കൊടകര ശാഖ 2022 ഡിസംബർ മാസ യോഗം

ശാഖയുടെ 2022 ഡിസംബർ മാസത്തെ യോഗം 18-12-2022 ഞായറാഴ്ച 3 മണിക്ക് ആളൂർ ചെങ്ങാനിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി ആർ രൂപേഷിൻറെ ഭവനത്തിൽ വെച്ച് ചേര്‍ന്നു.

മാസ്റ്റർ ശ്രീറാം രൂപേഷിൻറെ ഭക്തിസാന്ദ്രമായ നാരായണീയ ശ്ലോകങ്ങളാലുള്ള പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു.

മുൻ മാസ യോഗ ശേഷം ഉള്ള കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ പിഷാരോടി സമുദായം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥന്റെ പത്നി ശ്രീമതി സ്മിത രൂപേഷ് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

മുൻ കേന്ദ്ര പ്രസിഡണ്ട്, സെക്രട്ടറി എന്നിങ്ങനെ വിവിധ സ്ഥാനം അലങ്കരിച്ച ശ്രീ കെ എ പിഷാരോടി, എറണാകുളം ശാഖ പ്രസിഡന്റ്‌ ശ്രീ ദിനേശ് പിഷാരോടി എന്നിവരുടെ സ്നേഹ സാന്നിദ്ധ്യം യോഗത്തിന് മാറ്റ് കൂട്ടി.

ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, സർഗ്ഗോത്സവം, ഗൃഹ സന്ദർശനം എന്നിവയെ കുറിച്ചും സംസാരിക്കുകയും തുടർന്നും ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും അറിയിക്കുകയും സർഗ്ഗോത്സവം ഏറ്റവും വിജയകരമാക്കുന്നതിന് ഓരോ ശാഖ അംഗവും പരിശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. സർഗ്ഗോത്സവം 2022 ലേക്കുള്ള കൊടകര ശാഖയുടെ വിഹിതം സംഘാടക സമിതി ക്ക് കൈമാറിയത് അറിയിക്കുകയും ആയതിനു സഹകരിച്ച ഓരോ ശാഖ അംഗത്തിനും നന്ദി പറയുകയും ചെയ്തു.

സർഗ്ഗോത്സവം ഷെഡ്യൂൾ സംബന്ധിച്ച് കൺവീനർ കൂടിയായ ശ്രീ രാജൻ സിത്താര വിശദീകരിച്ചു.

ഭാരതീയ വിദ്യാഭവൻ ജില്ലാ കലോത്സവത്തിൽ സംസ്കൃതം പദ്യപാരായണം ഭഗവത്ഗീത എന്നീ ഇനങ്ങളിൽ അ ഗ്രേഡോടെ സമ്മാനാർഹനായ മാസ്റ്റർ ശ്രീരാം രൂപേഷ്, കൊടകര ഗ്രാമപഞ്ചായത്ത് ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ക്വിസ് ന് ഒന്നാം സ്ഥാനം നേടിയ നവരാഗ് രാമചന്ദ്രൻ, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ സമ്മാനം നേടിയ നവനീത രാമചന്ദ്രൻ, ചാലക്കുടി മുൻസിപ്പാലിറ്റി കേരളോത്സവത്തിൽ മോഹിനിയാട്ടത്തിൽ സമ്മാനാർഹയായ കാർത്തിക ഗിരീഷ്, നാടോടി നൃത്തത്തിൽ സമ്മാനർഹയായ ലക്ഷ്മി പി ആർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുകയും അനുമോദനങ്ങൾ നേരുകയും ചെയ്തു.

സർഗ്ഗോത്സവം 2022 ൽ ശാഖയിൽ നിന്നും മികച്ച സഹകരണം ഉറപ്പു വരുത്തുന്നതിനുള്ള നാടക കളരി, തിരുവാതിര, സംഘ നൃത്തം എന്നിവയുടെ പരിശീലന കളരികൾ ഏറ്റവും ഭംഗിയായി നടക്കുന്നുണ്ടെന്നും അവസാന മിനുക്കുപണികളിൽ ആണെന്നും സെക്രട്ടറി അറിയിച്ചു. സർഗ്ഗോത്സവം പരിപാടിക്ക് ശാഖയിൽ നിന്നും വാഹന സൗകര്യം ഏർപ്പാടുക്കുന്നതിനും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പ് എക്സിക്യൂട്ടീവ് അംഗങ്ങൾ മുഖേനയോ നവമാധ്യമ കൂട്ടായ്മയായ whatz app മുഖേനയോ പേര് വിവരം നൽകുന്നതിനും തീരുമാനിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു. കണക്കുകൾ അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.

വരിസംഖ്യ പിരിവ് 60% ആണെന്നും കൂടുതൽ ഊർജിതമാക്കുന്നതിന് ഏവരും സഹകരിക്കുന്നതിനും ഗൃഹസന്ദർശനങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.

2023 ജനുവരി മാസത്തെ യോഗം 15.01.2023 ഞായറാഴ്ച 3 മണിക്ക് ഒമ്പതുങ്ങൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ശ്രീ. പീയൂഷ് ഗിരിജന്റെ ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു

ശ്രീ. വി . പി. രാമചന്ദ്രൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു.
യോഗം 4.30 ന് അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *