കോട്ടയം ശാഖ 2022 ഡിസംബർ മാസ യോഗം

ശാഖയുടെ ഡിസംബർ മാസത്തെ യോഗം ഓണംതുരുത്ത് ശ്രീമതി ഉഷ പിഷാരസ്യാരുടെ ഭവനമായ പൗർണ്ണമിയിൽ വെച്ച്. 4-12-22ന് 3PM നു കൂടി.

ദേവദത്ത്, കാർത്തിക, ശ്രീകാന്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം അരവിന്ദ് എല്ലാവർക്കും സ്വാഗതമാശംസിച്ചു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മൺ മറഞ്ഞ മറ്റുള്ളവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു .

പ്രസിഡണ്ട് എ. പി.അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ സർഗ്ഗോത്സവം വിജയപ്രദമാക്കാൻ ശാഖയിലെ എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു. സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം അംഗീകരിച്ചു പാസ്സാക്കി.

ശാഖയുടെ ക്ഷേമനിധി ജനുവരി മാസ യോഗം മുതൽ തുടങ്ങുവാനും അതിന്റെ വിശദാശങ്ങൾ ചർച്ച ചെയ്യുകയും വാട്ട്‌സ്ആപ് ഗ്രൂപ്പിൽ കൂടി എല്ലാ ശാഖാഗങ്ങളെയും അറിയിക്കുവാനും തീരുമാനമായി.

2020, 2021, 2022 വർഷങ്ങളിൽ 10 ലും 12 ലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശാഖ നൽകുന്ന സ്‌കോളർഷിപ്പും ശ്രീമതി കെ.പി.കെ.പിഷാരസ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പും ശ്രീ കെ.പി.അശോക് കുമാർ മെമ്മോറിയൽ സ്‌കോളർഷിപ്പും ജനുവരി മാസ യോഗത്തിൽ നൽകുവാൻ തീരുമാനമായി.

ശാഖയുടെ ബാങ്ക് അക്കൗണ്ട് ഏറ്റുമാനൂർ ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റുവാൻ തീരുമാനമായി. തുളസീദളത്തിന്റെ അഡ്രസ്‌ ലിസ്റ്റ് ചർച്ച ചെയ്തു വേണ്ട മാറ്റങ്ങൾ വരുത്തി. ഇതു തുളസീദളം മാനജേർക്കു അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ശാഖ ഡയറക്ടറി പൂർത്തികരിക്കുവാൻ ആവശ്യമായ ശാഖ അംഗങ്ങളുടെ കുടുംബ വിവരങ്ങൾ എല്ലാ അംഗങ്ങളും എത്രയും വേഗം സെക്രട്ടറിക്കു വാട്ട്‌സ്ആപ്പിൽ കൂടി അയച്ചു കൊടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

അടുത്ത മാസത്തെ യോഗം ജനുവരി 8 നു കുമാരനല്ലൂരിലുള്ള ഗോകുലകൃഷ്ണന്റെ വസതിയായ നന്ദനത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. ശ്രീ പ്രവീണ്കുമാരിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *