തൃശൂർ ശാഖ 2022 ഡിസംബർ മാസ യോഗം

ശാഖയുടെ ഡിസംബർ മാസത്തെ യോഗം 18-12-22 ന് സർഗ്ഗോത്സവം കൊടിയേറ്റത്തിന് ശേഷം സമാജം ആസ്ഥാന മന്ദിരത്തിൽ കുമാരി ദേവിക ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

ശ്രീമതി എ. പി സരസ്വതി, ശ്രീ സി. പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എൺപത്തി മൂന്നാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. തുടർന്ന് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി സ്വാഗതവും അദ്ധ്യക്ഷ ഭാഷണവും നടത്തി. ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. സർഗ്ഗോത്സവത്തിൽ തൃശൂർ ശാഖ അവതരിപ്പിക്കുന്ന കലാ പരിപാടികളെക്കുറിച്ച് ശ്രീമതി എ. പി. സരസ്വതി വിശദീകരിച്ചു. സർഗ്ഗോത്സവത്തിന് തൃശൂർ ശാഖയിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ശ്രീ രാമചന്ദ്ര പിഷാരോടി അഭ്യർത്ഥിച്ചു. ശാഖാ പിരിവുകൾ ജനുവരിയിൽ തന്നെ പൂർത്തീകരിക്കണമെന്ന് തീരുമാനിച്ചു. ഗൂഗിൽ പേ വഴിയുള്ള പിരിവിനെ പറ്റിയുള്ള നടപടികൾക്ക് കേന്ദ്ര ട്രഷറർ ശ്രീ ആർ. ശ്രീധരനെ ചുമതലപ്പെടുത്തി. ശ്രീ ആർ. ശ്രീധരൻ, ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ എന്നിവരെ പിരിവിനെ പറ്റി ചുമതലപ്പെടുത്തി.

ചൊവ്വര ശാഖ അംഗം ശ്രീ കെ. പി രവി, കൊടകര ശാഖ പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ, ഇരിഞ്ഞാലക്കുട ശാഖ സെക്രട്ടറി ശ്രീ മോഹനൻ, എറണാകുളം ശാഖ സെക്രട്ടറി ശ്രീ ദിനേശൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

വൈസ് പ്രസിഡണ്ടിന്റെ നന്ദിയോടെ യോഗം 1 ന് അവസാനിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *