കോങ്ങാട് ശാഖ 2023 ജനുവരി മാസ യോഗം

ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം പതിമൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് സമാജ മന്ദിരത്തിൽ വച്ച് ശാഖ പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

15 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ജ്യോതി സന്തോഷ് പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി.

യോഗത്തിൽ പങ്കെടുത്ത എല്ലാ സ്വജനങ്ങൾക്കും എം പി ഹരിദാസൻ സ്വാഗതമാശംസിച്ചു

പാലൂർ പിഷാരത്ത് കൃഷ്ണ പിഷാരടി( കല്ലുവഴി കുഞ്ഞേട്ടൻ), പാലനൂർ പിഷാരത്ത് നാരായണ പിഷാരോടി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

തുടർന്നുണ്ടായ ചർച്ചയിൽ സർഗ്ഗോത്സവത്തിന്റെ പരിപാടികളെക്കുറിച്ച് ശാഖാ സെക്രട്ടറി ഗീത വിശദീകരിച്ചു. സർഗ്ഗോത്സവം കുടുംബ സംഗമം ആയി തന്നെ അനുഭവപ്പെട്ടതായും അഭിപ്രായപ്പെട്ടു.

കോങ്ങാട് പ്രണവത്തിൽ സത്യാനന്ദന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മക്കൾ, ശാഖയിലെ ഉന്നത വിജയം നേടുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ഒരു വിദ്യാർത്ഥിക്ക് 5000 രൂപ ധനസഹായം ഈ വർഷം മുതൽ എല്ലാ വർഷവും നൽകാൻ തയ്യാറാണെന്ന് അറിയിച്ചു.

അടുത്ത മാസത്തെ യോഗം ഫെബ്രുവരി പന്ത്രണ്ടാം തീയതി ചെറായ ആണ്ടാം പിഷാരത്ത് കൃഷ്ണകൃപയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

രാമചന്ദ്ര പിഷാരോടിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *