഗം നവംബറിൽ നടത്താമെന്ന് തീരുമാനിച്ചു. ക്ഷേമനിധി ലേലം ചെയ്തു. സെക്രട്ടറി വിശദമായി നന്ദി പ്രകാശിപ്പിച്ചു.യോഗം നടത്താൻ തയ്യാറായ ഗൃഹനാഥനെ അഭിനന്ദിച്ചു. ദേശീയഗാനത്തിന് ശേഷം ഒരു മണിക്ക് യോഗം അവസാനിച്ചു.വിഭവസമൃദ്ധമായ ഭക്ഷണശേഷം പിരിഞ്ഞു.
സെക്രട്ടറി
പട്ടാമ്പി ശാഖ

1+

Leave a Reply

Your email address will not be published. Required fields are marked *