ഗുരുവായൂർ ശാഖ 2024 ജനുവരി മാസ യോഗം

ഗുരുവായൂർ ശാഖയുടെ ജനുവരി മാസ യോഗം 13-01-2024നു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ അവരുടെ ഭവനം ശ്രീശൈലത്തിൽ വെച്ച് കൂടി.

ശ്രീമതി രാജലക്ഷ്മിയുടെ ഈശ്വരപ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഈയിടെ അന്തരിച്ച ഗുരുവായൂർ കാളാട്ട് പിഷാരത്ത് ലീല പിഷാരസ്യാർക്കും മറ്റു സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.

തന്റെ അദ്ധ്യക്ഷഭാഷണത്തിൽ കേന്ദ്ര ആഭിമുഖ്യത്തിൽ നടന്ന ജ്യോതിർഗമയ ദ്വിദിന കൂട്ടായ്മ വളരെ നല്ല നിലവാരം പുലർത്തിയെന്നും ഭാവിയിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഭാവി തലമുറക്ക് ഒരു മുതൽക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു. ഗുരുവായൂർ ശാഖാ ഭാരവാഹികൾ എല്ലാവരും ഈ കൂട്ടായ്മയിൽ വേണ്ടവിധം പങ്കെടുത്തുവെന്നതിൽ തന്റെ സന്തോഷം പങ്കുവെച്ചു.  2023-24 ലേക്കുള്ള വരിസംഖ്യകൾ എല്ലാ അംഗങ്ങളും എത്രയും പെട്ടെന്ന് തന്നെ ശാഖാ ട്രഷററെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. യോഗം ഇവ അംഗീകരിച്ചു.

തുടർന്ന് ചായസൽക്കാരശേഷം സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 5  1/2ക്ക് സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *