തൃശൂർ ശാഖ 2023 ഫെബ്രുവരി മാസ യോഗം

ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 19-02-23 ന് മുളകുന്നത്ത്കാവ് ഹരിത നഗറിൽ ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനമായ നാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗൃഹനാഥ ശ്രീമതി മഞ്ജു ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. ശ്രീ ജി. പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം 85മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.

കഴിഞ്ഞ മാസം ഈ ലോകത്തോട് വിട പറഞ്ഞ സമുദായാംഗങ്ങക്കു വേണ്ടി മൗന പ്രാർത്ഥന നടത്തി.

ഗൃഹനാഥൻ ശ്രീ കെ. പി ഹരികൃഷ്ണൻ ഏവർക്കും സ്വാഗതം ആശംസിച്ചു.

കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് ശ്രീ സി. പി അച്യുതനും കണക്കുകൾ ശ്രീ ടി. പി ഗോപിയും അവതരിപ്പിച്ചത് തത്വത്തിൽ അംഗീകരിച്ചു. അംഗങ്ങൾ അന്യോന്യം പരിചയപ്പെടുത്തി.അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ശാഖാ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. മുളകുന്നത്ത് കാവിനെ പ്രത്യേക ശാഖയാക്കണം എന്നൊരു ആവശ്യം ഉയർന്നു വന്നിട്ടുള്ള കാര്യം അറിയിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പെൻഷൻ പദ്ധതി, എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി പ്രവർത്തനങ്ങൾ,ആസ്ഥാന മന്ദിരത്തിൽ നടന്നു വരുന്ന മരണാനന്തരച്ചടങ്ങുകൾ എന്നിവയെപ്പറ്റിയൊക്കെ വിശദമായി പ്രതിപാദിച്ചു. ക്രിയകളുടെ പ്രത്യേക ക്ലാസുകൾ തുടങ്ങണമെന്നുള്ള ആവശ്യം വന്ന വിവരം അറിയിച്ചു.

സർഗ്ഗോത്സവം അവതരണ ഗാന രചനയിൽ സഹകരിച്ച ശ്രീ ചെറുകര വിജയനും യുവചൈതന്യോണം ക്വിസ് പ്രോഗ്രാമിൽ ശരിയായ ഉത്തരം നൽകിയ ശ്രീ ആർ. പി രഘുനന്ദനൻ പിഷാരടിക്കും പുരസ്‌ക്കാരങ്ങൾ നൽകി.

ശാഖാ പിരിവിനെപ്പറ്റി ശ്രീ ആർ. ശ്രീധരൻ (മുരളി) പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ മുളകുന്നത്ത്കാവ് ശാഖയുടെ ആവശ്യകതയെപ്പറ്റി ശ്രീ ചെറുകര വിജയൻ, ശ്രീ നന്ദകുമാർ എന്നിവരും സംസാരിച്ചു. ശ്രീ കെ. പി ബാലകൃഷ്ണ പിഷാരടി, ശ്രീ സി. പി അച്യുതൻ, ശ്രീ ജി. പി നാരായണൻ കുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

പുതിയ മേൽവിലാസ പുസ്തകം തയ്യാറാക്കാൻ തീരുമാനമായി. ക്ഷേമ നിധി നടത്തി.

അടുത്ത മാസത്തെ യോഗം 2023 മാർച്ച്‌ 19 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ എ. രാജേഷിന്റെ (അഷ്ടമിച്ചിറ പിഷാരം) ഭവനം കാനാട്ടുകര സൂര്യ കിരണിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
അഡ്രസ്സ്:

ശ്രീ എ. രാജേഷ്,
സൂര്യ കിരൺ, പുളിപ്പറമ്പിൽ ലൈൻ,
കാനാട്ടുകര, തൃശൂർ
ഫോൺ: 04872384478,9995294113.

ശ്രീ സി. പി അച്ചുതന്റെ നന്ദിയോടെ യോഗം 5 ന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *