വടക്കാഞ്ചേരി ശാഖ 2022 ഡിസംബർ മാസ യോഗം

ശാഖയുടെ ഡിസംബർ മാസത്തെ യോഗം ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്ത് വെച്ച്. 17-12-22ന് 3PMനു കൂടി.

ഭവ്യ എസ് പിഷാരടിയുടെ പ്രാർത്ഥനയ്ക്ക് ശേഷം എം .പി. സന്തോഷ് എല്ലാവർക്കും സ്വാഗതമാശംസിച്ചു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മൺ മറഞ്ഞ മറ്റുള്ളവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു .

ശാഖയുടെ നേതൃത്വത്തിൽ സർഗ്ഗോത്സവത്തിലേക്ക് ഒരു പരിപാടി സംഘടിപ്പിക്കുവാനും പത്മിനി ഗോപിനാഥന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിരക്കും അംഗങ്ങളെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. സർഗ്ഗോത്സവം വിജയപ്രദമാക്കാൻ ശാഖയിലെ എല്ലാ കുടുംബാംഗങ്ങളോടും പങ്കെടുക്കുവാൻ അഭ്യർത്ഥിച്ചു.

കെ പി. പീതാംബരന്റെ നന്ദി പ്രകടനത്തോടെ യോഗം അഞ്ചുമണിക്ക് സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *