ചൊവ്വര ശാഖ 2023 ഫെബ്രുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 19-02-2023 ഞായറാഴ്ച വൈകുന്നേരം 4 PMനു പ. കടുങ്ങല്ലൂർ ശ്രീ ദിവാകര പിഷാരടിയുടെ വസതിയായ സപര്യയിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജ്യോൽസ്നയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

ശ്രീ K. N. വിജയന്റെ അമ്മ ശാന്തമ്മ പിഷാരസ്യാർ, സാഹിത്യകാരനും സംസ്‌കൃത പണ്ഡിതനുമായ ശ്രീ മുത്തോലപുരം മോഹൻദാസ്, മറ്റു സമുദായത്തിലെയും മറ്റുമായി നമ്മെ വിട്ടു പിരിഞ്ഞവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ശ്രീ ദിവാകര പിഷാരടി സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ സർഗ്ഗോത്സവം, മറ്റു സമുദായ കാര്യങ്ങൾ എന്നിവ പ്രതിപാദിച്ചു സംസാരിച്ചു. സർഗ്ഗോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും മെമൻ്റോകൾ പ്രസിഡണ്ട് സമ്മാനിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ മധു വായിച്ചത് യോഗം പാസ്സാക്കി.

ശാഖ നൽകുന്ന സഹായ സഹകരണങ്ങൾക്കുള്ള പ്രവർത്തന ഫണ്ടിനെ പറ്റിയുള്ള ചർച്ചകളും നടന്നു. കുമാരി രുദ്ര രാകേഷിന്റെ നൃത്തം, ശ്രീ ഹരികൃഷ്ണ പിഷാരടി, ദിവാകര പിഷാരടി എന്നിവരുടെ ഗാനങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

മാർച്ച് മാസത്തെ യോഗം നായത്തോടുള്ള ദാമോദര പിഷാരടിയുടെ (മണി ) ഭവനമായ ഗോകുലത്തിൽ (രാം നിവാസ്) വെച്ച് നടത്തുവാനും  തീരുമാനിച്ചു.

ശ്രീ കൃഷ്ണകുമാറിന്റെ നന്ദിയോടെ യോഗം സമാപിച്ചു.

2+

One thought on “ചൊവ്വര ശാഖ 2023 ഫെബ്രുവരി മാസ യോഗം

  1. ചൊവ്വര ശാഖയുടെ ഫ്ബ്രവരി മാസത്തെ യോഗം ഭംഗി യായി നടത്താൻ സഹായിച്ച എല്ലാവർക്കും നന്ദി, നമസ്കാരം.

    0

Leave a Reply

Your email address will not be published. Required fields are marked *