പാലക്കാട് ശാഖ 2022 ഡിസംബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഡിസംബർ മാസ യോഗം ശ്രീ എം പി രാമചന്ദ്രന്റെ ഭവനമായ സാകേതത്തിൽ വച്ച് 18-12-22ന് നടത്തി.

പ്രസിഡണ്ട് ശ്രീ എ.പി ഉണ്ണികൃഷ്ണന് മീറ്റിങ്ങിൽ എത്താൻ പറ്റാതിരുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ T P ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഗൃഹനാഥയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ശ്രീ എം പി രാമചന്ദ്രൻ മീറ്റിങ്ങിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം അരുളി. പുരാണ പാരായണം ഗൃഹനാഥൻ വളരെ ഭംഗിയായി നടത്തി. നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി പ്രാർത്ഥന നടത്തി. ശ്രീ K R രാമഭദ്രൻ അന്തരിച്ച കലാ. വാസു പിഷാരടിയെ കുറിച്ച് അനുസ്മരിക്കുകയും പ്രത്യേക അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു .

സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി അർത്ഥം വിവരിച്ചത് ഏവർക്കും ഇഷ്ടപ്പെട്ടു.

അദ്ധ്യക്ഷൻ പ്രധാനമായും സർഗ്ഗോത്സവം പരിപാടിയിൽ പാലക്കാട് നിന്നും ഏവരും പങ്കുചേരണമെന്ന് അഭ്യർത്ഥിച്ചു. മീറ്റിങ്ങിന് എത്തിച്ചേർന്ന ഏവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു .

അതിനു ശേഷം സെക്രട്ടറി പാലക്കാട് ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. സർഗ്ഗോത്സവം പരിപാടിയിലേക്ക് പാലക്കാട് ശാഖ 12,000 രൂപ മെമ്പർമാരിൽ നിന്നും പിരിച്ച് നൽകിയതായി അറിയിച്ചു. സർഗ്ഗോത്സവത്തിന് ശാഖ എങ്ങനെ പങ്കെടുക്കണമെന്ന വിഷയം ചർച്ചചെയ്ത് തീരുമാനിച്ചു. തുടർന്ന് ശ്രീ K R.രാമഭദ്രൻ കാർത്തിക ദീപം തെളിയിക്കുന്നതിന് പിന്നിൽ അദ്ദേഹത്തിന് തോന്നിയ യുക്തി വിവരിക്കുകയും ചരിത്രപരമായ പശ്ചാത്തലം വിവരിക്കുകയും ഉണ്ടായി. ശ്രീ M.P രാമചന്ദ്രനും അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പറയുകയുണ്ടായി.

കോങ്ങാട് ശാഖയിലെ ശ്രീ E P. ഉണ്ണിക്കണ്ണ പിഷാരടി ശാഖയുടെ പ്രവർത്തനങ്ങൾ അനുമോദിക്കുകയും നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയും, യുവതലമുറയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും അറിഞ്ഞ് മാതാപിതാക്കൾ പ്രവർത്തിച്ച് അവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകണമെന്നും അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ ഉൾക്കൊള്ളേണ്ടതാണെന്ന് ഏവരും സമ്മതിച്ചു. തുടർന്ന് ശ്രീ KR രാമഭദ്രന്റെയും A രാമചന്ദ്രന്റെയും ശ്രീമതി പ്രസന്നയുടെയും ഗാനാലാപനങ്ങൾ ഉണ്ടായി. ക്ഷേമനിധി നടത്തി.

അടുത്ത മാസത്തെ യോഗം ജനുവരി 15ന് ശ്രീ T P രാമൻകുട്ടിയുടെ ഭവനമായ C-1 Buildtech Greens മണപ്പിള്ളിക്കാവിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു . ട്രഷറർ ശ്രീ കെ ഗോപിയുടെ നന്ദി പ്രകടനത്തോടെ യോഗം വൈകിട്ട് 6 മണിക്ക് സമംഗളം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *