ചൊവ്വര ശാഖ 2022 ഡിസംബർ മാസ യോഗം

ശാഖയുടെ ഡിസംബർ മാസത്തെ യോഗം 18-12-22 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30PMനു മേക്കാട് ശ്രീമതി വിദ്യയുടെ ശ്രീഭദ്ര നൃത്ത കലാലയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി അശ്വതി ദീപേഷിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ, ശ്രീമതി ലത ഹരി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

ശ്രീമതി വിദ്യ ഭദ്രദീപം കൊളുത്തുകയും സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടക്ക് നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടെയും മറ്റും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ അടുത്ത ആഴ്ച്ച നടക്കുന്ന സർഗ്ഗോത്സവത്തെ പറ്റിയും ശാഖ നടത്തുന്ന പരിപാടിയെ പറ്റിയും സംസാരിച്ചു. പരിപാടിയുടെ അവസാന റിഹേഴ്സലും യോഗത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ ശ്രീ മധു വായിച്ചത് യോഗം പാസ്സാക്കി.മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ എല്ലാ വനിതകളോടും അഭ്യർത്ഥിച്ചു. അടുത്ത മാസത്തെ യോഗം ചൊവ്വര ഉഷസിൽ വെച്ച് ജനുവരി 22 വൈകിട്ട് 3.30ന് നടത്താൻ തീരുമാനിച്ചു.

ഏകദേശം 7 മണിയോടെ ശ്രീ മധുവിന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

0

2 thoughts on “ചൊവ്വര ശാഖ 2022 ഡിസംബർ മാസ യോഗം

  1. ചൊവ്വരശാഖയുടെ ഡിസംബർ മാസത്തെയോഗം മേക്കാട് വെച്ച് വിജയകരമായി നടത്താൻ സാധിച്ചതിൽ സമിതി ഭാരവാഹികളെയും പങ്കെടുത്ത മെമ്പർമാരേയും അഭിനന്ദിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *