തൃശൂർ ശാഖ 2024 ജനുവരി മാസ യോഗം

തൃശൂർ ശാഖയുടെ 2024 ജനുവരി മാസ യോഗം 21-01-2024 നു തൃശൂർ മുളകുന്നത്ത് കാവ് ശ്രീ കെ പി രാധാകൃഷ്ണ പിഷാരോടിയുടെ ശ്രീരമ്യത്തിൽ വെച്ച് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ ചെറുകര വിജയൻ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ രാമചന്ദ്രൻ, ശ്രീ അച്യുത പിഷാരോടി, ശ്രീമതി ശൈലജ രാധാകൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 97 ആം ദശകം എല്ലാവരും ചേർന്ന് വായിച്ചു.

ജനുവരിയിൽ നിര്യാതനായ അഞ്ചേരി (ഗോവിന്ദാപുരം പിഷാരത്ത്) നന്ദകുമാർ മുതൽ സമുദായത്തിലെ മറ്റുള്ളവരുടെയും ആത്മസായൂജ്യത്തിനായി പ്രാർത്ഥന നടത്തി.

ഗൃഹനാഥൻ ശ്രീ കെ പി രാധാകൃഷ്ണൻ ഏവർക്കും സ്വാഗതമോതി. അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ജ്യോതിർഗമയ ദ്വിദിന ക്യാമ്പ് വളരെ നന്നായിരുന്നുവെന്നും കുട്ടികൾക്ക് വിജ്ഞാനപ്രദമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ബാക്കിയുള്ള വരിസംഖ്യ സമാഹരണം എത്രയും പെട്ടെന്ന് നടത്തണമെന്ന് ആഹ്വാനം ചെയ്തു.

സെക്രട്ടറി എ പി ജയദേവൻ മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ ആർ പി രഘുനന്ദനൻ കണക്ക് അവതരിപ്പിച്ചു. യോഗം കൈയ്യടികളോടെ ഇവ അംഗീകരിച്ചു.

ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ജ്യോതിർഗമയ വളരെ നന്നായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ശ്രീ എ രാമചന്ദ്ര പിഷാരോടി യോഗത്തിൽ ധാരാളം അംഗങ്ങൾ എത്തിയതിൽ സന്തോഷം രേഖപ്പെടുത്തി. മാസം തോറും നടത്തുന്ന കഥകളി ആസ്വാദന ക്ലാസ് മുളകുന്നത്ത്കാവിൽ വെച്ച് നടത്തുന്നതിന് ശ്രമിക്കാമെന്നും അറിയിച്ചു.

മിലിട്ടറി സർവീസിൽ നിന്നും സിവിൽ എൻജിനീയർ ആയി സ്വയം വിരമിച്ച ശാഖാ മെമ്പർ രവികുമാർ പിഷാരോടിക്ക് ലഭിച്ച വിരമിക്കൽ ആനുകൂല്യം വീടില്ലാത്ത ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മഹത്തായ കാരുണ്യ പ്രവർത്തനം നടത്തിയ അദ്ദേഹത്തിന് യോഗം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

വല്ലച്ചിറയിൽ ലഭിച്ച സ്ഥലത്തെകുറിച്ചും തൃശൂരിലെ ആസ്ഥാന മന്ദിരത്തിനടുത്ത് ലഭ്യമായ സ്ഥലത്തെക്കുറിച്ചും ചർച്ച ചെയ്തു. ശ്രീ കെ പി ഹരികൃഷ്ണൻ ജ്യോതിർഗമയയെക്കുറിച്ച് സംസാരിച്ചു, തൃശൂരിലും ഇത്തരം പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു.

ഡോ. നാരായണൻ കുട്ടിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *