കോങ്ങാട് ശാഖ 2022 ഡിസംബർ മാസ യോഗം

ശാഖയുടെ ഡിസംബർ മാസത്തെ യോഗം 12-12-2022 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാഖാ മന്ദിരത്തിൽ വച്ച് കൂടി.

കലാമണ്ഡലം വാസു പിഷാരോടിയുടെ പിണ്ഡ ക്രിയാദികൾക്ക് ശേഷം ശ്രീ ഗോപാലകൃഷ്ണ പിഷാരടി, ശ്രീ സുകുമാരൻ, ശ്രീ രാമചന്ദ്രൻ, ശ്രീ പ്രഭാകരൻ, ശ്രീ രാമഭദ്രൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ 16ഓളം അംഗങ്ങൾ പങ്കെടുത്തു. ശാന്ത പിഷാരസ്യാർ പ്രാർത്ഥനയും ശാന്താ നാരായണൻ, ദേവി എന്നിവർ പുരാണ പാരായണവും നടത്തി.

അച്യുതാനന്ദൻ ഏവർക്കും സ്വാഗതം പറഞ്ഞു. സർഗ്ഗോത്സവത്തിന് ഉള്ള സംഭാവനകൾ സമാഹരിച്ച് പതിനായിരം രൂപയാക്കി നൽകുവാൻ തീരുമാനിച്ചു.

അടുത്തവർഷത്തെ ശാഖാ യോഗങ്ങൾ പഴയതുപോലെ ഓരോരോ ഭവനങ്ങളിൽ വച്ച് നടത്തണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടു. അതനുസരിച്ച് ജനുവരി മാസത്തെ യോഗം നഗരിപ്പുറം പ്രശാന്തത്തിൽ വച്ച് നടത്തുവാനും ഫെബ്രുവരി മാസത്തെ യോഗം ചെറായ ആണ്ടാം പിഷാരത്തെ കൃഷ്ണകൃപയിൽ വച്ച് നടത്തുവാനും തീരുമാനമായി.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി.

1+

Leave a Reply

Your email address will not be published. Required fields are marked *