തിരുവനന്തപുരം ശാഖ ഡിസംബർ മാസ യോഗം

ശാഖയുടെ കുടുംബസംഗമം ഡിസംബർ 18 ഞായറാഴ്ച കഴക്കൂട്ടം പാലസ് നഗർ തെക്കുംഭാഗം രോഹിണിയിലുള്ള ശ്രീ ഋഷികേശ പിഷാരടിയുടെയും ശ്രീമതി രമാദേവിയുടെയും വസതിയിൽ വെച്ച് നടന്നു.

ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ (കനക ചേച്ചി) പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.

യോഗത്തിലേക്ക് അംഗങ്ങളെ ശ്രീ ഋഷികേശ് സ്വാഗതം ചെയ്തു. തുടർന്ന് ശ്രീ ജഗദീഷ് പിഷാരടി നവംബർ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് ഐക്യകണ്ഠേന അംഗീകരിച്ചു. ഡിസംബർ 24 തൃശ്ശൂരിൽ നടക്കുന്ന സർഗ്ഗോൽസവത്തിൽ പങ്കെടുക്കണമെന്ന് ശ്രീ ജഗദീഷ് അംഗങ്ങളോട് അഭ്യർത്ഥിച്ചു.

ശ്രീ അനൂപ് പി പി കണക്ക് അവതരിപ്പിച്ചു. കൂടാതെ കുടിശ്ശിക വരിസംഖ്യകളും സർഗ്ഗോൽസവം സംഭാവനകളും ശേഖരിച്ചു. സർഗ്ഗോൽസവത്തിന്റെ സംഭാവനയായി 6000 രൂപയും സമാഹരിച്ച വരിസംഖ്യയും കേന്ദ്രത്തിലേക്ക് അയച്ചതായി അറിയിച്ചു.

കഴിഞ്ഞ യോഗത്തിൽ അംഗങ്ങൾ ആഗ്രഹിച്ചതുപോലെ, 17 അംഗങ്ങളുമായി ക്ഷേമനിധി ആരംഭിച്ചത് പ്രതിമാസം @1000/- രൂപയും ആകെ തുക 10,000/- രൂപയുമായി നിശ്ചയിച്ചു. ആദ്യ നറുക്ക് ശ്രീ.എൻ.ഉണ്ണികൃഷ്ണന് ലഭിച്ചത് ശ്രീമതി ശ്രീദേവി പിഷാരസ്യാർ ഉണ്ണികൃഷ്ണനു കൈമാറി. സമാഹരിച്ച ലാഭവിഹിതം 10-ാം മാസത്തിനുശേഷം കാലാവധി അവസാനിക്കുമ്പോൾ ക്ഷേമനിധി അംഗങ്ങൾക്കിടയിൽ പങ്കിടുവാനും തീരുമാനിച്ചു. മിച്ചമുള്ള വരിസംഖ്യയും ഡിവിഡന്റും പ്രത്യേകം സൂക്ഷിക്കുവാനും, മിച്ച ഫണ്ട് ലഭ്യമാകുമ്പോൾ, തുടർന്നുള്ള മാസങ്ങളിൽ രണ്ട് ലേലം നടത്തുവാനും തീരുമാനിച്ചു. ക്ഷേമനിധി അംഗങ്ങൾ ട്രഷറർ അനൂപിനും തുടർന്നുള്ള 9 മാസങ്ങളിലും പണമായോ ജി.പേ വഴിയോ സംഭാവന നൽകണമെന്ന് ശ്രീ ജഗദീഷ് അഭ്യർത്ഥിച്ചു.
അടുത്തതായി ശ്രീമതി പത്മാവതി പിഷാരസ്യാർ (പത്മാവതിച്ചേച്ചി) ഒരു ഭക്തിഗാനം ആലപിച്ചു.

2023-ലേക്കുള്ള സമാജം കലണ്ടർ അച്ചടിക്കാനും തീരുമാനിച്ചു.

അടുത്ത മാസത്തെ യോഗം ജനുവരി 14 ശനിയാഴ്ച ചാക്ക NH ബൈപാസിനു സമീപമുള്ള ഹൈവേ ഗാർഡൻസിലെ ഗോപികയിൽ, ശ്രീ ജഗദീഷ് പിഷാരടിയുടെ വസതിയിൽ നടത്തുവാൻ തീരുമാനിച്ചു. ശ്രീ രഘുനാഥൻ സി ജി യോഗത്തിനും തുടർന്നുള്ള ഉച്ചഭക്ഷണത്തിനും ആതിഥേയത്വം വഹിച്ച ശ്രീ ഋഷികേശനും ശ്രീമതി രമാദേവിക്കും നന്ദി പറഞ്ഞു.

0

Leave a Reply

Your email address will not be published. Required fields are marked *