കോട്ടയം ശാഖ 2023 ഫെബ്രുവരി മാസ യോഗം

കോട്ടയം ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം നീണ്ടൂരിലുള്ള P.N.സുരേന്ദ്ര പിഷാരടിയുടെ ഭവനമായ പ്രിയാ സദനത്തിൽ വെച്ച് 19-02-23 ന് 3PM നു കൂടി.

ഹരിലക്ഷ്മി, ഹരിനന്ദൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തി ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.

മേമുറി ശ്രീദേവി പിഷാരസ്യാരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

മൂന്നു വർഷത്തെ വരിസംഖ്യ നൽകി കേന്ദ്രത്തിലേക്കുള്ള അംഗത്വ വരിസംഖ്യ, തുളസീദള വരിസംഖ്യ, PE&WS വരിസംഖ്യ അടയ്ക്കുവാൻ സഹായിച്ച എല്ലാ ശാഖാഗങ്ങൾക്കും പ്രസിഡണ്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും കണക്കും യോഗം പാസ്സാക്കി.

ശാഖയുടെ ഒരു ദിവസ ഉല്ലാസ യാത്ര മേയ് 28 നു ചടയമംഗലം ജടായു പാർക്കിലേക്ക് നടത്തുവാൻ തീരുമാനിച്ചു. വിശദ വിവരങ്ങൾ ശാഖയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൂടി അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ക്ഷേമനിധിയുടെ നറുക്കെടുപ്പും തംബോലയും നടത്തി.

അടുത്ത മാസത്തെ യോഗം മാർച്ച് 5 നു നാഗമ്പടം ശ്രീ C.K.കൃഷ്ണ പിഷാരോടി യുടെ വസതിയായ മഞ്ജുഷയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

K.C.രാധാകൃഷ്ണന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *