പാലക്കാട് ശാഖ 2024 ഏപ്രിൽ മാസ യോഗം

പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 21-04-24, 11AMനു ഓൺലൈനായി നടത്തി. ജില്ലയിലെ അസഹനീയ ചൂടുകാരണം വീടുകളിൽ വച്ച് യോഗം നടത്താനുള്ള അസൗകര്യം കണക്കിലെടുത്തു നടത്തിയ ഓൺലൈൻ യോഗത്തിൽ അംഗങ്ങളുടെ നല്ല പങ്കാളിത്തവും ഉണ്ടായി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. അടുത്ത യോഗത്തിൽ കൂടുതൽ പേർ ഓൺലൈനിൽ വരണമെന്ന് അഭ്യർത്ഥിച്ചു. അല്പം വൈകിയാണെങ്കിലും എല്ലാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വിഷു ആശംസകൾ നേർന്നു.
കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി ഏവരും മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷൻ ശ്രീ A P. ഉണ്ണികൃഷ്ണൻ യോഗത്തിലെത്തിച്ചേർന്ന ഏവർക്കും സ്വാഗതം അരുളി, തുടർ യോഗങ്ങളിലും ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു . തുളസീദളം, മറ്റ് മെമ്പർഷിപ്പുകളുടെ വാർഷിക വരിസംഖ്യയിൽ വന്ന മാറ്റങ്ങളെ ചർച്ച ചെയ്ത്, ഏവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. സെക്രട്ടറി ശാഖാ പ്രവർത്തനങ്ങൾ വിവരിച്ചു. പുതുവത്സര ആരംഭത്തിൽ വരിസംഖ്യകൾ ബാങ്കിലേക്ക് നേരിട്ട് അയക്കുവാൻ അഭ്യർത്ഥിച്ചു. മെമ്പർമാർ സഹകരിച്ചതിന്റെ ഫലമായി കഴിഞ്ഞ വർഷങ്ങളിലെല്ലാം മെമ്പർഷിപ്പുകൾ തുകകൾ കേന്ദ്രത്തിന് യാതൊരു കുടിശ്ശികയും ഇല്ലാതെ അടച്ചു തീർക്കാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. വാർഷികത്തെക്കുറിച്ച് തീരുമാനങ്ങൾ വരും മാസങ്ങളിലെ യോഗത്തിൽ ചർച്ചചെയ്ത് രൂപം നൽകാമെന്ന് ഏവരും അഭിപ്രായപ്പെട്ടു. പാലക്കാട് ശാഖയിലെ ഒരു മെമ്പർക്ക് ധനസഹായം നൽകിയ കേന്ദ്ര കമ്മിറ്റിയെ അനുമോദിച്ചു. ക്ഷേമ നിധി നടത്തി. അടുത്ത ക്ഷേമനിധി ജൂലൈ മാസത്തിൽ ആരംഭിക്കാമെന്ന് തീരുമാനിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്ഷേമനിധി ജൂണിൽ അവസാനിക്കുമെന്നും ഏവരെയും അറിയിച്ചു. പുതിയ മെമ്പർഷിപ്പ് കാര്യങ്ങൾ ചർച്ച ചെയ്തു .ഈ വർഷം രണ്ടോ മൂന്നോ പേരെ പുതുതായി മെമ്പർമാർ ആക്കാമെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു. അതിനുള്ള നടപടികൾ ഉടൻ ചെയ്യുന്നതായിരിക്കുമെന്ന് അറിയിച്ചു. മെയ് മാസ യോഗം 19/5 ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്താമെന്ന് തീരുമാനിച്ചു. തുടർന്ന് ചർച്ചകൾക്ക് ശേഷം സെക്രട്ടറി യുടെ നന്ദി പ്രകടനത്തോടെ മീറ്റിംഗ് 12/ 15ന് സ മംഗളം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *