പാലക്കാട് ശാഖ 2023 ഫെബ്രുവരി മാസ യോഗം

പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസ യോഗം 19-2-23 ഞായറാഴ്ച ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ വസതിയായ കൗസ്തുഭത്തിൽ വച്ച് നടത്തി.

ഗൃഹനാഥൻ ശ്രീ T P ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലിയതിനു ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു.
ഗൃഹനാഥ ശ്രീമതി ശാന്ത ഉണ്ണികൃഷ്ണനും ശ്രീമതി സരസ്വതി പിഷാരസ്യാരും ചേർന്ന് പുരാണ പാരായണം ഭംഗിയായി നടത്തി.

അടുത്തകാലത്ത് അന്തരിച്ച സമുദായംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
പ്രധാനമായും ശാഖയിലെ രണ്ടുപേരുടെ വിയോഗത്തിൽ പ്രത്യേകം അനുശോചനം രേഖപെടുത്തി.
പാലക്കാട് ശാഖയുടെ സ്ഥാപകനും മുൻപ്രസിഡണ്ടും ഇപ്പോഴത്തെ രക്ഷാധികാരിയും ആയിരുന്ന ശ്രീ N. രാമചന്ദ്ര പിഷാരടിയുടെ ചരമം പാലക്കാട് ശാഖയ്ക്ക് ഒരു വലിയ നഷ്ടം തന്നെയാണെന്ന് സെക്രട്ടറി പറഞ്ഞു. കൂടാതെ കഴിഞ്ഞ ആഴ്ചയിൽ ചരമമടഞ്ഞ ശ്രീ T. അച്യുതാനന്ദ പിഷാരടിക്കും ആദരാഞ്ജലികൾ അർപ്പിച്ചു.
അതിനുശേഷം യോഗത്തിൽ പങ്കെടുത്ത മെമ്പർമാർ തങ്ങളുടെ അനുശോചനങ്ങൾ പ്രത്യേകം അറിയിക്കുകയുണ്ടായി. ഏവരും ശ്രീ N രാമചന്ദ്ര പിഷാരടിയുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ശാഖയിലെ ഒരു മെമ്പറുടെ ധനസഹായ അഭ്യർത്ഥന കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചു. എല്ലാ വരിസംഖ്യകളും 31-03-2023 മുമ്പായി അടച്ചു തീർക്കാൻ തീരുമാനിച്ചു. ക്ഷേമനിധി നടത്തി.

സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി അർത്ഥം വിവരിച്ചത് സദസ്സിന് വളരെ ഹൃദ്യമായി.
ശ്രീ K R രാമഭദ്രനും ശ്രീ A രാമചന്ദ്രനും അവതരിപ്പിച്ച സംഗീത പരിപാടിയും എല്ലാവരും ആസ്വദിച്ചു.
വേനൽക്കാലത്ത് ചൂട് കൂടി വരുന്നതിനാൽ മഴ വരുന്നതുവരെ മാസ യോഗങ്ങൾ ഒന്നിടവിട്ട് ഓൺലൈനായും ഓരോ ഭവനങ്ങളിലായും നടത്താമെന്ന് തീരുമാനിച്ചു . മാർച്ച് മാസ യോഗം ശ്രീ എസ് എം ഉണ്ണികൃഷ്ണന്റെ ഭവനമായ ചെന്താമരയിൽ വെച്ചും ഏപ്രിൽ മാസം ഗൂഗിൾ മീറ്റ് വഴി നടത്തുവാനും തീരുമാനിച്ചു.

ശ്രീ രാമചന്ദ്രന്റെ നന്ദി പ്രകടനത്തോടെ മീറ്റിംഗ് 5:45ന് അവസാനിച്ചു

1+

Leave a Reply

Your email address will not be published. Required fields are marked *