കോങ്ങാട് ശാഖ 2024 ജനുവരി മാസ യോഗം

കോങ്ങാട് ശാഖയുടെ യോഗം 19-01-2024 വെള്ളിയാഴ്ച 11AM നു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരടിയുടെ ആദ്ധ്യക്ഷത്തിൽ ഓൺലൈനായി കൂടി.
ശ്രീമതി ഗീത കെ പിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീ കെ പി രാമചന്ദ്ര പിഷാരടി യോഗത്തിൽ വന്നുചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

കെ പി നാരായണ പിഷാരടി പുരാണ പാരായണം നടത്തി. മുണ്ടൂർ അനുപുരത്ത് പിഷാരത്ത് എ പി രുഗ്‌മിണി ദേവിയുടെയും, കുളത്തൂർ മന്ദാരത്തിൽ പിഷാരത്ത് വിജയരാഘവന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദിത്യ കൃഷ്ണനു കോങ്ങാട് ശാഖ അംഗങ്ങൾ അഭിനന്ദനം രേഖപ്പെടുത്തി.

ട്രഷറർ ശ്രീ ചന്ദ്രശേഖരൻ കണക്കും സെക്രട്ടറി കെ പി ഗീത റിപ്പോർട്ടും അവതരിപ്പിച്ചു.

യോഗം ഓൺലൈൻ ആയതിനാൽ മദ്രാസിൽ നിന്നും ശ്രീ കെ. പി അച്ചുണ്ണി പിഷാരോടിക്ക് പങ്കെടുക്കാൻ പറ്റിയതിൽ ശാഖയുടെ പേരിലും അദ്ദേഹത്തിന്റെ പേരിലും സമുദായ അംഗങ്ങൾക്ക് എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *