പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം 28-01-2024 ഞായറാഴ്ച ശ്രീ പി. വിജയൻറെ ഭവനം, ആശിർവാദിൽ വെച്ച് കൂടി. ഈശ്വര പ്രാർത്ഥനക്ക് ശേഷം കുടുംബനാഥൻ ശ്രീ പി വിജയൻ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. പുരാണപാരായണത്തിൽ ഗൃഹനാഥ ശ്രീമതി ജാനകി വിജയൻ ശ്രീരാമ അവതാരം വളരെ ഭക്തിസാന്ദ്രമായി വായിച്ചു. കഴിഞ്ഞ കാലയളവിൽ അന്തരിച്ചവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ A P ഉണ്ണികൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. വേനൽക്കാലമായതിനാൽ മാർച്ച് മാസത്തിനു ശേഷം ജൂൺ വരെയുള്ള യോഗങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു. ജ്യോതിർഗമയ പരിപാടി വളരെ നന്നായിരുന്നു, ഇതുപോലെയുള്ള പരിപാടികൾ ഒന്നിലധികം പ്രാവശ്യം ഓരോ വർഷത്തിലും നടത്തിയാലും നല്ലതായിരിക്കുമെന്ന്…
"പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
ശാഖയുടെ ഇരുപത്തേഴാമത് വാർഷികവും കുടുംബസംഗമവും പ്രതിമാസയോഗവും സംയുക്തമായി 07/01/2024 ഞായറാഴ്ച ശാഖാ മന്ദിരം വാടാനാംകുറുശ്ശി വെച്ച് 9 AMനു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട് പ്രദർശനം ഉണ്ടായി. പ്രായഭേദമന്യേ പങ്കാളികളുടെ പ്രാതിനിധ്യം വലുതായിരുന്നു. തുടർന്ന് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി എം ഉണ്ണികൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ തുടങ്ങി. കുമാരി നിരഞ്ജന പ്രാർത്ഥന ചൊല്ലി. കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണപിഷാരോടി, ജന സെക്രട്ടറി ശ്രീ ഗോപകുമാർ, ശ്രീ ടി പി മുരളീധരൻ, ശ്രീമതി കെ പി ഗിരിജ പിഷാരസ്യാർ പൊന്നാനി, ശ്രീമതി ശ്രീലക്ഷ്മി പ്രസാദ് തുടങ്ങിയവർ ചേർന്ന് വിളക്ക് കൊളുത്തി. സെക്രട്ടറി ഏവർക്കും വിശദമായി…
"പട്ടാമ്പി ശാഖ ഇരുപത്തേഴാമത് വാർഷികം"മുംബൈ ശാഖയുടെ 437മത് ഭരണസമിതി യോഗം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ 26-01-2024നു 10AM നു വീഡിയോ കോൺഫറൻസ് വഴി നടത്തി. ശ്രീമതി ശ്രീദേവി വിജയൻറെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാംഗങ്ങൾ, സമുദായംഗങ്ങൾ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പുതുതായി അംഗത്വത്തിന് ലഭിച്ച അപേക്ഷകൾ പരിശോധിച്ച് യോഗം താഴെപ്പറയുന്നവരെ ആജീവനാന്ത അംഗങ്ങളായി ചേർത്തു. 1 ശ്രീകാന്ത് ശശിധരൻ പിഷാരോടി – ദഹിസർ വിരാർ 2 ശരണ്യ ശശിധരൻ പിഷാരോടി – ദഹിസർ വിരാർ 3 അഭിനവ് ദിനേശ് പിഷാരോടി – ദഹിസർ വിരാർ 4 സുധീർ വിജയൻ – ദഹിസർ വിരാർ 5 ദീപ സുധീർ –…
"മുംബൈ ശാഖ 437മത് ഭരണസമിതി യോഗം"തൃശൂർ ശാഖയുടെ 2024 ജനുവരി മാസ യോഗം 21-01-2024 നു തൃശൂർ മുളകുന്നത്ത് കാവ് ശ്രീ കെ പി രാധാകൃഷ്ണ പിഷാരോടിയുടെ ശ്രീരമ്യത്തിൽ വെച്ച് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ ചെറുകര വിജയൻ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ രാമചന്ദ്രൻ, ശ്രീ അച്യുത പിഷാരോടി, ശ്രീമതി ശൈലജ രാധാകൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 97 ആം ദശകം എല്ലാവരും ചേർന്ന് വായിച്ചു. ജനുവരിയിൽ നിര്യാതനായ അഞ്ചേരി (ഗോവിന്ദാപുരം പിഷാരത്ത്) നന്ദകുമാർ മുതൽ സമുദായത്തിലെ മറ്റുള്ളവരുടെയും ആത്മസായൂജ്യത്തിനായി പ്രാർത്ഥന നടത്തി. ഗൃഹനാഥൻ ശ്രീ കെ പി രാധാകൃഷ്ണൻ ഏവർക്കും സ്വാഗതമോതി. അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ജ്യോതിർഗമയ ദ്വിദിന ക്യാമ്പ് വളരെ നന്നായിരുന്നുവെന്നും കുട്ടികൾക്ക്…
"തൃശൂർ ശാഖ 2024 ജനുവരി മാസ യോഗം"ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 26/01/24, 3.30PMന് നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതി, വൈശാഖത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ, ശ്രീമതി ജയ ഭരതന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി വേണുഗോപാൽ, ജയ ഭരതൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ ശ്രീമതി വിജയ ലക്ഷ്മി പിഷാരസ്യാർ (കടുങ്ങല്ലൂർ ), ശ്രീ വേണുഗോപാൽ (ആലങ്ങാട് ), കൂടാതെ മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ ഭരതൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ഗുരുവായൂർ വെച്ചു നടന്ന ജ്യോതിർഗമയ പരിപാടി നന്നായിരുന്നു എന്നും…
"ചൊവ്വര ശാഖ 2024 ജനുവരി മാസ യോഗം"കോങ്ങാട് ശാഖയുടെ യോഗം 19-01-2024 വെള്ളിയാഴ്ച 11AM നു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരടിയുടെ ആദ്ധ്യക്ഷത്തിൽ ഓൺലൈനായി കൂടി. ശ്രീമതി ഗീത കെ പിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീ കെ പി രാമചന്ദ്ര പിഷാരടി യോഗത്തിൽ വന്നുചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കെ പി നാരായണ പിഷാരടി പുരാണ പാരായണം നടത്തി. മുണ്ടൂർ അനുപുരത്ത് പിഷാരത്ത് എ പി രുഗ്‌മിണി ദേവിയുടെയും, കുളത്തൂർ മന്ദാരത്തിൽ പിഷാരത്ത് വിജയരാഘവന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദിത്യ കൃഷ്ണനു കോങ്ങാട് ശാഖ അംഗങ്ങൾ അഭിനന്ദനം രേഖപ്പെടുത്തി. ട്രഷറർ ശ്രീ ചന്ദ്രശേഖരൻ കണക്കും സെക്രട്ടറി…
"കോങ്ങാട് ശാഖ 2024 ജനുവരി മാസ യോഗം"ഗുരുവായൂർ ശാഖയുടെ ജനുവരി മാസ യോഗം 13-01-2024നു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ അവരുടെ ഭവനം ശ്രീശൈലത്തിൽ വെച്ച് കൂടി. ശ്രീമതി രാജലക്ഷ്മിയുടെ ഈശ്വരപ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഈയിടെ അന്തരിച്ച ഗുരുവായൂർ കാളാട്ട് പിഷാരത്ത് ലീല പിഷാരസ്യാർക്കും മറ്റു സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. തന്റെ അദ്ധ്യക്ഷഭാഷണത്തിൽ കേന്ദ്ര ആഭിമുഖ്യത്തിൽ നടന്ന ജ്യോതിർഗമയ ദ്വിദിന കൂട്ടായ്മ വളരെ നല്ല നിലവാരം പുലർത്തിയെന്നും ഭാവിയിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഭാവി തലമുറക്ക് ഒരു മുതൽക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു. ഗുരുവായൂർ ശാഖാ ഭാരവാഹികൾ എല്ലാവരും ഈ കൂട്ടായ്മയിൽ വേണ്ടവിധം പങ്കെടുത്തുവെന്നതിൽ തന്റെ സന്തോഷം പങ്കുവെച്ചു. 2023-24 ലേക്കുള്ള വരിസംഖ്യകൾ…
"ഗുരുവായൂർ ശാഖ 2024 ജനുവരി മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ 2024 ജനുവരി മാസത്തെ കുടുംബയോഗം 21/1/24, ഞായറാഴ്ച 3.30PMനു മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീ പി. എൻ ഹരികുമാറിൻ്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി സ്മിത ഹരികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. ഗൾഫിൽ നിന്ന് അവധിയിൽ വന്ന സമയമായതു കൊണ്ട് സമാജാംഗങ്ങളെ നേരിൽ കാണുവാനും ആശയ വിനിമയം നടത്തുവാനും സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തി. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച ശാഖാ അംഗം രാജേഷിൻ്റെ അമ്മ ചെങ്ങാനിക്കാട്ട് പിഷാരത്ത് സുഭദ്ര പിഷാരസ്യാർക്കും മറ്റു സമുദായാംഗങ്ങൾക്കും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ ഈ മാസത്തെ കുടുംബ യോഗത്തിൽ കൂടുതൽ അംഗങ്ങൾ…
"ഇരിങ്ങാലക്കുട ശാഖ 2024 ജനുവരി മാസ യോഗം"കൊടകര ശാഖയുടെ 2024 ജനുവരി മാസത്തെ യോഗം 21.01.2024 ഞായറാഴ്ച ഉച്ചക്ക് 3 ന് ശ്രീ കെ പി രാമനാഥന്റെ കാരൂരുള്ള കാരൂർ പിഷാരത്ത് വെച്ച് നടന്നു. കുമാരി രാജശ്രീ ജയ് ശീലിന്റെ ഹൃദ്യമായ കീര്‍ത്തന ആലാപനത്തോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കാവല്ലൂർ പിഷാരത്ത് ധന്യ കൃഷ്ണൻകുട്ടി, ആളൂർ ചെങ്ങാനിക്കാട്ട് പിഷാരത്ത് സുഭദ്ര പിഷാരസ്യാർ എന്നിവരുടെയും മറ്റ് വിവിധ സമാജം അംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥനു വേണ്ടി ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വരും കാല…
"കൊടകര ശാഖ 2024 ജനുവരി മാസ യോഗം"കോട്ടയം ശാഖ യുടെ ജനുവരി മാസ യോഗം 7 നു പയ്യപ്പടിയിലുള്ള ശ്രീ രമേശ് ബോസിന്റെ ഭവനം, തിലകത്തിൽ നടന്നു. കവിതയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് യോഗം അംഗീകരിച്ചു. 1) ഗുരുവായൂരിൽ ഡിസംബർ 29, 30 നു നടന്ന ജ്യോതിർഗമയയിൽ പങ്കെടുത്ത 5 കുട്ടികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഈ പരിപാടി സംഘടിപ്പിച്ച കേന്ദ്ര ഭാരവാഹികളോട് യോഗം നന്ദി പ്രകടിപ്പിച്ചു. 2) 30 അംഗങ്ങളുടെ സഹകരണത്തോടെ 10 മാസം നീണ്ടു നിൽക്കുന്ന ക്ഷേമനിധി 3 ചിട്ടികളായി ജനുവരിയിൽ തുടങ്ങി. 3) 2023-24 വർഷത്തെ വരിസംഖ്യ ശാഖയിലെ എല്ലാ അംഗങ്ങളും ഫെബ്രുവരി 25,…
"കോട്ടയം ശാഖ 2024 ജനുവരി മാസ യോഗം"
Recent Comments