ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം 22-01-2023 ഞായറാഴ്ച 3 PMനു ഒമ്പതുങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ഒമ്പതുങ്ങൽ പിഷാരത്ത് ശ്രീ. പീയൂഷ് ഗിരിജന്റെ ഭവനത്തിൽ വെച്ച് ചേര്ന്നു. മാസ്റ്റർ ആദിദേവിന്റെ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. മുൻ മാസ യോഗ ശേഷമുള്ള കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു. ഗൃഹനാഥൻ ശ്രീ പീയുഷ് ഗിരിജൻ ഏവര്ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ഏറെ അംഗങ്ങളുടെ സ്നേഹ സാന്നിധ്യം യോഗത്തിന് മാറ്റ് കൂട്ടി. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, സർഗ്ഗോത്സവം, ഗൃഹ സന്ദർശനം എന്നിവയെ കുറിച്ചു സംസാരിക്കുകയും തുടർന്നും ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് അറിയിക്കുകയും,…
"കൊടകര ശാഖ 2023 ജനുവരി മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
തിരുവനന്തപുരം ശാഖയുടെ കുടുംബസംഗമം സമ്മേളനം ജനുവരി 14 ശനിയാഴ്ച ഹൈവേ ഗാർഡൻസിലെ ഗോപികയിലുള്ള ശ്രീ ജഗദീഷ് പിഷാരടിയുടെയും ശ്രീമതി ഹേമ യുടെയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ(കനക ചേച്ചി) പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് പ്രസിഡണ്ട് ശ്രീ ജഗദീഷ് അംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന് കഴിഞ്ഞ മാസം തൃശ്ശൂരിൽ നടന്ന സർഗ്ഗോൽസവത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായിച്ച പിഷാരടി സമാജം അംഗങ്ങളെ അനുമോദിക്കുകയും അതിൽ പങ്കെടുത്ത നമ്മുടെ ശാഖാ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. പിരപ്പൻകോട്, നിർമാല്യം (ലക്ഷ്മിപുരത്ത് പിഷാരം) ശ്രീമതി അമ്മുക്കുട്ടി പിഷാരസ്യാരുടെ (99) നിര്യാണത്തിൽ അംഗങ്ങൾ അനുശോചിച്ചു. ആത്മാവിനു വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു. തുടർന്ന് ശ്രീ ജഗദീഷ് പിഷാരടി…
"തിരുവനന്തപുരം ശാഖ 2023 ജനുവരി മാസ യോഗം"ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം പതിമൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് സമാജ മന്ദിരത്തിൽ വച്ച് ശാഖ പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. 15 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ജ്യോതി സന്തോഷ് പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാ സ്വജനങ്ങൾക്കും എം പി ഹരിദാസൻ സ്വാഗതമാശംസിച്ചു പാലൂർ പിഷാരത്ത് കൃഷ്ണ പിഷാരടി( കല്ലുവഴി കുഞ്ഞേട്ടൻ), പാലനൂർ പിഷാരത്ത് നാരായണ പിഷാരോടി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തുടർന്നുണ്ടായ ചർച്ചയിൽ സർഗ്ഗോത്സവത്തിന്റെ പരിപാടികളെക്കുറിച്ച് ശാഖാ സെക്രട്ടറി ഗീത വിശദീകരിച്ചു. സർഗ്ഗോത്സവം കുടുംബ സംഗമം ആയി തന്നെ അനുഭവപ്പെട്ടതായും അഭിപ്രായപ്പെട്ടു. കോങ്ങാട് പ്രണവത്തിൽ സത്യാനന്ദന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ…
"കോങ്ങാട് ശാഖ 2023 ജനുവരി മാസ യോഗം"തൃശൂർ ശാഖയുടെ 2023 ലെ പ്രഥമ യോഗം ജനുവരി 15 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ സി. പി അച്ചുതന്റെ ഭവനമായ തൃശൂർ ഉദയനഗർ ആതിരയിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ഗോവിന്ദ് പിഷാരോടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ ജി പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം 84 മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. കഴിഞ്ഞ മാസം അന്തരിച്ച സമുദായാംഗങ്ങളുടെ സ്മരണയിൽ അനുശോചിച്ചു. ഗൃഹനാഥൻ ശ്രീ സി. പി അച്യുതൻ സ്വാഗതം ആശംസിച്ചു. ഈ ഭവനത്തിൽ ഈ ജനുവരിയോടെ 35 വർഷം താമസം പൂർത്തിയാവുകയാണെന്നും 2023 ലെ ആദ്യത്തെ ശാഖായോഗം ഇവിടെ വെച്ച് നടത്താൻ കഴിഞ്ഞതിൽ…
"തൃശൂർ ശാഖ 2023 ജനുവരി മാസ യോഗം"കോട്ടയം ശാഖയുടെ ജനുവരി മാസത്തെ യോഗം കുമാരനല്ലൂരിലുള്ള കെ.പി.ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ വെച്ച് 8-1-23 ന് 3PM നു കൂടി.
ഹരിലക്ഷ്മിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ സന്ധ്യ ഗോകുൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു.
യോഗ അധ്യക്ഷൻ C.K.കൃഷ്ണ പിഷാരോടി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എല്ലാ ശാഖ അംഗങ്ങൾക്കും പുതു വർഷ ആശംസകൾ നേർന്നു.
സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും കണക്കും യോഗം പാസ്സാക്കി.
2020, 2021, 2022 വർഷങ്ങളിൽ 10 ലും 12 ലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശാഖ നൽകുന്ന സ്ക്കോളർഷിപ്പും ശ്രീമതി കെ.പി.കെ.പിഷാരസ്യാർ മെമ്മോറിയൽ സ്ക്കോളർഷിപ്പും ശ്രീ കെ.പി.അശോക് കുമാർ മെമ്മോറിയൽ സ്ക്കൊളർഷിപ്പും നൽകി.
ശാഖയുടെ ബാങ്ക് അക്കൗണ്ട് ഏറ്റുമാനൂർ ധനലക്ഷ്മി ബാങ്കിൽ ജനുവരി മാസത്തിൽ തന്നെ തുടങ്ങുമെന്ന് സെക്രട്ടറി അറിയിച്ചു. ശാഖയുടെ ഒരു ദിവസ ഉല്ലാസ യാത്ര മേയ് 28 നു നടത്തുവാൻ തീരുമാനിച്ചു.
24 ശാഖ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ 12 മാസം നീണ്ടു നിൽക്കുന്ന ശാഖയുടെ ക്ഷേമനിധിക്കു തുടക്കം കുറിച്ചു. തംബോല നടത്തി.
അടുത്ത മാസത്തെ യോഗം ഫെബ്രുവരി 5 നു നടത്തുവാൻ തീരുമാനിച്ചു. അരുണിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
ശാഖയുടെ 2022 ഡിസംബർ മാസത്തെ യോഗം ഡിസംബർ 21 ബുധനാഴ്ച രാത്രി 7 മണിക്ക് ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ കൂടി. ശ്രീമതി ഉഷ നാരായണന്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം യോഗനടപടികൾ ആരംഭിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ മീറ്റിംഗിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ശാഖ യോഗങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തം കുറയുന്നതു കാണുന്നുണ്ടെന്നും ശാഖ വാട്സ്ആപ് ഗ്രൂപ്പിൽ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ട വിധത്തിൽ മറുപടി നൽകാത്തതു ഖേദകരമാണെന്നും പറഞ്ഞു. അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ശാഖ തലത്തിൽ ഫാമിലി ടൂർ പോലെയുള്ളവ നടത്തുന്നത് നല്ലതായിരിക്കുമെന്ന് ശ്രീ സന്തോഷ് S പിഷാരോടി അഭിപ്രായപ്പെട്ടു. അംഗങ്ങൾ ആദരാഞ്ജലികൾ, അഭിനന്ദനങ്ങൾ…
"എറണാകുളം ശാഖ 2022 ഡിസംബർ മാസ യോഗം"ശാഖയുടെ ഡിസംബർ മാസത്തെ യോഗം 18-12-22 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30PMനു മേക്കാട് ശ്രീമതി വിദ്യയുടെ ശ്രീഭദ്ര നൃത്ത കലാലയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി അശ്വതി ദീപേഷിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ, ശ്രീമതി ലത ഹരി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ശ്രീമതി വിദ്യ ഭദ്രദീപം കൊളുത്തുകയും സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടക്ക് നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടെയും മറ്റും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ അടുത്ത ആഴ്ച്ച നടക്കുന്ന സർഗ്ഗോത്സവത്തെ പറ്റിയും ശാഖ നടത്തുന്ന പരിപാടിയെ പറ്റിയും സംസാരിച്ചു. പരിപാടിയുടെ അവസാന റിഹേഴ്സലും യോഗത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ മധു വായിച്ചത് യോഗം പാസ്സാക്കി.മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ എല്ലാ വനിതകളോടും അഭ്യർത്ഥിച്ചു. അടുത്ത മാസത്തെ യോഗം ചൊവ്വര ഉഷസിൽ വെച്ച് ജനുവരി 22 വൈകിട്ട് 3.30ന് നടത്താൻ തീരുമാനിച്ചു.
ഏകദേശം 7 മണിയോടെ ശ്രീ മധുവിന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
ശാഖയുടെ കുടുംബസംഗമം ഡിസംബർ 18 ഞായറാഴ്ച കഴക്കൂട്ടം പാലസ് നഗർ തെക്കുംഭാഗം രോഹിണിയിലുള്ള ശ്രീ ഋഷികേശ പിഷാരടിയുടെയും ശ്രീമതി രമാദേവിയുടെയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ (കനക ചേച്ചി) പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തിലേക്ക് അംഗങ്ങളെ ശ്രീ ഋഷികേശ് സ്വാഗതം ചെയ്തു. തുടർന്ന് ശ്രീ ജഗദീഷ് പിഷാരടി നവംബർ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് ഐക്യകണ്ഠേന അംഗീകരിച്ചു. ഡിസംബർ 24 തൃശ്ശൂരിൽ നടക്കുന്ന സർഗ്ഗോൽസവത്തിൽ പങ്കെടുക്കണമെന്ന് ശ്രീ ജഗദീഷ് അംഗങ്ങളോട് അഭ്യർത്ഥിച്ചു. ശ്രീ അനൂപ് പി പി കണക്ക് അവതരിപ്പിച്ചു. കൂടാതെ കുടിശ്ശിക വരിസംഖ്യകളും സർഗ്ഗോൽസവം സംഭാവനകളും ശേഖരിച്ചു. സർഗ്ഗോൽസവത്തിന്റെ സംഭാവനയായി 6000 രൂപയും സമാഹരിച്ച വരിസംഖ്യയും കേന്ദ്രത്തിലേക്ക് അയച്ചതായി അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ…
"തിരുവനന്തപുരം ശാഖ ഡിസംബർ മാസ യോഗം"ശാഖയുടെ ഡിസംബർ മാസത്തെ യോഗം 18-12-22 ന് സർഗ്ഗോത്സവം കൊടിയേറ്റത്തിന് ശേഷം സമാജം ആസ്ഥാന മന്ദിരത്തിൽ കുമാരി ദേവിക ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.
ശ്രീമതി എ. പി സരസ്വതി, ശ്രീ സി. പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എൺപത്തി മൂന്നാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. തുടർന്ന് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി സ്വാഗതവും അദ്ധ്യക്ഷ ഭാഷണവും നടത്തി. ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. സർഗ്ഗോത്സവത്തിൽ തൃശൂർ ശാഖ അവതരിപ്പിക്കുന്ന കലാ പരിപാടികളെക്കുറിച്ച് ശ്രീമതി എ. പി. സരസ്വതി വിശദീകരിച്ചു. സർഗ്ഗോത്സവത്തിന് തൃശൂർ ശാഖയിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ശ്രീ രാമചന്ദ്ര പിഷാരോടി അഭ്യർത്ഥിച്ചു. ശാഖാ പിരിവുകൾ ജനുവരിയിൽ തന്നെ പൂർത്തീകരിക്കണമെന്ന് തീരുമാനിച്ചു. ഗൂഗിൽ പേ വഴിയുള്ള പിരിവിനെ പറ്റിയുള്ള നടപടികൾക്ക് കേന്ദ്ര ട്രഷറർ ശ്രീ ആർ. ശ്രീധരനെ ചുമതലപ്പെടുത്തി. ശ്രീ ആർ. ശ്രീധരൻ, ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ എന്നിവരെ പിരിവിനെ പറ്റി ചുമതലപ്പെടുത്തി.
ചൊവ്വര ശാഖ അംഗം ശ്രീ കെ. പി രവി, കൊടകര ശാഖ പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ, ഇരിഞ്ഞാലക്കുട ശാഖ സെക്രട്ടറി ശ്രീ മോഹനൻ, എറണാകുളം ശാഖ സെക്രട്ടറി ശ്രീ ദിനേശൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
വൈസ് പ്രസിഡണ്ടിന്റെ നന്ദിയോടെ യോഗം 1 ന് അവസാനിച്ചു.
ശാഖയുടെ ഡിസംബർ മാസത്തെ യോഗം ഓണംതുരുത്ത് ശ്രീമതി ഉഷ പിഷാരസ്യാരുടെ ഭവനമായ പൗർണ്ണമിയിൽ വെച്ച്. 4-12-22ന് 3PM നു കൂടി.
ദേവദത്ത്, കാർത്തിക, ശ്രീകാന്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം അരവിന്ദ് എല്ലാവർക്കും സ്വാഗതമാശംസിച്ചു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മൺ മറഞ്ഞ മറ്റുള്ളവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു .
പ്രസിഡണ്ട് എ. പി.അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ സർഗ്ഗോത്സവം വിജയപ്രദമാക്കാൻ ശാഖയിലെ എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു. സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം അംഗീകരിച്ചു പാസ്സാക്കി.
ശാഖയുടെ ക്ഷേമനിധി ജനുവരി മാസ യോഗം മുതൽ തുടങ്ങുവാനും അതിന്റെ വിശദാശങ്ങൾ ചർച്ച ചെയ്യുകയും വാട്ട്സ്ആപ് ഗ്രൂപ്പിൽ കൂടി എല്ലാ ശാഖാഗങ്ങളെയും അറിയിക്കുവാനും തീരുമാനമായി.
2020, 2021, 2022 വർഷങ്ങളിൽ 10 ലും 12 ലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശാഖ നൽകുന്ന സ്കോളർഷിപ്പും ശ്രീമതി കെ.പി.കെ.പിഷാരസ്യാർ മെമ്മോറിയൽ സ്കോളർഷിപ്പും ശ്രീ കെ.പി.അശോക് കുമാർ മെമ്മോറിയൽ സ്കോളർഷിപ്പും ജനുവരി മാസ യോഗത്തിൽ നൽകുവാൻ തീരുമാനമായി.
ശാഖയുടെ ബാങ്ക് അക്കൗണ്ട് ഏറ്റുമാനൂർ ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റുവാൻ തീരുമാനമായി. തുളസീദളത്തിന്റെ അഡ്രസ് ലിസ്റ്റ് ചർച്ച ചെയ്തു വേണ്ട മാറ്റങ്ങൾ വരുത്തി. ഇതു തുളസീദളം മാനജേർക്കു അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ശാഖ ഡയറക്ടറി പൂർത്തികരിക്കുവാൻ ആവശ്യമായ ശാഖ അംഗങ്ങളുടെ കുടുംബ വിവരങ്ങൾ എല്ലാ അംഗങ്ങളും എത്രയും വേഗം സെക്രട്ടറിക്കു വാട്ട്സ്ആപ്പിൽ കൂടി അയച്ചു കൊടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
അടുത്ത മാസത്തെ യോഗം ജനുവരി 8 നു കുമാരനല്ലൂരിലുള്ള ഗോകുലകൃഷ്ണന്റെ വസതിയായ നന്ദനത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. ശ്രീ പ്രവീണ്കുമാരിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
Recent Comments