ചൊവ്വര ശാഖ 2024 ജനുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 26/01/24, 3.30PMന് നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതി, വൈശാഖത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ, ശ്രീമതി ജയ ഭരതന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി വേണുഗോപാൽ, ജയ ഭരതൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ ശ്രീമതി വിജയ ലക്ഷ്മി പിഷാരസ്യാർ (കടുങ്ങല്ലൂർ ), ശ്രീ വേണുഗോപാൽ (ആലങ്ങാട് ), കൂടാതെ മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ ഭരതൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

അദ്ധ്യക്ഷ പ്രസംഗത്തിൽ ഗുരുവായൂർ വെച്ചു നടന്ന ജ്യോതിർഗമയ പരിപാടി നന്നായിരുന്നു എന്നും അതിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആശംസകൾ നേരുകയും ചെയ്തു. ശാഖയിൽ നിന്നുള്ള ചികിത്സാ സഹായം 2 പേർക്ക് കൊടുക്കുവാനും തീരുമാനിച്ചു. തുടർന്ന് ശ്രീ വിജയൻ ശാഖയുടെ Directory യെ പറ്റി സംസാരിച്ചു, അധികം താമസിയാതെ അതു പൂർത്തിയാക്കാം എന്നും പറഞ്ഞു. Federal Bank, ചൊവ്വര ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ സെക്രട്ടറി വായിച്ചത് യോഗം അംഗീകരിച്ചു. ക്ഷേമ നിധി നറുക്കെടുപ്പും നടത്തി. അടുത്ത മാസത്തെ യോഗം 18/2/24 ഞായറാഴ്ച 3.30PMന് ചൊവ്വര ശ്രീ A. P. രാഘവന്റെ വസതിയിൽ (വിശ്രാന്ത് ) നടത്തുവാൻ തീരുമാനിച്ചു. ശ്രീ വേണുദാസിന്റെ നന്ദിയോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *